തൃശൂർ: മരുന്ന് വില്‍പനയുടെ മറവില്‍ ലഹരി മരുന്ന് കച്ചവടം ചെയ്ത മെഡിക്കല്‍ റെപ്രസെന്റേറ്റീവ് പിടിയില്‍. പെരിങ്ങണ്ടൂര്‍ സ്വദേശി മിഥുന്‍ (24)നെ ആണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്നും രണ്ട് കിലോ കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.മധ്യമേഖല എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്.
തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നുമാണ് മിഥുന്‍ പിടിയിലായത്. മിഥുന്‍ വന്‍തോതില്‍ കഞ്ചാവും എംഡിഎംഎയും ശേഖരിച്ചു ചെറിയ പൊതികള്‍ ആക്കി വില്പന നടത്തി വരികയായിരുന്നുവെന്ന് എക്‌സൈസ് അറിയിച്ചു.
മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ജോലിയുടെ മറവില്‍ മരുന്ന് എന്ന വ്യാജേനയാണ് പ്രതി മയക്കുമരുന്ന് ആവശ്യകാര്‍ക്ക് വിതരണം ചെയ്തിരുന്നത്. കഞ്ചാവ് തമിഴ്‌നാട്ടില്‍ നിന്നും എംഡിഎംഎ ബെംഗളുരുവില്‍ നിന്നുമാണ് വാങ്ങിയതെന്ന് പ്രതി സമ്മതിച്ചതായും എക്‌സൈസ് അറിയിച്ചു