കോട്ടയം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് എഞ്ചിൻ എത്തി നിന്നതോടെ റെയില്‍വേ അധികൃതരും പുലിവാല് പിടിച്ചു.എഞ്ചിൻ മാറ്റാൻ കഴിയാതെ വന്നതോടെ ഒന്നാം പ്ലാറ്റ്‌ഫോം വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
കോട്ടയം എറണാകുളം പാസഞ്ചറിന്റെ എൻജിനാണു ഷണ്ടിങ്ങിനിടെ വൈദ്യുതീകരിക്കാത്ത ട്രാക്കിലേക്ക് കയറിയത്. നാഗമ്ബടം ഭാഗത്ത് പാളം അവസാനിപ്പിക്കുന്ന ഭാഗത്തേക്കാണു എൻജിൻ കയറിയത്. വൈദ്യുത ലൈൻ ഇല്ലാതെ വന്നതോടെ എൻജിൻ ഓഫ് ആയി.ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം. വൈകിട്ട് 5.20 നു പോകേണ്ട പാസഞ്ചർ ഇതു മൂലം പുറപ്പെടാനായില്ല.
ഒന്നാം പ്ലാറ്റ്‌ഫോം വഴിയുള്ള ഗതാഗതവും മുടങ്ങി. തുടർന്നു തിരുവനന്തപുരം ഭാഗത്തു നിന്നുള്ള വണ്ടികള്‍ മുന്നാം പ്ലാറ്റ്‌ഫോം വഴി കടത്തിവിട്ടാണു പ്രതിസന്ധി പരിഹരിച്ചത്.
രാത്രി 7.20നു എറണാകുളത്തു നിന്ന് എൻജിൻ എത്തിച്ചാണു കോട്ടയം എറണാകുളം പാസഞ്ചർ യാത്ര തുടർന്നത്. എറണാകുളംകാരയ്ക്കല്‍ എക്സ്‌പ്രസിന്റെ റേക്കാണ് കോട്ടയം എറണാകുളം പാസഞ്ചറായി ഓടിക്കുന്നത്. രാത്രിയോടെ എറണാകുളത്തു നിന്നു ഡീസല്‍ എൻജിൻ എത്തിച്ചു വൈദ്യുതി എൻജിൻ വലിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചെന്നു റെയില്‍വേ അധികൃതർ പറഞ്ഞു.