Month: February 2024

  • Kerala

    റാന്നിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

    റാന്നി: പമ്പാനദിയിൽ  മുണ്ടപ്പുഴക്കടവിന് സമീപം ഒഴുക്കില്‍പ്പെട്ട മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.  പുതുശ്ശേരിമല പുഷ്പ്പമംഗലത്ത് അനിലിൻ്റെയും (52) മകൾ നിരഞ്ജനയുടെയും(17) സഹോദര പുത്രൻ ഗൗതമിൻ്റെയും (14) മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പോലീസും ഫയർഫോഴ്സും  നാട്ടുകാരും ചേർന്ന് ദീർഘനേരം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവം അറിഞ്ഞ ഉടൻ തന്നെ റാന്നിയിൽ ഉണ്ടായിരുന്ന  മന്ത്രി  റോഷി അഗസ്റ്റിനും  എംഎൽഎ അഡ്വ.പ്രമോദ് നാരായണും ആന്റോ  ആൻ്റണി എംപിയും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അപകടസ്ഥലത്ത് എത്തിയിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം.നദിയില്‍ കുളിക്കാനെത്തിയ  ഇവർ കയത്തില്‍പ്പെടുകയായിരുന്നു എന്നാണ് സൂചന.മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • Kerala

    കേരളത്തിൽ ‘ഇന്ത്യ’ സഖ്യമില്ല; സി.പി.എം മുഖ്യ എതിരാളിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി

    ഇന്ത്യാ സഖ്യം കേരളത്തില്‍ ഇല്ലെന്നും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടക്കുകയെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ സി.പി.എം – ബി.ജെ.പി രഹസ്യ ധാരണയുണ്ടെന്നും അവര്‍ ആരോപിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ കേരളത്തില്‍ വെല്ലുവിളികള്‍ കൂടുതലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയവും രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചാ വിഷയങ്ങളായിരുന്നു. ഇക്കുറി വെല്ലുവിളികള്‍ വ്യത്യസ്തമാണ്. കേരളത്തില്‍ അക്കൗണ്ട് തുറക്കാനാണ് ബി.ജെ.പിയുടെ ശ്രമം. തൃശൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. ആര്‍.എസ്.എസ് അതിന് വേണ്ടി കഠിനമായി പരിശ്രമിക്കുന്നുമുണ്ട്. അതിനെതിരെ ശക്തമായ പോരാട്ടം കേരളത്തില്‍ കോണ്‍ഗ്രസ് കാഴ്ച്ച വെയ്ക്കും. അതിനുള്ള ആത്മവിശ്വാസം കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ആദ്യദിനം മുതല്‍ പോരാട്ടം കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ ആയിരിക്കുമെന്നും ദീപാദാസ് മുന്‍ഷി കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    ആറ്റിങ്ങലില്‍ മുരളീധരൻ,തൃശൂരില്‍ സുരേഷ് ഗോപി, പാലക്കാട് സി കൃഷ്ണകുമാർ; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി

    പാലക്കാട്:ദേശീയ കൗണ്‍സിലിന് മുൻപ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.ആറ്റിങ്ങലില്‍ മുരളീധരൻ,തൃശൂരില്‍ സുരേഷ് ഗോപി, പാലക്കാട് സി കൃഷ്ണകുമാർ എന്നിവർ എൻഡിഎ സ്ഥാനാർത്ഥികളാകും. മറ്റ് മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ പാലക്കാട് ചേരുന്ന ബിജെപി ഇൻ ചാർജുമാരുടെ യോഗത്തില്‍ തീരുമാനമെടുക്കും. പത്തനംതിട്ടയില്‍ പി സി ജോർജോ ഷോണ്‍ ജോർജോ സ്ഥാനാർത്ഥിയാകും. ബിഡിജെഎസിന് 3 സീറ്റുകള്‍ നല്‍കാനാണ് തീരുമാനം.  പ്രഖ്യാപിച്ച ആദ്യ പട്ടികയിലുള്ള ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി മുരളീധരന്‍  ഇതിനോടകം പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ബിജെപി കേരളത്തിലെ എ പ്ലസ് മണ്ഡലമെന്ന് കരുതുന്ന തൃശൂരില്‍ സുരേഷ് ഗോപി കളത്തിലിറങ്ങും. വലിയ പ്രതീക്ഷയുള്ള തൃശൂരില്‍ നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ ഗുണം ചെയ്യുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. തിരുവനന്തപുരം, മാവേലിക്കര, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കി ത്രികോണ പോരാട്ടത്തിനും ബിജെപി തന്ത്രം മെനയുന്നുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണത്തിന് കഴിഞ്ഞയാഴ്ച തന്നെ ബിജെപി തുടക്കമിട്ടിരുന്നു. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ സാന്നിധ്യത്തില്‍ പ്രചരണ വിഡിയോ…

    Read More »
  • India

    സൈനികരഹസ്യം ചോര്‍ത്തി; ഉത്തർപ്രദേശ് സ്വദേശിയായ എംബസി ജീവനക്കാരന്‍ അറസ്റ്റില്‍

    ലക്നൗ: സൈനികരഹസ്യം ചോര്‍ത്തിയ എംബസി ജീവനക്കാരനെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (യുപിഎടിഎസ്)  അറസ്റ്റ് ചെയ്തു.മീററ്റ് സ്വദേശിയായ സത്യേന്ദ്ര സിവാളാണ് അറസ്റ്റിലായത്. പാക്കിസ്ഥാന്‍‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടിയാണ് ഇയാൾ ചാരവൃത്തി നടത്തിയത്.2021 മുതല്‍ ഇയാള്‍ മോസ്‌കോയിലെ എംബസിയില്‍ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്‍റായി (ഐബിഎസ്‌എ) ജോലി ചെയ്യുകയായിരുന്നു. വിദേശകാര്യ വകുപ്പ് ജീവനക്കാരില്‍നിന്ന് ഐഎസ്‌ഐ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് എടിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു.തുടർന്ന് ഇയാള്‍ എടിഎസിന്‍റെ നിരീക്ഷണ വലയത്തിലായിരുന്നു. ഇന്ത്യന്‍ പട്ടാളത്തെ സംബന്ധിച്ച വിവരങ്ങളാണ് ഇയാള്‍ ചോർത്തി നല്‍കിയിരുന്നത്.

    Read More »
  • Kerala

    പത്തനംതിട്ടയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടെന്ന് പരാതി, 18 പേര്‍ക്കെതിരെ കേസ്

    പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാർഥിനി പീഡിപ്പിക്കപ്പെട്ടെന്ന് പരാതി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.സിഡബ്ല്യുസിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കേസില്‍ 18 പ്രതികളുണ്ടെന്നാണ് പ്രാഥമിക വിവരം. വിദ്യാർഥിനി അടുത്തിടെ സ്കൂളില്‍ പോകാതിരുന്നതോടെ രക്ഷിതാക്കള്‍ കുട്ടിയെ കൗണ്‍സിലിംഗിനു വിധേയയാക്കി. കൗണ്‍സിലിംഗിലാണ് കുട്ടി ചൂക്ഷണത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു യുവാവ് പരിചയപ്പെടുകയും ഇതിനുശേഷം ചില വീഡിയോ ദൃശ്യങ്ങള്‍ പുറത്തുപോകുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ യുവാവിന്‍റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ ചൂക്ഷണം ചെയ്തുവെന്നാണ് പരാതി. പ്രതികളെന്നു സംശയിക്കുന്നവരുടെ പേരും ഫോണ്‍ നമ്പറുകളും  ഉള്‍പ്പെടെ സിഡബ്യുസി പോലീസിനു കൈമാറിയിരുന്നു.ജില്ലാ പോലീസ് മേധാവിയാണ് കേസ് അന്വേഷിക്കുന്നത്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും ഇവരില്‍ പ്രായപൂർത്തിയാകത്തവർ ഉണ്ടെന്നുമാണ് റിപ്പോർട്ട്.

    Read More »
  • Kerala

    റാന്നിയിൽ മൂന്നു പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി; രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി

    റാന്നി: മുണ്ടപ്പുഴ ചന്തക്കടവിന് സമീപം പമ്പാനദിയിൽ മൂന്ന് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി.  പുതുശേരിമല സ്വദേശി അനിൽ കുമാർ, മകൾ നിരഞ്ജന,  അനിലിന്റെ സഹോദരിയുടെ മകൻ ഗൗതം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അനിലിന്റെയും ഗൗതമിന്റെയും  മൃതദേഹം കണ്ടെത്തി.  നിരഞ്ജനയ്ക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം.നദിയിൽ കുളിക്കാനെത്തിയതായിരുന്നു ഇവർ.കയത്തിൽപ്പെടുകയായിരുന്നു എന്നാണ് സൂചന.

    Read More »
  • India

    കടമെടുപ്പ് പരിധി ഉയര്‍ത്താനാവില്ല;രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്‌മെന്റ് കേരളത്തിൽ: കേന്ദ്ര സർക്കാർ 

    ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മോശം ധനകാര്യ മാനേജ്‌മെന്റ് കേരളത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ധനകാര്യകമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ടെന്നും കടമെടുപ്പ് പരിധി ഉയര്‍ത്താവില്ലെന്നും എജി മുഖേന ധനകാര്യമന്ത്രാലയം സമര്‍പ്പിച്ച കുറിപ്പില്‍ വ്യക്തമാക്കി. സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെയാണ് കേരളത്തെ പഴിചാരിയുള്ള 46 പേജുള്ള കുറിപ്പ് കേന്ദ്രം നല്‍കിയത്.പഞ്ചാബിനും ബംഗാളിനുമൊപ്പം രാജ്യത്തെ ഏറ്റവും മോശം ധനകാര്യമാനേജ്‌മെന്റുള്ള സംസ്ഥാനമാണ് കേരളം.20182019ല്‍ കടമെടുപ്പ് ജിഡിപിയുടെ 31 ശതമാനമായിരുന്നെങ്കില്‍ 202122 ല്‍ 39 ശതമാനമായി ഉയര്‍ന്നെന്ന് കുറ്റപ്പെടുത്തുന്നു. സംസ്ഥാനങ്ങളുടെ റവന്യൂ ചിലവ് 74 ശതമാനത്തില്‍ നിന്നും 82 ശതമാനമായെന്നു കേന്ദ്രസര്‍ക്കാര്‍ പറയുന്നു. കേന്ദ്രം നല്‍കേണ്ട നികുതി വരുമാനവും , ജി എസ് ടി നഷ്ടപരിഹാരവും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള പണവും നല്‍കിയിട്ടുണ്ട് . ഇതിനെല്ലാം പുറമേ ഊര്‍ജമേഖലയിലേക്ക് നാലായിരം കോടി കഴിഞ്ഞ രണ്ടു സാമ്ബത്തിക വര്‍ഷവും നല്‍കി. ഇതെല്ലാമായിട്ടും മോശം ധനകാര്യമാനേജ്‌മെന്റ് കാരണം കടത്തില്‍ നിന്ന് കടത്തിലേക്ക് നീങ്ങുന്നു.  ഇതിന്റെ ഉത്തരവാദിത്വം കേരളത്തിന് മാത്രമാണെന്നും ധനകാര്യമന്ത്രാലയം സുപ്രീംകോടതിയെ…

    Read More »
  • Movie

    അനുഭവങ്ങളുടെ ഓളപ്പരപ്പിൽ ‘ഒഴുകി ഒഴുകി ഒഴുകി’ ഒരു സിനിമ

    തിരക്കഥാകൃത്ത് ഡോ. പ്രവീൺ ഇറവങ്കര എഴുതുന്നു ഇന്നലെ രാത്രി തിരുവനന്തപുരം ട്രാവൻകൂർമാളിലെ തണുപ്പിലിരുന്നാണ് ‘ഒഴുകി ഒഴുകി ഒഴുകി’ എന്ന സിനിമ കണ്ടത്. കാഴ്ചകൾ പലതരത്തിലാണെല്ലോ. മുൻവിധിയുളളതും ഇല്ലാത്തതും. ആദ്യ വിഭാഗത്തിൽ പെടുന്നതായിരുന്നു ഈ ചിത്രദർശനം. കാരണം അതിന്റെ അരങ്ങിലും അണിയറയിലും ഏറെ പ്രിയപ്പെട്ട ചിലരുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എന്റെ ആസ്വാദനത്തെ ചെറുതല്ലാത്തവിധം ഇഷ്ടവും വാത്സല്യവും കടന്നുകയറി ആക്രമിച്ചിട്ടുണ്ടാവും. എങ്കിലും പറയട്ടെ, കണ്ടിരിക്കാവുന്ന,ഇടയ്ക്കിടെ കരളൊന്നു പിടപ്പിക്കുന്ന സിനിമ തന്നെയാണ് ഒഴുകി ഒഴുകി ഒഴുകി ! ആലപ്പുഴക്കാരനായ ഞാൻ ഇന്നുവരെ കാണാത്ത എന്റെ ആലപ്പുഴയുടെ മഹാസൗന്ദര്യം അടിമുടി ആവാഹിച്ചെടുത്ത് അത്ഭുതപ്പെടുത്തി സംവിധായകനും ഛായാഗ്രാഹകനും ! കായൽപ്പരപ്പിലും കണ്ടൽക്കാടുകളിലും കവിതപോലെ രാപ്പകലുകൾ അരിച്ചിറങ്ങി അനാദിനൃത്തം ചെയ്യുന്ന കാഴ്ച തെല്ലസൂയയോടെ നോക്കിയിരുന്നു. ഇന്നലെയോളമെന്തേ ഞാനിതു കണ്ടില്ല ? വട്ടക്കായലിലെ ഓളപ്പരപ്പിൽ അച്ഛനെ നഷ്ടപ്പെട്ട പാക്കരൻ എന്ന 12 വയസുകാരന്റെ ജീവിതമാണ് കഥാപരിസരം. അവന് കരയാതെകരയുന്ന അമ്മയും കലർപ്പില്ലാത്ത കൂട്ടുകാരും കായലും കാമുകിയുമുണ്ട്. അവൻ ഒരു കഥാപാത്രത്തിനപ്പുറം ഒരു സംസ്കാരമായി…

    Read More »
  • Kerala

    കാഞ്ഞിരപ്പള്ളിക്കു പിന്നാലെ തൃശൂരിലും കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ വെട്ടിപ്പ്

         തൃശൂരിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ രണ്ടരക്കോടി രൂപയുടെ തട്ടിപ്പ്. തിരുവില്വാമല സർവീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പു നടന്നത്. ബാങ്ക് ജീവനക്കാരൻ രണ്ടരക്കോടിയുടെ തട്ടിപ്പു നടത്തിയതായി ബാങ്ക് സെക്രട്ടറി വിനോദ് കുമാർ പഴയന്നൂർ  പൊലീസിൽ പരാതി നൽകി. ബാങ്കിലെ ഹെഡ് ക്ലർക്ക് തിരുവില്വാമല ചക്കച്ചൻകാട് സ്വദേശി കോട്ടാട്ടിൽ വീട്ടിൽ സുനീഷിനെതിരെയാണ് പരാതി. സമാന രീതിയിൽ തന്നെയാണ് കാഞ്ഞിരപ്പള്ളി പാറത്തോട് അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് ഇംപ്രൂവ്മെന്റ് സൊസൈറ്റിയിലെ തട്ടിപ്പുകളും. സ്ഥാപനത്തില്‍ സ്ഥിര നിക്ഷേപം നടത്തിയ യുവാവിനെ പലിശയോ മുതലോ നല്‍കാതെ കബിളിപ്പിച്ചെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്. പാറക്കടവ് സ്വദേശി എബി ജോണ്‍ നല്‍കിയ പരാതിയില്‍ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരിയായ ഷിബിനയെ ഒന്നാം പ്രതിയായും കോണ്‍ഗ്രസിൻ്റെ മുൻ പഞ്ചായത്തംഗവും ബാങ്ക് പ്രസിഡൻ്റുമായ സൈമണ്‍ ഇലഞ്ഞി മറ്റം, കോണ്‍ഗ്രസ് പാറത്തോട് മണ്ഡലം പ്രസിഡൻ്റും ബാങ്ക് സെക്രട്ടറിയുമായ ടി.എം ഹനീഫ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയാണ് കേസ്…

    Read More »
  • NEWS

    മൂന്ന് ആര്‍ത്തവ കാലത്തിന് മുമ്പേ വിവാഹം, ഇമ്രാനും ബുഷ്‌റയ്ക്കും ശിക്ഷ കിട്ടാന്‍ കാരണം ‘ഇദ്ദ’

    ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ശിക്ഷ ലഭിക്കാന്‍ കാരണം ഇസ്ലാമിക നിയമമായ ഇദ്ദയുടെ ലംഘനം. ഇസ്ലാമിക നിയമപ്രകാരം പുനര്‍ വിവാഹത്തിനുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് ഇരുവരെയും കോടതി ഏഴു വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചത്. ബുഷറയുടെ ആദ്യ ഭര്‍ത്താവിവ് ഖവാര്‍ മനേക നല്‍കിയ പരാതിയിലാണ് നടപടി. നിയമപ്രകാരം വിവാഹ മോചിതയായതോ ഭര്‍ത്താവ് മരിച്ചതോ ആയ സ്ത്രീ പുനര്‍ വിവാഹിതയാകുമ്പോള്‍ മൂന്ന് ആര്‍ത്തവകാലം കഴിയണം. സ്ത്രീ ഗര്‍ഭിണിയാണോ എല്ലയോ എന്ന് മനസ്സിലാക്കുന്നതിനായി കാത്തിരിക്കുന്ന കാലഘട്ടത്തെ ഇദ്ദ എന്നാണ് വിളിക്കുക. എന്നാല്‍, ഇമ്രാന്‍-ബുഷ്‌റ വിവാഹത്തില്‍ ഇദ്ദ മാനദണ്ഡം ലംഘിച്ചെന്നും വിവാഹമോചിതയായി മൂന്ന് ആര്‍ത്തവകാലത്തിന് മുമ്പേ ബുഷ്‌റ, ഇമ്രാന്‍ ഖാനെ വിവാഹം ചെയ്‌തെന്നുമാണ് ആദ്യ ഭര്‍ത്താവ് പരാതിയില്‍ ഉന്നയിച്ചത്. 2018 ലെ ഇസ്ലാമികനിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ഇരുവരെയും ശിക്ഷിച്ചത്. 71 കാരനായ ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെയും വിവാഹമായിരുന്നു ഇത്. ഇരുവര്‍ക്കും ജയില്‍ ശിക്ഷക്ക് പുറമെ, അഞ്ച് ലക്ഷം രൂപയും…

    Read More »
Back to top button
error: