കരുനാഗപ്പള്ളി താലൂക്കില്‍ ചവറയില്‍, ചോലെപ്പാടം ഭാഗത്ത് വിഷ്ണുഭവനം വീട്ടില്‍ ദീലിപ് കുമാറിന്‍റെ ഭാര്യ ദീപ അഴല (37), ദിലീപ് കുമാറിന്‍റെ മകന്‍ പ്രണവ് അഴല (19), ചവറ വില്ലേജില്‍ വടക്കുംതലയില്‍ കിരണ്‍ ഭവനത്തില്‍ കുഞ്ഞുമോന്‍റെ മകന്‍ കിരണ്‍ (19), തേവലക്കര വില്ലേജില്‍ നല്ലതറ വടക്കതില്‍ വീട്ടില്‍ സന്തോഷിന്‍റെ മകന്‍ അഖില്‍ (19), ചവറ വില്ലേജില്‍ വടക്കുംതലയില്‍ രജനീഷ് ഭവനത്തില്‍, രമേശന്‍റെ മകന്‍ രജനീഷ്(22), പള്ളിയുടെ കിഴക്കതില്‍ വീട്ടില്‍, രാജേഷിന്‍റെ മകന്‍ ആദിത്യന്‍ (19) എന്നീ ആറു പ്രതികളെയും ഈ സംഘത്തെ തിരികെ ആക്രമിച്ചതിന് കണ്ണമംഗലത്ത് തോട്ടുകണ്ടത്തില്‍ വീട്ടില്‍ സതീഷിന്‍റെ ഭാര്യ സുസ്മിത (40), കൃഷ്ണന്‍റെ മക്കളായ സതീഷ് (43), സുരേഷ് (41) എന്നീ 3 പ്രതികളെയും ഉള്‍പ്പെടെ ഒൻപത് പേരെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ദീപയുടെ മകന്‍ വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് മോശമായി പോസ്റ്റ് ഇട്ടത് സുസ്മിതയുടെ വീട്ടില്‍ ചോദിക്കാന്‍ ചെന്നതാണ് അടിപിടിയില്‍ കലാശിച്ചത്. പ്രതികളെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.