Month: February 2024

  • Kerala

    കേരളത്തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത; തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

    തിരുവനന്തപുരം: കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് (ഞായറാഴ്ച) രാത്രി 11.30 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മാര്‍ഗനിര്‍ദേശം: 1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. 2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

    Read More »
  • Crime

    ജഡ്ജിക്ക് നല്‍കാന്‍ രണ്ട് ലക്ഷം വാങ്ങി; അഡ്വ. ആളൂരിനെതിരെ യുവതിയുടെ പരാതി

    കൊച്ചി: അഭിഭാഷകന്‍ ബി.എ.ആളൂര്‍ ജഡ്ജിക്ക് നല്‍കാന്‍ പണം വാങ്ങിയെന്ന് ആരോപണം. ബി.എ ആളൂരിനെതിരെ പീഡന പരാതി നല്‍കിയ യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ജഡ്ജിക്ക് നല്‍കാന്‍ എന്ന പേരില്‍ രണ്ട് ലക്ഷം രൂപയും കമ്മീഷണര്‍ക്ക് നല്‍കാന്‍ എന്ന പേരില്‍ ഒരു ലക്ഷം രൂപയും വാങ്ങിയെന്നാണ് യുവതി ബാര്‍ കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ആളൂര്‍ തന്നെ കടന്നുപിടിച്ചെന്ന് നേരത്തെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം, യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ അഡ്വ. ബി.എ ആളൂരിന് ഹൈക്കോടതി ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്നാണ് കോടതി അറിയിച്ചത്. ജാമ്യമില്ലാ വകുപ്പ് ചുമത്താത്തതിനാല്‍ മുന്‍കൂര്‍ ജാമ്യഹരജിയുടെ ആവശ്യമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, നല്‍കിയ ഫീസ് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ആളൂരിന്റെ വാദം. സാമ്പത്തിക തട്ടിപ്പുകേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ കൈയേറ്റം ചെയ്തെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഇതില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് ഐ.പി.സി…

    Read More »
  • Crime

    ക്വാറികള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന; പ്രധാനകണ്ണിയായ ടിപ്പര്‍ ഡ്രൈവര്‍ MDMA-യുമായി പിടിയില്‍

    മലപ്പുറം: മാരക രാസലഹരിയായ എം.ഡി.എം.എ.യുമായി ടിപ്പര്‍ ലോറി ഡ്രൈവറായ യുവാവ് അറസ്റ്റില്‍. വേങ്ങര കണ്ണമംഗലം സ്വദേശി പള്ളിയാളി വീട്ടില്‍ മുഹമ്മദ് റാഫി (37)യാണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 30,000-ത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ. പിടിച്ചെടുത്തു. ക്വാറികള്‍ കേന്ദ്രീകരിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് ലഹരിമരുന്ന് വില്പന നടത്തിവന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ റാഫി. ശനിയാഴ്ച വൈകിട്ട് ചെരുപ്പടിമലയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. ചെരുപ്പടിമല, മിനി ഊട്ടി പോലുള്ള വിനോദസഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ചും ഇയാള്‍ ഉള്‍പ്പെട്ട ലഹരി കടത്ത് സംഘം മയക്കുമരുന്ന് വില്‍പന നടത്തിവരികയായിരുന്നു. ഇയാളെ വിശദമായി ചോദ്യംചെയ്തതില്‍ നിന്ന് ലഹരി സംഘത്തില്‍ ഉള്‍പ്പെട്ട ആളുകളേക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി ശശിധരനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്.പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും വേങ്ങര സ്റ്റേഷനിലെ എസ്.ഐ. ബിജു, എസ്.ഐ. രാധാകൃഷ്ണന്‍,…

    Read More »
  • Crime

    പാക്ക് ചാര സംഘടനയ്ക്കായി ചാരവൃത്തി; മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

    ലക്‌നൗ: പാക്കിസ്ഥാന്‍ ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഏജന്റായി ജോലി ചെയ്തിരുന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ഉത്തര്‍പ്രദേശില്‍ അസ്റ്റില്‍. മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാള്‍ എന്നയാളെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (യുപി എടിഎസ്) ആണ് മീററ്റില്‍ അറസ്റ്റ് ചെയ്തത്. 2021 മുതല്‍ ഇയാള്‍ മോസ്‌കോയിലെ എംബസിയില്‍ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി (ഐബിഎസ്എ) ജോലി ചെയ്യുകയായിരുന്നു. ഇന്ത്യന്‍ എംബസിയില്‍ പാക്ക് ചാരന്‍ ജോലി ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുപി എടിഎസിന്റെ നടപടി. ചോദ്യം ചെയ്യലില്‍ ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാതിരുന്ന സത്യേന്ദ്ര സിവാള്‍, പിന്നീട് ചാരവൃത്തി നടത്തിയെന്ന് സമ്മതിക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചും അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കാറുണ്ടെന്ന് സത്യേന്ദ്ര സിവാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ എംബസി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട ചില നിര്‍ണായക രഹസ്യവിവരങ്ങള്‍ ഐഎസ്‌ഐ അധികൃതര്‍ക്ക് ഇയാള്‍…

    Read More »
  • Kerala

    കെ കെ നായർ എന്ന പത്തനംതിട്ട ജില്ലയുടെ സ്ഥാപകൻ ഓർമ്മയായിട്ട് 11വർഷങ്ങൾ

    പത്തനംതിട്ട ജില്ലയുടെ പിറവിക്ക് കാരണക്കാരനായ കെ കെ നായർ എന്ന കുളപ്പുരയ്ക്കൽ കരുണാകരൻ നായർ ഓർമ്മയായിട്ടു പതിനൊന്നു വർഷങ്ങൾ.(2 February 1931-7 February 2013)  ചുമ്മാതെ ഉണ്ടായതല്ലായിരുന്നു പത്തനംതിട്ട ജില്ല.1982­-ൽ കെ  കരുണാകരന്‍ മന്ത്രിസഭയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായപ്പോൾ സ്വതന്ത്ര അംഗമായിരുന്ന കെ.കെ. നായരുടെ പിന്തുണ കരുണാകരന്‍ അഭ്യര്‍ത്ഥിച്ചു. അതിന് കരുണാകരന്‍ കെ കെ നായര്‍ക്ക് നൽകിയ ഓഫർ മന്ത്രി­ സ്ഥാനമായിരുന്നു.എന്നാല്‍ മന്ത്രിപദം നിരസിച്ച നായര്‍ പത്തനംതിട്ട കേന്ദ്രീകരിച്ച് ജില്ല രൂപീക­രിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.അത് അംഗീകരിക്കാതെ മുഖ്യമന്ത്രി കരുണാകരന് വേറെ വഴിയില്ലായിരുന്നു. അങ്ങനെ കൊല്ലം, ആല­പ്പുഴ ജില്ലകള്‍ വിഭജിച്ച്  1982 നവംബർ മാസം 1-ാം തീയതി പത്തനംതിട്ട ജില്ല രൂപം കൊണ്ടു. ബിരുദാനന്തര ബിരുദധാരിയായ കെ.കെ. നായർ 34 വർഷം നിയമസഭയിൽ പത്തനംതിട്ട മണ്ഡലത്തെ പ്രതിനിധീകരിച്ചു.ജില്ല രൂപീകരിക്കുന്നതിൽ മാത്രമല്ല, റിങ് റോഡ് ഉൾപ്പെടെ ഇന്ന് നഗരത്തിൽ കാണുന്ന ഒട്ടുമിക്ക വികസനപ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു.

    Read More »
  • Kerala

    പന്തളത്ത് കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; മറ്റൊരാൾക്ക് ഗുരുതര പരിക്ക് 

    പന്തളം: കെഎസ്ആർടിസി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.തിരുവനന്തപുരം പട്ടം വൃന്ദാവൻ ഗാർഡൻസിൽ ജോസഫ് ഈപ്പൻ (66) ആണ് അപകടത്തിൽ മരിച്ചത്.  തിരുവനന്തപുരത്തേക്ക്  പോകുകയായിരുന്ന കെഎസ്ആർടിസി ബസും  പന്തളം ഭാഗത്തേക്ക് വരുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.കാർ ബസിനുള്ളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിൻ്റെ പിൻ സീറ്റിൽ ഇരുന്ന ആളാണ് മരണപ്പെട്ടത്.ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരുനാഗപ്പള്ളി സ്വദേശി അബി (32) ആണ് വാഹനം ഓടിച്ചത്.ഇയാളെ  അടൂർ ഗവ. ആശുപത്രിയിലേണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ബസിനുള്ളിലേക്ക് ഇടിച്ചു കയറിയ കാർ വിഞ്ചും റോപ്പും ഉപയോഗിച്ച് നാട്ടുകാരുടെയും പോലീസിൻ്റെയും സഹായത്തോടെ കെട്ടി വലിച്ച് പുറത്തെടുക്കുകയായിരുന്നു. തുടർന്ന് ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാറിൻ്റെ മുൻ ഭാഗം വെട്ടി പൊളിച്ചു മുൻ സീറ്റിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്.  കുരമ്പാല അമൃത സ്കൂളിന്സമീപമായിരുന്നു അപകടം.സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിൻ്റെ നേതത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘം ആണ് രക്ഷാപ്രവർത്തനം നടത്തിയത്.

    Read More »
  • India

    സ്വയം വരണമാല്യം അണിഞ്ഞ് യുവതികള്‍, മുഖം മറച്ച് വരന്മാര്‍; വിവാഹത്തട്ടിപ്പില്‍ 15 പേര്‍ അറസ്റ്റില്‍

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമൂഹവിവാഹത്തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റില്‍. വിവാഹവേഷത്തിലുള്ള യുവതികള്‍ അവരവരെ തന്നെ വരണമാല്യം ചാര്‍ത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തറിഞ്ഞത്. വരന്റെ വേഷമണിഞ്ഞ ഏതാനും യുവാക്കള്‍ മുഖം മറച്ചുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയില്‍ ജനുവരി 25-ന് നടന്ന സമൂഹവിവാഹത്തില്‍ 568 ജോഡികളാണ് വിവാഹിതരായത്. ഇവരില്‍ ഭൂരിഭാഗവും പണം വാങ്ങി ജോഡികളായി അഭിനയിച്ചതാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. 500 മുതല്‍ 200 രൂപവരെ കൊടുത്താണ് തട്ടിപ്പിനായി യുവതീയുവാക്കളെ ഏര്‍പ്പാടാക്കിയതെന്ന് ഗ്രാമവാസികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമൂഹവിവാഹത്തെപ്പറ്റി പരിപാടിക്ക് രണ്ടുദിവസം മുമ്പ് മാത്രമാണ് സംഘാടകര്‍ തന്നെ അറിയിച്ചതെന്നും അപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നതായും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ബിജെപി എംഎല്‍എ കേതകി സിങ് പറയുന്നു. ഉത്തര്‍പ്രദേശില്‍ സമൂഹവിവാഹം നടത്തുന്നതിന് അമ്പത്തൊന്നായിരം രൂപയുടെ സര്‍ക്കാര്‍ പദ്ധതിയുണ്ട്. പദ്ധതി പ്രകാരം വിവാഹിതയാകുന്ന യുവതിക്ക് 35,000 രൂപ ലഭിക്കും. 10,000 രൂപ വിവാഹത്തിന് ആവശ്യമായ…

    Read More »
  • Kerala

    ‘ആഗ്ര, മധുര, കാശി ദേശങ്ങളില്‍ കൂടി മതേതരത്വം ശക്തിപ്പെടുത്തുന്ന നടപടികള്‍ക്ക് തങ്ങള്‍ മുൻകൈ എടുക്കണം’: ഷുക്കൂര്‍ വക്കീല്‍

    അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ച്‌ ഷുക്കൂർ വക്കീലിന്റെ ഫേസ്ബുക് പോസ്റ്റ്. രാജ്യത്തെ മതേതരത്വം ശക്തിപ്പെടുത്തുന്നതിനു ഏറ്റവും വലിയ തടസ്സം നെഹ്റു ആയിരുന്നുവെന്ന ധ്വനിയാണ് സാദിഖലി തങ്ങളുടെ വാക്കുകളില്‍ ഉള്ളതെന്ന് ഷുക്കൂർ വക്കീല്‍ പറയുന്നു. കാശിയിലെയും മധുരയിലെയും പള്ളികളുടെ മേലുളള്ള അവകാശ വാദവും താജ് മഹലിനു മേലുള്ള അവകാശ വാദവും കൂടി പാണക്കാട് തങ്ങള്‍ ഇടപെട്ട് എത്രയും പെട്ടെന്നു അവകാശ വാദം ഉന്നയിക്കുന്നവർക്ക് നല്‍കി മതേതരത്വം ഒന്നു കൂടി ശക്തി പ്പെടുത്തണമെന്നും  ഷുക്കൂർ വക്കീല്‍ വിമർശനം ഉന്നയിക്കുന്നു. അവിടെ (അയോധ്യയില്‍ ) നിർമ്മിക്കുമെന്നു പറയുന്ന പള്ളിയുടെ പേര് ബാബ്റി മസ്ജിദ് എന്നാണോ? അല്ലെന്നാണ് മനസ്സിലാകുന്നത്. പിന്നെ കാശിയിലെയും മധുരയിലെയും പള്ളികളുടെ മേലുളള്ള അവകാശ വാദവും താജ് മഹലിനു മേലുള്ള അവകാശ വാദവും കൂടി പാണക്കാട് തങ്ങള്‍ ഇടപെട്ടു എത്രയും പെട്ടെന്നു അവകാശ വാദം ഉന്നയിക്കുന്നവർക്ക് നല്‍കി മതേതരത്വം ഒന്നു കൂടി ശക്തി…

    Read More »
  • Kerala

    പൗരപ്രമുഖരുടെ ഭക്ഷണത്തിന് 16.08 ലക്ഷം, കേക്കിന് 1.2 ലക്ഷം; മുഖ്യമന്ത്രിയുടെ വിരുന്നിന്റെ തുക ധനവകുപ്പ് അനുവദിച്ചു

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ്-പുതുവത്സര വിരുന്നിന്റെ പണം ധനവകുപ്പ് അനുവദിച്ചു. വിരുന്നില്‍ പൗരപ്രമുഖരുടെ ഭക്ഷണത്തിന് മാത്രം 16.08 ലക്ഷം രൂപയാണ് ചെലവായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു ലക്ഷം രൂപ കൂടുതലാണിത്. ക്രിസ്മസ് കേക്ക് നല്‍കിയതിന് 1.2 ലക്ഷം രൂപ ചെലവായി. മസ്‌കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി പൗരപ്രമുഖര്‍ക്ക് വിരുന്ന് നല്‍കിയത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് ഒമ്പതു ലക്ഷം രൂപയാണ് ചെലവായിരുന്നത്. വിരുന്നിന് ശേഷം തിരികെ പോകുന്ന പൗരപ്രമുഖര്‍ക്ക് സമ്മാനമായി നല്‍കിയ ക്രിസ്മസ് കേക്കിനാണ് ഒരു ലക്ഷത്തി ഇരുതിനായിരം രൂപ ചെലവായത്. വിരുന്നിന് ക്ഷണക്കത്ത് അച്ചടിച്ചതിന് സ്ഥാപനത്തിന് 10,725 രൂപയും അനുവദിച്ചിട്ടുണ്ട്.

    Read More »
  • Kerala

    ഗോഡ്‌സെ അനുകൂല കമന്റ്; എന്‍.ഐ.ടി അധ്യാപികയില്‍നിന്ന് വിശദീകരണം തേടാന്‍ ഡയറക്ടറുടെ നിര്‍ദേശം

    കോഴിക്കോട്: ഗോഡ്‌സെ അനുകൂല ഫേസ്ബുക്ക് കമന്റില്‍ അധ്യാപികയില്‍ നിന്ന് വിശദീകരണം തേടാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയതായി എന്‍.ഐ.ടി ഡയറക്ടര്‍. ഷൈജ ആണ്ടവനെതിരെ നടപടി ആവശ്യപ്പെട്ട് എം കെ രാഘവന്‍ എംപി നല്‍കിയ കത്തിനാണ് എന്‍.ഐ.ടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണയുടെ മറുപടി. വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ച് വിവരം എം.പിയെ അറിയിക്കുമെന്നും ഡയറക്ടര്‍ അറിയിച്ചു. ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ ഗാന്ധിയെ അപഹസിച്ച് കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു) വെന്നായിരുന്നു കമന്റ്. ‘ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്സെ. ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് കേസെടുത്തത് ഷൈജക്കെതിരെ കേസെടുത്തിരുന്നു.  

    Read More »
Back to top button
error: