കായംകുളം:71കാരിയായ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.പുതുപ്പള്ളി മഹിളാമുക്ക് പണിക്കശേരി ശാന്തമ്മ (71) ആണ് മരിച്ചത്.
സംഭവത്തിൽ മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രിയിലാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ശാന്തമ്മ മരിച്ചു.
തുടർന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനെത്തിച്ചപ് പോള്‍ ഡോക്ടർക്കു തോന്നിയ സംശയമാണ് കൊലപാതക വിവരം പുറത്തു കൊണ്ടുവന്നത്.