KeralaNEWS

അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു

അഴീക്കോട്: അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു.

അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട തുണിയിൽ  കാല്‍ തുടയ്ക്കവെയാണ് പാമ്ബ് കടിയേറ്റത്.

Signature-ad

ഉടൻതന്നെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു.

Back to top button
error: