Month: February 2024
-
Kerala
ആണ്ടുനേര്‍ച്ചയ്ക്കിടെ തര്‍ക്കം: തൃശൂര്‍ കാരികുളത്ത് രണ്ട് പേര്‍ക്ക് കുത്തേറ്റു
തൃശൂർ: വരന്തരപ്പിള്ളി കാരികുളത്ത് രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. മുരുക്കുങ്ങല്‍ പത്തുകുളങ്ങര സ്വദേശികളായ ഉമ്മാനൂർ വീട്ടില്‍ അനസ് (32), കുളത്തിത്തൊടി റഫീക് (32) എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. കാരികുളം 907 ജാറത്തിലെ ആണ്ടുനേർച്ചക്കിടെയുണ്ടായ തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ദഫ് മുട്ട് നടക്കുന്നതിനിടയിലൂടെ കാർ കൊണ്ടുപോകാൻ ശ്രമിച്ചതോടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘർഷമുണ്ടാകുകയായിരുന്നു. ഇതിനിടെ സമീപത്തെ വീട്ടുമുറ്റത്തിരുന്ന ടാപ്പിങ് കത്തി ഉപയോഗിച്ച് അക്രമികള്‍ കാറില്‍ വന്നവരെ കുത്തുകയായിരുന്നു.
Read More » -
Kerala
പത്തനംതിട്ടയിൽ കുടിവെള്ള സൗകര്യമൊരുക്കി ജുമാ മസ്ജിദ്
പത്തനംതിട്ട: നഗരത്തിലെത്തുന്നവർക്ക് സൗജന്യ കുടിവെള്ള സൗകര്യമൊരുക്കി ടൗൺ ജുമാ മസ്ജിദ്.പത്തനംതിട്ട ടൗണിൽ എത്തുന്നവരുടെ ദാഹശമനത്തിനായി പോസ്റ്റാഫീസ് റോഡിലാണ് വാട്ടർ കൂളർ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ പള്ളി കോമ്പൗണ്ട് പൊതു ജനങ്ങൾക്ക് കാർ പാർക്കിംഗിന് സൗജന്യമായി വിട്ടു കൊടുത്തിട്ടുമുണ്ട്.പാസ്പോർട്ട് സേവാകേന്ദ്രത്തിൽ വരുന്നവർക്കുൾപ്പടെ ഇത് ഏറെ ഉപകാരപ്രദമാണ്.
Read More » -
NEWS
യെമന് പിന്നാലെ ഇറാൻ അനുകൂല സേനക്ക് നേരെയും യു.എസ് വ്യോമാക്രമണം: 13 പേര്‍ കൊല്ലപ്പെട്ടു
ഡമസ്കസ്: മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട ആക്രമണത്തിന് തിരിച്ചടിയെന്ന പേരില്‍ സിറിയയിലെയും ഇറാഖിലെയും ഇറാൻ അനുകൂല സൈനിക വിഭാഗത്തിനെതിരെ അമേരിക്കൻ ആക്രമണം. 13 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്. ഇരുരാജ്യങ്ങളിലുമായി 80 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചു. 125 ബോംബുകള്‍ വർഷിച്ചു. ഇന്ന് പുലർച്ചെയൊണ് യു.എസ് പോർവിമാനങ്ങളുടെ ആക്രമണം നടന്നത്. സിറിയയിലും ഇറാഖ് അതിർത്തി മേഖലയിലും ആക്രമണം നടന്നതായാണ് റിപ്പോർട്ട്. അയ്യാശ് നഗരത്തിലും ദേർ എസ്സർ പ്രവിശ്യയിലുമാണ് ആക്രമണം നടന്നത്. സിറിയൻ സേനയുടെയും ഇറാൻ അനുകൂല സായുധ വിഭാഗത്തിന്‍റെയും ശക്തമായ സാന്നിധ്യമുള്ള കേന്ദ്രങ്ങള്‍ കൂടിയാണിത്. ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല സൈനിക വിഭാഗങ്ങളെ ആക്രമിക്കാൻ സൈന്യത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഇന്നലെ പകലാണ് അനുമതി നല്‍കിയത്. ആക്രമണം തുടക്കം മാത്രമാണെന്നും ഇറാൻ അനുകൂല സായുധ വിഭാഗങ്ങള്‍ക്കെതിരെ ആക്രമണം തുടരുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അമേരിക്കൻ പൗരൻമാർക്ക് നേരെ നടക്കുന്ന ഏതൊരു ആക്രമണത്തിനും തക്കതായ തിരിച്ചടി ഉണ്ടാവുമെന്നും ബൈഡൻ…
Read More » -
India
ശബരിമല ഇന്ന് ഹിന്ദുക്കളാണ് ഉപയോഗിക്കുന്നത്, അത് ബുദ്ധവിഹാരമാണ്- എ.പി അബ്ദുല്‍ഹക്കീം അസ്ഹരി
കോഴിക്കോട്: ബുദ്ധവിഹാരമായ ശബരിമല ഇപ്പോള്‍ ഉപയോഗിക്കുന്നത് ഹിന്ദുക്കളാണെന്നും ഭൂമി ഇളക്കി പരിശോധിച്ചാല്‍ പലതും കിട്ടുമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ മകനും സുന്നി യുവജന സംഘം നേതാവുമായ ഡോ. എ.പി അബ്ദുല്‍ഹക്കീം അസ്ഹരി. ഒരുപാട് സ്ഥലങ്ങളില്‍ ബുദ്ധന്മാരുടെയും ജൈനന്മാരുടെയും ആരാധനാലയങ്ങളാണ് ക്ഷേത്രമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കൈതപ്പൊയിലിലെ മര്‍ക്കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ സംസാരിക്കുകയായിരുന്നു ഡോ. എ.പി അബ്ദുല്‍ഹക്കീം അസ്ഹരി. ശബരിമല ഇന്ന് ഹിന്ദുക്കളാണ് ഉപയോഗിക്കുന്നത്. അത് ബുദ്ധവിഹാരമാണ്. ധര്‍മശാല, ധര്‍മടം ഉള്‍പ്പെടെ ഒരുപാട് സ്ഥലങ്ങളില്‍ ബുദ്ധന്മാരുടെയും ജൈനന്മാരുടെയും ആരാധനാലയങ്ങളാണ് അമ്പലമായി മാറിയത്. ശൈവരുടെയും വൈശ്യരുടെയും താഴ്ന്ന ജാതിക്കാരുടെയും പല മതക്കാരുടെയും ആരാധനാലയങ്ങളായെല്ലാം അതു മാറിയിട്ടുണ്ട്. ഭൂമി ഇളക്കി പരിശോധിച്ചാല്‍ അവിടെ അമ്മിയും അമ്മിക്കുട്ടിയും കലവും ചട്ടിയും പാത്രങ്ങളും അരിവാളും പഴയ ആയുധങ്ങളും ഗൃഹോപകരണങ്ങളുമെല്ലാം കിട്ടും. ചിലതൊക്കെ കാണുമ്പോള്‍ ചിലരൊക്കെ ആരാധിക്കുന്ന വസ്തുക്കളെപ്പോലെ തോന്നും. പിടിയില്ലാത്ത അരിവാള്‍ കിട്ടിയാല്‍ അതൊരു ചന്ദ്രക്കലയായിരുന്നു, മുസ്ലിംകളുടെ ആരാധനാലയമാണെന്നൊക്കെ പറഞ്ഞുവരാം. അതിനാലാണ് നിലവിലുള്ള…
Read More » -
India
ബാബരി ഊതിക്കത്തിച്ചവര്‍ക്ക് താല്പര്യം പള്ളി നിര്‍മ്മാണത്തിലല്ല, ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കാനായിരുന്നു: ഹാജി അറഫാത്ത് ഷെയ്ഖ്
ലക്നൗ: നാലു വര്‍ഷമായി ബാബരി പള്ളിയെക്കുറിച്ച് ഒരു മാത്ര പോലും ചിന്തിക്കാത്തവര്‍ റാം ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു ശേഷമാണ് ‘ബാബരി ബാബരി’ എന്ന് മന്ത്രിയ്ക്കാൻ തുടങ്ങിയിരിക്കുന്നതെന്ന് ബിജെപി നേതാവായ ഹാജി അറഫാത്ത് ഷെയ്ഖ്. രാജ്യം രാമമന്ത്രത്താല്‍ മുഖരിതമായപ്പോഴാണ് വിവാദം ഉണ്ടാക്കാനുള്ള നീക്കം നടന്നത്.ഇവരുടെ ലക്ഷ്യം പള്ളി നിര്‍മ്മാണത്തിലല്ല, ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കുക എന്നുള്ളതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളി പണിയാന്‍ അനുവദിച്ചു കിട്ടിയ സ്ഥലത്ത് വലിയൊരു പള്ളിയുണ്ടാക്കാന്‍ ഇവരുടെ ഭാഗത്ത് നിന്ന് ഒരു നീക്കവുമില്ല. സുപ്രീം കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് ദീനി പൂരിലാണ് അഞ്ച് ഏക്കര്‍ സ്ഥലം പള്ളിക്ക് അനുവദിച്ചു കിട്ടിയത്. ഒരു മുസ്ലീം ഫക്കീറായ ഷര്‍ദ്ദാബാബയുടെ ഉറുസ് മേള നടക്കുന്ന സ്ഥലമാണ് പള്ളിക്ക് കിട്ടിയത്. പള്ളി പണിയാന്‍ ചുമതലപ്പെടുത്തിയത് സുന്നി വഖഫ് ബോര്‍ഡിനെയാണ്. ഇത്രയും അനുകൂല ഘടകങ്ങളുണ്ടായിട്ടും പണി തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. സാധാരണ മുസ്ലിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു താല്പര്യവുമില്ല. അതുകൊണ്ടു ഫണ്ട് വരുന്നില്ല. 50 ലക്ഷം പോലും കിട്ടാത്ത സ്ഥിതി. ബാബരി ഊതിക്കത്തിച്ചവര്‍ക്ക്…
Read More » -
Kerala
മക്കളേ നിങ്ങള്‍ മലയാളത്തില്‍ മാപ്പുചോദിച്ചാല്‍ പോലും സിആര്‍പിഎഫിന് അറിയില്ല: എസ് എഫ് ഐക്കാരോട് മേജര്‍ രവിയുടെ ഉപദേശം; ഞങ്ങൾ അത് കാട്ടിതന്നില്ലേന്ന് എസ്എഫ്ഐ മറുപടി
തിരുവനന്തപുരം: വടി കൊടുത്ത് അടി മേടിച്ച് മേജർ രവി.’മക്കളേ നിങ്ങള്‍ മലയാളത്തില്‍ മാപ്പുചോദിച്ചാല്‍ പോലും സിആര്‍പിഎഫിന് അറിയില്ല.അതിനാൽ സൂക്ഷിച്ചോളൂ എന്നായിരുന്നു എസ് എഫ് ഐക്കാരോട് മേജര്‍ രവിയുടെ ഉപദേശം. ഞങ്ങൾ അത് ആദ്യ ദിവസം തന്നെ കാട്ടിതന്നില്ലേന്നായിരുന്നു ഇക്കാര്യത്തിൽ എസ്എഫ്ഐയുടെ മറുപടി. വാസ്തവത്തില്‍ ഗവര്‍ണര്‍ക്ക് കേരളത്തിലെ ജനങ്ങളോട് അല്‍പം പക്ഷപാതിത്വമുണ്ട്. അല്ലെങ്കില്‍ അദ്ദേഹത്തിന് ഈ എസ് എഫ് ഐ എന്നൊക്കെ പറയുന്നത് വെറും പിണ്ണാക്കാണ്. പക്ഷെ അദ്ദേഹം അത് ചെയ്യുന്നില്ല. – മേജര്‍ രവി ചൂണ്ടിക്കാട്ടി. ഏതെങ്കിലും മന്ത്രിമാരുടെ മക്കള്‍ അടികൊണ്ട് ആശുപത്രിയില്‍ കിടന്നിട്ടുണ്ടോ. ഇല്ല. പ്രതികരിക്കാന്‍ പോകുന്ന എസ് എഫ് ഐക്കാരെ ആവേശം കൊള്ളിക്കാന്‍ പലരും ഉണ്ടാകും. പക്ഷെ ഗവര്‍ണറെ തടഞ്ഞ 15 എസ് എഫ് ഐക്കാര്‍ ജയിലില്‍ പോയപ്പോള്‍ ആരെയും കണ്ടിട്ടില്ല. ഗവര്‍ണര്‍ ഭയങ്കര സഹിഷ്ണുത കാണിക്കുന്നുണ്ട്. – മേജര്‍ രവി പറഞ്ഞു. ഞങ്ങള്‍ക്കെന്ത് സിആര്‍പിഎഫ്, ഞങ്ങള്‍ക്കെന്ത് പട്ടാളം എന്നൊക്കെ മുദ്രാവാക്യത്തില്‍ പറയാം. അവര് വെടിവെയ്‌ക്കുകയോ, കൊല്ലുകയോ ഒന്നും…
Read More » -
India
ഇന്ത്യയുടെ ശമ്ബളം വാങ്ങി, ‘പണി’ എടുത്തിരുന്നത് പാകിസ്ഥാന് വേണ്ടി; പിടിയിലായത് മൂന്നാമത്തെ ആൾ;മൂന്നുപേരും ഉത്തർപ്രദേശ് സ്വദേശികൾ
ദില്ലി: പാക്കിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ റഷ്യയിലെ ഇന്ത്യൻ എംബസിയി ജീവനക്കാരൻ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോസ്കോ എംബസിയിലെ സെക്യൂരിറ്റി അസിസ്റ്റന്റും ഉത്തർപ്രദേശിലെ ഹാപുർ സ്വദേശയുമായ സത്യേന്ദ്ര സിവാലാണ് അറസ്റ്റിലായത്. യു പി തീവ്രവാദ വിരുദ്ധ സ്ക്വാഡ് മീററ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാക് ചാര സംഘടനയായ ഐ എസ് ഐയില്‍നിന്നും പണം വാങ്ങിയാണ് ഇയാള്‍ വിവരങ്ങള്‍ ചോർത്തി നല്‍കിയത്. 2021 മുതല്‍ ഇയാള്‍ എംബസിയില്‍ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റമടക്കം ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ലക്നൗവിലെ എ ടി എസ് സ്റ്റഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ കേന്ദ്ര ഏജൻസികള്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. യുവാവിന്റെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ എസ്ടിഎസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ത്യൻ എംബസി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സുപ്രധാന രഹസ്യവിവരങ്ങള്‍ പാകിസ്താന് കൈമാറിയെന്നാണ് സത്യേന്ദ്ര സിവാളിനെതിരെയുള്ള കുറ്റം.എടിഎസ് സംഘം നടത്തിയ ചോദ്യം…
Read More » -
Kerala
വ്യത്യസ്ത വാഹനാപകടങ്ങളിലായി ഇന്ന് ജീവൻ നഷ്ടമായത് 7 പേർക്ക്
സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഇന്ന് ജീവൻ നഷ്ടമായത് 7 പേർക്ക്. കോട്ടയം പാക്കില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് 2 വിദ്യാര്‍ഥികൾ മരിച്ചു. എറണാകുളം ജില്ലയിൽ 2 വാഹനാപകടങ്ങളിൽ 3 മരണവും പത്തനംതിട്ട പന്തളത്ത് കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒറ്റപ്പാലത്ത് ബൈക്കിൽ നിന്നും തെന്നി വീണ യുവാവ് ലോറികയറി മരിച്ചു. ഇന്ന് രാവിലെ 6 45 ന് പന്തളം കുരമ്പാല അമൃത സ്‌കൂള്‍ കവലയ്ക്കുസമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. തിരുവനന്തപുരം പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ ജോസഫ് ഈപ്പന്‍(66) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന കരുനാഗപ്പള്ളി കുറ്റിവട്ടം വടക്കുംതല കളത്തില്‍ വീട്ടില്‍ അബിന്(26) പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും അടൂർ ഭാഗത്തുനിന്നും വന്ന കാറും തമ്മിലായിരുന്നു കൂട്ടിയിടിച്ചത് ഒറ്റപ്പാലം തൃക്കങ്ങോട് മേപ്പാടത്ത് ബൈക്കിൽ നിന്ന് വീണ യുവാവ് ലോറി കയറി മരിച്ചു. മേപ്പാടത്തെ ശ്രീരാജാണ്…
Read More » -
Local
റാന്നിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച 6 വയസുകാരൻ ആരോണിന്റെ സംസ്കാരം നാളെ
റാന്നി: ചികിത്സാ പിഴവിനെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച ആറുവയസുകാരന്റെ സംസ്കാരം നാളെ നടക്കും. റാന്നി അയിരൂര്‍ പ്ലാങ്കമണ്‍ തേക്കുങ്കല്‍ മൈലാടുംപാറ വിജയന്റെയും ഷേര്‍ളിയുടെയും മകന്‍ ആരോണ്‍ വി. വര്‍ഗീസ് (6) ആണ് മരിച്ചത്. പ്ലാങ്കമണ്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. കൂട്ടുകാരുമൊത്ത് സ്കൂളില്‍ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്സറേയില്‍ കൈക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വൈകിട്ട് ആറരയോടെ ഓപ്പറേഷനായി തീയേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിക്ക് ഓപ്പറേഷന് വേണ്ടി അനസ്തേഷ്യ കൊടുത്തതോടെ ആരോഗ്യ നില വഷളാകുകയും മരണപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തടിച്ചുകൂടിയതോടെ ആശുപത്രിയില്‍ സംഘർഷവുമുണ്ടായി. ആശുപത്രിയില്‍ വൻ പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംഭത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം കുട്ടിക്ക് ന്യുമോണിയ ആയിരുന്നെന്നും തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും ഇത് തങ്ങളോട് പറഞ്ഞിരുന്നില്ലെന്നുമാണ് റാന്നിയിലെ സ്വകാര്യ ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്. സംഭവത്തെ തുടർന്ന് ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ…
Read More »
