IndiaNEWS

മത്സ്യത്തൊഴിലാളികള്‍ നടുക്കടലിൽ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു

മിഴ്‌നാട്ടില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു.മീൻപിടുത്തത്തിനിടെ നടുക്കടലിലായിരുന്നു സംഭവം.ഒരാളെ കടലില്‍ കാണാതാവുകയും ചെയ്തു.

നാഗപട്ടണം അക്കരപ്പേട്ട് ഗ്രാമത്തിലെ ശിവനേശ ശെല്‍വമാണ് കൊല്ലപ്പെട്ടത്. മറ്റൊരു മത്സ്യത്തൊഴിലാളിയായ കാലാദിനാഥനെയാണ് കടലില്‍ കാണാതായത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ആത്മനാഥനെന്ന മത്സ്യത്തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

വല മുറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു.

സമീപത്ത് തന്നെ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന നമ്ബ്യാര്‍ നഗറിലെ മത്സ്യത്തൊഴിലാളികളാണ് കടലില്‍ വീണവരെ പുറത്തെടുത്ത് നാഗപട്ടണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വെട്ടേറ്റാണ് ശിവനേശ ശെല്‍വം കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നാഗപട്ടണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.

Back to top button
error: