Social MediaTRENDING

ക്രിസ്മസ്- ന്യൂ ഇയർ ബമ്ബറിന്‍റെ ഒന്നാം സമ്മാനം പോണ്ടിച്ചേരി സ്വദേശിയായ 33 കാരന് 

തിരുവനന്തപുരം: 2023-24 വർഷത്തെ ക്രിസ്മസ്- ന്യൂ ഇയർ ബമ്ബറിന്‍റെ ഒന്നാം സമ്മാനമായ 20 കോടി രൂപയടിച്ച ഭാഗ്യശാലിയെത്തി.പോണ്ടിച്ചേരി സ്വദേശിയായ 33 വയസുകാരനാണ് ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയത്.

ശബരിമല തീർത്ഥാടനായി വന്നപ്പോള്‍ തിരുവനന്തപുരത്ത് നിന്നാണ് ഇയാള്‍ ടിക്കറ്റ് എടുത്തത്. തന്‍റെ വിവരങ്ങള്‍ വെളിപ്പെടുതരുതെന്നാവശ്യപ്പെട്ട് ഭാഗ്യശാലി ലോട്ടറി ഡയറക്ടർക്ക് കത്ത് നല്‍കി. അയ്യപ്പന്‍റെ സമ്മാനമായി കാണുന്നുവെന്നാണ് ഭാഗ്യശാലി സംഭവത്തിൽ പ്രതികരിച്ചത്.

Signature-ad

 XC 224091 എന്ന നമ്ബറിനാണ് ക്രിസ്മസ്- ന്യൂ ഇയർ ബമ്ബറിന്‍റെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തെ ലക്ഷ്മി ഏജൻസിയില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്.

20 കോടിയില്‍ എത്ര ഭാഗ്യശാലിക്ക് ?

20 കോടിയായ സമ്മാനത്തുകയില്‍ നിന്നും ആദ്യം പോകുന്നത് ഏജന്റ് കമ്മീഷനാണ്. സമ്മാനത്തുകയുടെ പത്ത് ശതമാനം ആണ് ഏജന്റ് കമ്മീഷൻ. 20കോടിയില്‍ 2 കോടി ആ ഇനത്തില്‍ പോകും. അതില്‍ നിന്നും ഡിഡിഎസും ടാക്സും പോയിട്ട് ബാക്കി തുക ടിക്കറ്റ് വിറ്റ ദുരൈ രാജിന് ലഭിക്കും. ബാക്കി തുകയുടെ 30 ശതമാനമാണ് ടിഡിഎസ് അടയ്ക്കേണ്ടത്. അതായത് ഏജന്റ് കമ്മീഷൻ പോയിട്ടുള്ള 18 കോടിയുടെ 30 ശതമാനം. ഈ പിടുത്തം കഴിഞ്ഞാല്‍ ബാക്കി 12.6 കോടി രൂപ ഉണ്ടാകും. ഇതാണ് ഭാഗ്യശാലിക്ക് ലഭിക്കുക.

ഒരു കോടിയില്‍ എത്ര ? 

ഈ വർഷത്തെ ക്രിസ്മസ് ബമ്ബറിന്റെ പ്രത്യേകതകളില്‍ ഒന്ന് രണ്ടാം സമ്മാനമാണ്. ഒന്നാം സമ്മാനം പോലെ 20 കോടിയാണ് രണ്ടാം സമ്മാനവും. പക്ഷേ ഇത് യഥാക്രമം 1 കോടി വീതം ഇരുപത് പേർക്കാണ്. ഇത്തരത്തില്‍ ഒരുകോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച്‌ സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതല്‍ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളില്‍ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച്‌ ബാക്കിയുള്ളത് 63 ലക്ഷമാണ്.

Back to top button
error: