CrimeNEWS

അടിമാലിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ‘ബിഹാര്‍വാലാ’ ബിരുദവിദ്യാര്‍ഥി അറസ്റ്റില്‍

ഇടുക്കി: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഇതരസംസ്ഥാനക്കാരനായ ബിരുദവിദ്യാര്‍ഥി അറസ്റ്റില്‍. പെരുമ്പാവൂര്‍ ഐരാപുരത്ത് വാടകവീട്ടില്‍ താമസിക്കുന്ന മുഹമ്മദ് നബീസ് (20) ആണ് അറസ്റ്റിലായത്.

അടിമാലി മേഖലയിലുള്ള പ്ലസ്ടു സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുമായി മുഹമ്മദ് നബീസ് ഫോണിലൂടെ പരിചയപ്പെടുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ മറ്റാരും ഇല്ലാത്ത ദിവസം കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Signature-ad

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണു വീട്ടുകാര്‍ വിവരം അറിഞ്ഞത്. ബിഹാര്‍ സ്വദേശികളായ മാതാപിതാക്കളുടെ മകനായ ഇയാള്‍ ഐരാപുരം കോളജിലാണു പഠിക്കുന്നത്. പോക്‌സോ നിയമപ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: