KeralaNEWS

പശുവിനുള്ള മരുന്ന് മാറിക്കഴിച്ചു; പാലക്കാട് വയോധികന് ദാരുണാന്ത്യം

പാലക്കാട്: പശുവിന് കൊടുക്കാനുള്ള മരുന്ന് മാറിക്കഴിച്ച വയോധികൻ മരിച്ചു. പാലക്കാട് തൃത്താല സ്വദേശി ഉമ്മർ(57) ആണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പശുവിന്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമക്കുള്ള മരുന്നാണെന്നു കരുതി കുടിക്കുകയായിരുന്നു.

Signature-ad

ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില വഷളാവുകയും ഞായറാഴ്ച രാത്രി അന്ത്യം സംഭവിക്കുകയുമായിരുന്നു.

Back to top button
error: