LocalNEWS

റാന്നിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മരിച്ച 6 വയസുകാരൻ ആരോണിന്റെ സംസ്കാരം നാളെ

    റാന്നി: ചികിത്സാ പിഴവിനെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച ആറുവയസുകാരന്റെ സംസ്കാരം നാളെ നടക്കും.

റാന്നി അയിരൂര്‍ പ്ലാങ്കമണ്‍ തേക്കുങ്കല്‍ മൈലാടുംപാറ വിജയന്റെയും ഷേര്‍ളിയുടെയും മകന്‍ ആരോണ്‍ വി. വര്‍ഗീസ് (6) ആണ് മരിച്ചത്. പ്ലാങ്കമണ്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു.

കൂട്ടുകാരുമൊത്ത് സ്കൂളില്‍ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിയെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എക്സറേയില്‍ കൈക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വൈകിട്ട് ആറരയോടെ ഓപ്പറേഷനായി തീയേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിക്ക് ഓപ്പറേഷന് വേണ്ടി അനസ്തേഷ്യ കൊടുത്തതോടെ ആരോഗ്യ നില വഷളാകുകയും മരണപ്പെടുകയുമായിരുന്നു.

വിവരമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും തടിച്ചുകൂടിയതോടെ ആശുപത്രിയില്‍ സംഘർഷവുമുണ്ടായി. ആശുപത്രിയില്‍ വൻ പോലീസ് കാവലാണ്  ഏർപ്പെടുത്തിയിരിക്കുന്നത്. സംഭത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം കുട്ടിക്ക് ന്യുമോണിയ ആയിരുന്നെന്നും തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും ഇത് തങ്ങളോട് പറഞ്ഞിരുന്നില്ലെന്നുമാണ് റാന്നിയിലെ സ്വകാര്യ ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്.

സംഭവത്തെ തുടർന്ന് ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം അക്രമാസക്തമാകുകയും റാന്നി എസ്ഐ ബോസ് പി ബേബിക്ക് പരിക്കേൽക്കുകയും ചെയ്തു. ഇദ്ദേഹത്തെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആരോൺ പി. വർഗിസിന്റെ  സംസ്കാര ക്രമീകരണങ്ങൾ

2024 ഫെബ്രുവരി 5 തിങ്കൾ
രാവിലെ 6.45 ന് കുമ്പനാട് മോർച്ചറിയിൽ നിന്നും തിരിച്ച്  7 .30 ന് തേക്കുങ്കൽ ഭവനത്തിൽ.

11 ന് പ്ലാങ്കമൺ ഗവ. എൽ പി സ്കൂളിലും 11.30  ന് അയിരൂർ കർമ്മേൽ മാർത്തോമാ പള്ളിയിലും  പൊതു ദർശനം.

ഉച്ചക്ക് 1.30 ന് പള്ളിയിൽ ശുശ്രൂഷ
അഭിവന്ദ്യ ജോസഫ് മാർ ബർന്നബാസ്  സഫ്രഗൻ മെത്രാപ്പോലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ സംസ്കാരം.

Back to top button
error: