KeralaNEWS

കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്; പട്ടിണി കാരണമെന്ന് വെളിപ്പെടുത്തല്‍

മലപ്പുറം: കുറ്റിപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് തിന്ന് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ്. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് സംഭവം.

അസം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. പട്ടിണി കാരണമാണ് പൂച്ചയെ പച്ചയ്ക്ക് തിന്നതെന്ന് യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

Signature-ad

നാലുദിവസമായി ഭക്ഷണം കഴിച്ചിട്ടില്ല. വിശപ്പ് സഹിക്കാന്‍ വയ്യാതെ വന്നതോടെ പൂച്ചയെ പച്ചയ്ക്ക് തിന്നുകയായിരുന്നുവെന്നും യുവാവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. പൊലീസെത്തി ഭക്ഷണം വാങ്ങി നല്‍കി. പിന്നാലെ യുവാവ് അപ്രത്യക്ഷനായി.

 

Back to top button
error: