IndiaNEWS

ക്രിസ്ത്യാനികള്‍ക്കെതിരെ വിദ്വേഷ പ്രസംഗം : തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനെതിരായ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി : ക്രിസ്ത്യാനികള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച്‌ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസിലെ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു.

പ്രഥമദൃഷ്ട്യാ വിദ്വേഷ പ്രസംഗമൊന്നുമില്ലെന്ന്, അഭിമുഖത്തില്‍ നല്‍കിയ മൊഴികളുടെ പകർപ്പ് പരിശോധിച്ച ശേഷം ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

Signature-ad

ദീപാവലിക്ക് രണ്ടുദിവസം മുമ്ബ്, 2022 ഒക്ടോബർ 22ന് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അണ്ണാമലൈ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച്‌ വി. പിയൂഷ് എന്നയാളാണ് പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ വിചാരണ കോടതി അയച്ച സമൻസ് റദ്ദാക്കാൻ വിസമ്മതിച്ച മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെയാണ് അണ്ണാമലൈ സുപ്രീംകോടതിയെ സമീപിച്ചത്.

Back to top button
error: