IndiaNEWS

പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി: ബിജെപി നേതാവിന്റെ മകന്‍ പിടിയില്‍

ഹൈദരാബാദ്: പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അടക്കം പത്തു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.

ബിജെപി നേതാവ് ജി യോഗാനന്ദിന്റെ മകനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കെ റോസയ്യയുടെ ചെറുമകനുമായ ഗജ്ജല വിവേകാനന്ദ് എന്ന യുവാവിനെയാണ് പിടികൂടിയത്.

ഗച്ചിബൗളിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ മുറിയില്‍ നടത്തിയ പാര്‍ട്ടിക്കിടെയാണ് സംഘം കൊക്കെയ്ന്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തിയത്.

Signature-ad

 പരിശോധനയില്‍ മൂന്നു ഗ്രാം കൊക്കെയ്ന്‍, ഉപയോഗിക്കുന്ന വസ്തുക്കള്‍, മൂന്നു സെല്‍ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയില്‍ വിവേകാനന്ദ് മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും മയക്കുമരുന്ന് കടത്തുകാരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

 

മഞ്ജീര ഗ്രൂപ്പ് ഓഫ് കമ്ബനീസ് ഡയറക്ടര്‍ കൂടിയാണ് 37കാരനായ വിവേകാനന്ദ്. പ്രമുഖ വ്യവസായി കൂടിയായ ജി യോഗാനന്ദ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സെരിലിംഗംപള്ളി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു.

Back to top button
error: