സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍തീരത്ത് ചിപ്പി ശേഖരിക്കുന്നതിനിടെ തിരയില്‍പെട്ട് രണ്ട് വിദ്യാർഥിനികള്‍ മുങ്ങിമരിച്ചു.
നാഗർകോവിലിലാണ് സംഭവം.
മെലേശങ്കരൻകുഴി സ്വദേശി മുത്തുകുമാർ – മീന ദമ്ബതികളുടെ മകള്‍ സജിത(13), മെലേശങ്കരൻകുഴിയിലെ രത്നകുമാറിന്റെ മകള്‍ ദർശിനി(13) എന്നിവരാണ് മരിച്ചത്. ആലാംകോട്ട സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. പിള്ളതോപ്പ് കടല്‍ത്തീരത്ത് ഞായറാഴ്ച വൈകീട്ടാണ് സംഭവം.
സജിതയുടെ മൃതദേഹം ഞായറാഴ്ചയും ദർശിനിയുടെ മൃതദേഹം അപകടസ്ഥലത്ത് നിന്ന് 500 മീറ്റർ അകലെനിന്ന് ഇന്ന് വൈകിട്ടുമാണ് ലഭിച്ചത്.
പിള്ളതോപ്പില്‍ സുഹൃത്തിന്റെ വീട്ടില്‍ പോയ ഇരുവരും സുഹൃത്തിനും ബന്ധുക്കള്‍ക്കൊപ്പം ചിപ്പികള്‍ ശേഖരിക്കുന്നതിനിടയില്‍ ആഞ്ഞടിച്ച തിരമാലയില്‍പ്പെടുകയായിരുന്നു.