KeralaNEWS

പുതുപ്പള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് പതിച്ച് രണ്ടു പേർക്കു പരിക്ക്

കോട്ടയം: പുതുപ്പള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് പതിച്ച് രണ്ടു പേർക്കു പരിക്ക്.മലമേല്‍ക്കാവ് സ്വദേശി രാമകൃഷ്ണൻ (70), ഭാര്യ അമ്മുക്കുട്ടി (60) എന്നിവർക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

മലമേല്‍ക്കാവ് അമ്ബലത്തിനു സമീപത്തുനിന്ന് ഇറങ്ങിവന്ന കാറാണ് നിയന്ത്രണംവിട്ട് സുകുമാർ സുരേഷ് എന്നയാളുടെ വീട്ടുമുറ്റത്തേക്ക് പതിച്ചത്. നിയന്ത്രണം നഷ്ടമായ കാർ വീടിന്റെ ഷെയ്ഡില്‍ ഇടിച്ചതിന് ശേഷം വീടിന്റെ മുറ്റത്തേക്ക് പതിക്കുകയായിരുന്നു.

Signature-ad

അപകടത്തില്‍ വാഹനം പൂർണമായും തകർന്നു. സമീപത്തെ വീടുകളില്‍ ആളുകളില്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ പുതുപ്പള്ളി പാറാട്ട് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Back to top button
error: