Social MediaTRENDING

ദിലീപേട്ടനും മീനുട്ടിക്കും ഒപ്പം ദുബായിലേക്ക്; സന്തോഷം പങ്കുവെച്ച് അഖില്‍ മാരാര്‍

ലയാളത്തില്‍ എത്രയധികം താരങ്ങള്‍ ഉണ്ടെങ്കിലും മലയാളികളുടെ ജനപ്രിയ നായകന്‍ ദിലീപ് തന്നെയാണ്. അത് പോലെ തന്നെ ബിഗ്ബോസിലൂടെ ഏറെ പ്രേക്ഷക പിന്തുണ നേടിയെടുത്ത മറ്റൊരു താരമാണ് അഖില്‍ മാരാര്‍. അഖില്‍ മാരാര്‍ ദിലീപ്പിനോടും കുടുംബത്തോടും ഒന്നിച്ചെടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

എയര്‍പോര്‍ട്ടില്‍ വെച്ച് എടുത്ത സെല്‍ഫിയില്‍ ദിലീപിനോടൊപ്പം കാവ്യാ മാധവനും മകള്‍ മീനാക്ഷിയും ഉണ്ട്. ബ്ലാക്ക് ഡ്രെസ്സില്‍ ആണ് മൂന്നു പേരും നിറഞ്ഞ ചിരിയോടെയാണ് അവര്‍ അഖിലിനോപ്പം സെല്‍ഫിക്ക് പോസ് ചെയ്തത്. മീനാക്ഷിയുടെ ഡാന്‍സ് ചെയ്യുന്ന ഒരു അടിപൊളി വീഡിയോ ഈയിടെ വൈറല്‍ ആയിരുന്നു. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യക്കൊപ്പമാണ് മീനാക്ഷി ആതിമനോഹരമായി ചുവട് വെച്ചത്. പൊതുവെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യാറുണ്ട് എന്നല്ലാതെ ആക്റ്റീവ് അല്ല മീനാക്ഷി. എങ്കിലും മീനാക്ഷിയുടെ വീഡിയോയ്ക്ക് വലിയ സപ്പോര്‍ട്ട് ആണ് സോഷ്യല്‍ മീഡിയ കൊടുത്തത്.ഇപ്പോള്‍ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി.

Signature-ad

കാവ്യയും ഈയടുത്താണ് വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ തന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന താരം ഗൃഹഭരണവുമായി മുന്നോട്ട് പോകുകയാണ്. 2016 ല്‍ ആയിരുന്നു ദിലീപും കാവ്യയും വിവാഹിതരായത് 2019 ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞും പിറന്നു.

മഹാലക്ഷ്മി എന്നാണ് കുഞ്ഞിന്റെ പേര്. കാവ്യക്ക് സ്വന്തമായൊരു വസ്ത്ര വ്യാപാര സ്ഥാപനമുണ്ട്. ഒരു ഇടവേളക്ക് ശേഷം അതിന്റെ സോഷ്യല്‍ മീഡിയ പ്രൊമോഷനുകളില്‍ കാവ്യയുടെ ചിത്രം നിറഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഓണം ഡ്രെസ്സുമായി കാവ്യ ലക്ഷ്യയുടെ പരസ്യത്തില്‍ വന്നത്. കാവ്യയുടെ സിനിമയിലേക്കുള്ള തിരിച്ചു വരവിനായി ഇപ്പോഴും ആരാധകര്‍ കാത്തിരിക്കുകയാണ്. ദുബായിലേക്കുള്ള യാത്രയ്ക്കിടയിലാണ് അഖില്‍ മാരാര്‍ ദിലീപിനെയും കുടുംബത്തെയും കണ്ട് മുട്ടിയത്.

 

 

Back to top button
error: