KeralaNEWS

വനിതാ എ.പി.പിയുടെ ആത്മഹത്യ; ആരോപണവിധേയരായ ഡിഡിപിക്കും എപിപിക്കും സസ്‌പെന്‍ഷന്‍

കൊല്ലം: പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേട്ട് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.അനീഷ്യ (41) ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയരായ കൊല്ലം ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിഡിപി) അബ്ദുല്‍ ജലീല്‍, പരവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി) കെ.ആര്‍.ശ്യാംകൃഷ്ണ എന്നിവര്‍ക്കു സസ്‌പെന്‍ഷന്‍.

ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തതായി ജി.എസ്.ജയലാല്‍ എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തു. ജനുവരി 21ന് ആണ് അനീഷ്യയെ പരവൂര്‍ നെടുങ്ങോലത്തെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉന്നത ഉദ്യോഗസ്ഥര്‍, ചില സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നു കടുത്ത മാനസിക പീഡനം നേരിട്ടുവെന്നു സൂചന നല്‍കുന്ന അനീഷ്യയുടെ ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു.

Back to top button
error: