Month: February 2024

  • Kerala

    ഗാന്ധിയെ കൊന്നതിലൂടെ ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചു; ഷൈജ ആണ്ടവനെ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണം: ഡിവൈഎഫ്‌ഐ

    കോഴിക്കോട്: ഗാന്ധിയെ കൊന്നതിലൂടെ ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചു എന്ന് പറഞ്ഞ് സമൂഹത്തില്‍ കലാപം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ച അധ്യാപിക ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗോഡ്‌സേയെ പുകഴ്ത്തി കൊണ്ട് സംഘപരിവാര്‍ അനുകൂലിയായ വ്യക്തി ഇട്ട ഫേസ് ബുക്ക് പോസ്റ്റിലാണ് ഗാന്ധിയെ കൊന്നു ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സേ അഭിമാനമാണെന്ന അര്‍ത്ഥത്തില്‍ ഷൈജ ആണ്ടവന്‍ കമന്റിട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അടയാളമായി മാറുകയും ചെയ്ത രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഡിവൈഎഫ്ഐ അറിയിച്ചു. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഹിന്ദുത്വ ഭീകരന്‍ ഗോഡ്‌സെക്ക് വീര പരിവേഷം നല്‍കി ഗാന്ധിജിയെ അധിക്ഷേപിച്ച്‌ രാജ്യത്തെ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ഭിന്നതയും സംഘര്‍ഷവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് രാജ്യദ്രോഹപരവും ചരിത്രത്തോടുള്ള അവഹേളനവുമാണ്-സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

    Read More »
  • Crime

    പ്രായപൂര്‍ത്തിയാകാത്ത കുട്ടി കാര്‍ ഓടിച്ചു; മാതാവിനെതിരെ കേസ്

    കാസര്‍േഗാഡ്: പ്രായപൂര്‍ത്തിയാകാത്ത മകന് കാര്‍ ഓടിക്കാന്‍ കൊടുത്ത മാതാവിനെതിരെ പോലീസ് കേസെടുത്തു. പള്ളിക്കര ഹദാദ്ദ് നഗറിലെ നഫീസത്തി(35) നെതിരെയാണ് ബേക്കല്‍ ഇന്‍സ്പക്ടര്‍ യു.പി. വിപിന്‍ കേസെടുത്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആണ് സംഭവം. തച്ചങ്ങാട് ഭാഗത്ത് നിന്നും ബേക്കലിലേക്ക് കുട്ടി കാര്‍ ഓടിച്ചു വരുന്നതിനിടയിലാണ് വാഹന പരിശോധക സംഘത്തിന് മുന്നില്‍ എത്തപ്പെട്ടത്. തുടര്‍ന്ന് രക്ഷിതാവിനെ വിളിച്ചു വരുത്തി കുട്ടിയെ സുരക്ഷിതമായി വീട്ടിലേക്ക് അയച്ച ശേഷം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു.  

    Read More »
  • Kerala

    വനിതാ എ.പി.പിയുടെ ആത്മഹത്യ; ആരോപണവിധേയരായ ഡിഡിപിക്കും എപിപിക്കും സസ്‌പെന്‍ഷന്‍

    കൊല്ലം: പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേട്ട് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.അനീഷ്യ (41) ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയരായ കൊല്ലം ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിഡിപി) അബ്ദുല്‍ ജലീല്‍, പരവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി) കെ.ആര്‍.ശ്യാംകൃഷ്ണ എന്നിവര്‍ക്കു സസ്‌പെന്‍ഷന്‍. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തതായി ജി.എസ്.ജയലാല്‍ എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തു. ജനുവരി 21ന് ആണ് അനീഷ്യയെ പരവൂര്‍ നെടുങ്ങോലത്തെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥര്‍, ചില സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നു കടുത്ത മാനസിക പീഡനം നേരിട്ടുവെന്നു സൂചന നല്‍കുന്ന അനീഷ്യയുടെ ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു.

    Read More »
  • NEWS

    കുവൈറ്റിൽ നിന്ന് ഒരു കോടി രൂപ വരെ ലോണെടുത്ത്  മുങ്ങിയ നൂറിലധികം മലയാളികളെ തേടി ബാങ്കുകൾ

    കുവൈത്ത് സിറ്റി :കുവൈറ്റിലെ ബാങ്കുകളിൽ നിന്ന് വൻതുക ലോണെടുത്ത് പിന്നീട് യുകെയിലേക്ക് കുടിയേറുന്ന മലയാളികളെ തേടി ബാങ്കുകൾ. കുവൈറ്റിലെ ഗൾഫ് ബാങ്കാണ് കഴിഞ്ഞ മൂന്ന്, നാല് വർഷമായി യുകെയിലേക്ക് കുടിയേറിയ മലയാളികൾക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ഇവരുടെ പരാതിയിൽ നൂറിലേറെ മലയാളികളാണ് ദശലക്ഷങ്ങളും, ചിലർ കോടികൾ കടന്നുള്ള തുകയും കൈപ്പറ്റി യുകെയിലേക്ക് കുടിയേറിയിരിക്കുന്നത്. യുകെയിലേക്ക് പോന്നതിനാൽ പിടിക്കപ്പെടില്ലെന്നുള്ള ധാരണയിൽ ഭാര്യയും, ഭർത്താവും മത്സരിച്ചു വായ്പയെടുത്തവരുമുണ്ട്. ഇത്തരത്തിൽ വായ്പയെടുത്തു മുങ്ങിയവരെ തേടി മാഞ്ചസ്റ്ററിലുള്ള സോളിസിറ്റർ സ്ഥാപനമാണ് വക്കീൽ നോട്ടീസ് അയച്ചുതുടങ്ങിയിരിക്കുന്നത്.   റിക്കവറി മാത്രമല്ല യുകെയിൽ നിയമനടപടികളും ആരംഭിക്കണമെന്നാണ് ബാങ്ക് നിയമസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യം വന്നാൽ നിരവധി മലയാളികൾ ഉൾപ്പെടെയുള്ളവർ യുകെ ഉപേക്ഷിക്കേണ്ടിവരും.

    Read More »
  • Kerala

    ഭാ​ര​ത് മാ​താ കീ ​ജ​യ് വിളിച്ചില്ല; കോ­​ഴി­​ക്കോ­​ട്ടെ പ­​രി­​പാ­​ടി­​ക്കി­​ടെ സ­​ദ​സി­​നോ­​ട് ക്ഷോ­​ഭി­​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മീ​നാ​ക്ഷി ലേ­​ഖി

    കോ­​ഴി­​ക്കോ­​ട്: മീറ്റിങ്ങിനിടെ സ­​ദ​സി­​നോ­​ട് ക്ഷോ­​ഭി­​ച്ച് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി മീ​നാ​ക്ഷി ലേ­​ഖി. ഭാ​ര​ത് മാ​താ കീ ​ജ​യ് മു​ദ്രാ​വാ­​ക്യം സ­​ദ­​സ് ശ­​ക്തി­​യി​ല്‍ ഏ­​റ്റു­​വി­​ളി­​ക്കാ­​തി­​രു­​ന്ന­​താ­​ണ് മ­​ന്ത്രി­യെ പ്ര­​കോ­​പി­​പ്പി­​ച്ച​ത്. നെഹ്റു യുവകേന്ദ്ര, തപസ്യ കലാവേദി, ഖേലോ ഭാരത് എന്നിവര്‍ സംയുക്തമായി സം­​ഘ­​ടി­​പ്പി­​ച്ച പ­​രി​പാ­​ടി­​ക്കി­​ടെ­​യാ­​ണ് സം­​ഭ​വം. ഉ­​ദ്­​ഘാ­​ട­​ന­​പ്ര­​സം­​ഗ­​ത്തി­​ന് പി­​ന്നാ­​ലെ മ​ന്ത്രി ഭാ​ര​ത് മാ​താ കീ ​ജ​യ് മു​ദ്രാ​വാ­​ക്യം വി­​ളി​ച്ചു. എ­​ന്നാ​ല്‍ സ­​ദ­​സി​ല്‍ പ­​ല​രും ഇ​ത് ഏ­​റ്റു­​വി­​ളി­​ച്ചി­​രു­​ന്നി​ല്ല. ഇ­​തോ​ടെ ജ​യ് വി​ളി​ക്കാ​ന്‍ മ​ന്ത്രി സ​ദ​സി​നോ​ട് ആ​വ​ശ്യ­​പ്പെ​ട്ടു. ഇ­​തി­​നി​ടെ ജ​യ് വി​ളി​ക്കാ​ത്ത ഒ​രു യു​വ​തി​യെ ചൂ​ണ്ടി​ക്കാ​ണി​ച്ച് എ​ന്താ​ണ് ഭാ​ര​ത് മാ​താ കീ ​ജ​യ് എ​ന്ന് വി​ളി​ക്കാ​ന്‍ പ്ര​യാ​സ​മെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ ഭാ​ര​തം നി​ങ്ങ​ളു​ടെ അ​മ്മ അ­​ല്ലേ എ​ന്നും അ​ല്ലെ​ങ്കി​ല്‍ വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്തു​പോ­​കൂ എ​ന്നും മ​ന്ത്രി പ­​റ​ഞ്ഞു. തു​ട​ര്‍​ന്ന് പ​ത്തി​ലേ​റെ ത​വ​ണ ഭാ​ര​ത് മാ​താ കീ ​ജ​യ് വി­​ളി­​ച്ച ശേ­​ഷ­​മാ­​ണ് മ​ന്ത്രി ഇ­​രി­​പ്പി­​ട­​ത്തി­​ലേ­​ക്ക് മ­​ട­​ങ്ങി­​യ​ത്.

    Read More »
  • Kerala

    പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി ആരാകണം എന്ന കാര്യത്തില്‍  ഭിന്നാഭിപ്രായം

    പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി ആരാകണം എന്ന കാര്യത്തില്‍ പാർട്ടിയില്‍ ഭിന്നാഭിപ്രായം. പത്തനംതിട്ടയില്‍ നായർ സ്ഥാനാർഥി മതിയെന്നാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. എന്നാല്‍‍, ഇവിടെ ക്രിസ്ത്യൻ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാർത്ഥിയെ നിർത്തി പരീക്ഷണത്തിന് മുതിരാനാണ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. അടുത്തിടെ പാർട്ടിയിലെത്തിയ പി സി ജോർജിന്റെ പേരിനാണ് ദേശീയ നേതൃത്വം മുൻ‌ഗണന നല്‍കുന്നത്. എന്നാല്‍, സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരന്റെ പേരാണ് സംസ്ഥാന ഘടകം നിർദേശിക്കുന്നത്. സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനെ തീരുമാനിച്ചാല്‍ പി സി ജോർജിനെ സംസ്ഥാന ഭാരവാഹിയാക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ജോർജിന്റെ ജനപക്ഷം പാർട്ടിയില്‍ നിന്ന് ബിജെപിയിലേക്കെത്തിയവരെ പ്രത്യേകം പരിഗണിക്കും. ഷോണ്‍ ജോർജ് സംസ്ഥാന ഭാരവാഹിയാകുമെന്നും സൂചനയുണ്ട്. ജനപക്ഷത്ത് നിന്നുള്ള മറ്റ് നേതാക്കളെ പരിഗണിയ്ക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് ബുധനാഴ്ചയാണ് പി സി ജോർജും മകൻ ഷോണ്‍ ജോർജും ബിജെപിയില്‍ ചേർന്നത്. പി സി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപിയില്‍ ലയിക്കുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍…

    Read More »
  • Crime

    അടിമാലിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ‘ബിഹാര്‍വാലാ’ ബിരുദവിദ്യാര്‍ഥി അറസ്റ്റില്‍

    ഇടുക്കി: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഇതരസംസ്ഥാനക്കാരനായ ബിരുദവിദ്യാര്‍ഥി അറസ്റ്റില്‍. പെരുമ്പാവൂര്‍ ഐരാപുരത്ത് വാടകവീട്ടില്‍ താമസിക്കുന്ന മുഹമ്മദ് നബീസ് (20) ആണ് അറസ്റ്റിലായത്. അടിമാലി മേഖലയിലുള്ള പ്ലസ്ടു സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി മുഹമ്മദ് നബീസ് ഫോണിലൂടെ പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ മറ്റാരും ഇല്ലാത്ത ദിവസം കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണു വീട്ടുകാര്‍ വിവരം അറിഞ്ഞത്. ബിഹാര്‍ സ്വദേശികളായ മാതാപിതാക്കളുടെ മകനായ ഇയാള്‍ ഐരാപുരം കോളജിലാണു പഠിക്കുന്നത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്; പട്ടിണി കാരണമെന്ന് വെളിപ്പെടുത്തല്‍

    മലപ്പുറം: കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് സംഭവം. അസം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. പട്ടിണി കാരണമാണ് പൂച്ചയെ പച്ചയ്ക്ക് തിന്നതെന്ന് യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. നാലുദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പ് സഹിക്കാന്‍ വയ്യാതെ വന്നതോടെ പൂച്ചയെ പച്ചയ്ക്ക് തിന്നുകയായിരുന്നുവെന്നും യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. പൊലീസെത്തി ഭക്ഷണം വാങ്ങി നല്‍കി. പിന്നാലെ യുവാവ് അപ്രത്യക്ഷനായി.  

    Read More »
  • Kerala

    എസ്.ഐയ്‌ക്കെതിരായ എം.എല്‍.എയുടെ പരാതി; ഒരു മാസമായിട്ടും നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്

    കണ്ണൂര്‍: എസ്.ഐ അപമര്യാദയായി പെരുമാറിയെന്ന എം.എല്‍.എ എം.വിജിന്റെ പരാതിയില്‍ ഒരു മാസമായിട്ടും നടപടിയെടുക്കാതെ ആഭ്യന്തര വകുപ്പ്. കണ്ണൂര്‍ ടൗണ്‍ എസ്.ഐക്കെതിരെ നല്‍കിയ പരാതിയിലാണ് ആഭ്യന്തര വകുപ്പ് നടപടിയെടുക്കാന്‍ മടിക്കുന്നത്. എസ്.ഐക്ക് വീഴ്ച സംഭവിച്ചതായി കണ്ണൂര്‍ എ.സി.പി നേരത്തെ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എസ്.ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്നും നടപടിയെടുക്കണ്ടത് ആഭ്യന്തര വകുപ്പെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ കണ്ണൂര്‍ കലക്ടട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു എം.എല്‍.എക്ക് പൊലീസില്‍ നിന്ന് അധിക്ഷേപം നേരിടണ്ടി വന്നത്. പിന്നാലെ ടൗണ്‍ എസ്.ഐ പി.പി ഷമീലിനെതിരെ എം.വിജിന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടത്തിയത് കണ്ണൂര്‍ എ.സി: പി.ടി.കെ രത്‌ന കുമാറാണ്. എസ്.ഐ അനാവശ്യമായി പ്രകോപനമുണ്ടാക്കിയെന്നും പ്രോട്ടോക്കാള്‍ ലംഘനമുണ്ടായെന്നും എ.സി.പി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എം.എല്‍.എയെ തിരിച്ചറിഞ്ഞില്ലന്ന എസ്.ഐയുടെ വിശദീകരണം തൃപ്തികരമല്ലന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട്…

    Read More »
  • Crime

    സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 21 ലക്ഷം തട്ടി; കമ്മിഷണര്‍ ഓഫീസ് ജീവനക്കാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍

    കോഴിക്കോട്: സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 21 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ കമ്മിഷണര്‍ ഓഫീസ് ജീവനക്കാരനടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കമ്മീഷണര്‍ ഓഫീസില്‍ പ്യൂണ്‍ ആയി ജോലിചെയ്യുന്ന കക്കോടി സ്വദേശി പുതുക്കുടി വീട്ടില്‍ പി. ബിപിന്‍, കക്കോടി സ്വദേശിയായ മീരാലയം വീട്ടില്‍ മിഥുന്‍, കക്കോടി സ്വദേശി മലയില്‍ വീട്ടില്‍ രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണപണയം ടേക്ക് ഓവര്‍ ചെയ്യാനെന്ന വ്യാജേന ബിപിന്‍ പാളയത്തെ സ്വകാര്യ ബാങ്കില്‍നിന്ന് പണം വാങ്ങി മുങ്ങുകയായിരുന്നു. ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കസബ പോലീസ് ആണ് ഇയാളെ പിടികൂടിയത്. 2023 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പാളയം ഭാഗത്തുള്ള ഒരു സ്വകാര്യ ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് സ്വര്‍ണപണയം ടേക്ക് ഓവര്‍ ചെയ്യാനെന്ന വ്യാജേന അനുബന്ധ രേഖകള്‍ നല്‍കി 21 ലക്ഷത്തോളം രൂപ വാങ്ങി ബാങ്കിനെ കബളിപ്പിച്ചു മുങ്ങുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ബിപിന്‍ അടക്കം മൂന്നുപേരടങ്ങുന്ന സംഘമാണ് തട്ടിപ്പിനു പിന്നിലെന്നും പന്തീരങ്കാവ് പോലീസ് സ്റ്റേഷനിലടക്കം ഇവര്‍ക്കെതിരേ വഞ്ചനാ കേസുകള്‍…

    Read More »
Back to top button
error: