പെരിന്തല്‍മണ്ണ: കെ.എസ്.ആർ.ടി.സി ബസ് കാറില്‍ തട്ടിയെന്നാരോപിച്ചു ഡ്രൈവറെ ഡിപ്പോയിൽ കയറി അതിക്രൂരമായി മർദിച്ചു.
മലപ്പുറം ഡിപ്പോയിലെ ജീവനക്കാരനും കോഴിക്കോട്-പാലക്കാട് റൂട്ടിലെ ഡ്രൈവറുമായ പ്രദീപിനെയാണ് മർദ്ദിച്ചത്.ഇയാളെ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 8.20ന് പെരിന്തല്‍മണ്ണ ഡിപ്പോയിലാണ് സംഭവം.അതേസമയം കാറില്‍ വന്നയാളെ കെ.എസ്.ആർ.ടി. സി ജീവനക്കാർ തടഞ്ഞുവെച്ച ശേഷം പെരിന്തല്‍മണ്ണ പൊലീസിന് കൈമാറി.
കോഴിക്കോട് നിന്നും പാലക്കാട്ടേക്കുള്ള സർവിസിനിടെ റോഡില്‍ ഉണ്ടായ തർക്കത്തെ തുടർന്നാണ് കാർ യാത്രികർ ഡിപ്പോയിലെത്തി പ്രദീപിനെ മർദ്ദിച്ചത്.