KeralaNEWS

നഷ്ടത്തില്‍ നിന്ന് വൻ ലാഭത്തിലേക്ക് കെഎസ്‌ഐഎൻസി

കൊച്ചി: നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് കപ്പലോടിച്ച്‌ സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്‌ഐഎൻസി).

2021-22 സാമ്ബത്തിക വർഷത്തില്‍ 5.6 കോടി രൂപയുടെ നഷ്ടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എന്നാല്‍ 2022-23ല്‍ 1.8 കോടി രൂപയുടെ ലാഭത്തിലേക്ക് സ്ഥാപനം കുതിച്ചുയർന്നു. 12.53 കോടി രൂപയുടെ ചരിത്ര നേട്ടമാണ് ഇപ്പോള്‍ കെഎസ്‌ഐഎൻസി കൈവരിച്ചിരിക്കുന്നത്.

Signature-ad

ലാഭത്തിലെ വലിയ പങ്ക് വിനോദസഞ്ചാര മേഖലയാണ് വഹിച്ചിരിക്കുന്നത്. ആകെ 1.17 ലക്ഷം ആളുകളാണ് കടല്‍, കായല്‍ യാത്രയ്ക്കായി കെഎസ്‌ഐഎൻസിയെ തെരഞ്ഞെടുത്തത്. വിനോദ സഞ്ചാര മേഖലയില്‍ എറണാകുളം കേന്ദ്രീകരിച്ച്‌ കെഎസ്‌ഐഎൻസിയുടെ 6 ബോട്ടുകളും ഒരു ക്രൂയിസ് കപ്പലുമാണ് സേവനം നടത്തുന്നത്.

6.35 കോടി രൂപയാണ് ബാർജ് സർവീസില്‍ നിന്നുള്ള വരുമാനം. 2 പുതിയ ബാർജുകള്‍ ഉള്‍പ്പെടെ ആകെ 10 ബാർജുകള്‍ കെഎസ്‌ഐഎൻസിക്കുണ്ട്. രണ്ടു പുതിയ ബാർജുകളും സാഗരറാണി മാതൃകയില്‍ ഒരു വിനോദ സഞ്ചാര ബോട്ടും വൈകാതെ ഇറക്കാനും പദ്ധതിയുണ്ട്.

Back to top button
error: