KeralaNEWS

മക്കളേ നിങ്ങള്‍ മലയാളത്തില്‍ മാപ്പുചോദിച്ചാല്‍ പോലും സിആര്‍പിഎഫിന് അറിയില്ല: എസ് എഫ് ഐക്കാരോട് മേജര്‍ രവിയുടെ ഉപദേശം; ഞങ്ങൾ അത് കാട്ടിതന്നില്ലേന്ന് എസ്എഫ്ഐ മറുപടി

തിരുവനന്തപുരം: വടി കൊടുത്ത് അടി മേടിച്ച് മേജർ രവി.’മക്കളേ നിങ്ങള്‍ മലയാളത്തില്‍ മാപ്പുചോദിച്ചാല്‍ പോലും സിആര്‍പിഎഫിന് അറിയില്ല.അതിനാൽ സൂക്ഷിച്ചോളൂ എന്നായിരുന്നു എസ് എഫ് ഐക്കാരോട് മേജര്‍ രവിയുടെ ഉപദേശം.
 ഞങ്ങൾ അത് ആദ്യ ദിവസം തന്നെ കാട്ടിതന്നില്ലേന്നായിരുന്നു ഇക്കാര്യത്തിൽ എസ്എഫ്ഐയുടെ മറുപടി.

വാസ്തവത്തില്‍ ഗവര്‍ണര്‍ക്ക് കേരളത്തിലെ ജനങ്ങളോട് അല്‍പം പക്ഷപാതിത്വമുണ്ട്. അല്ലെങ്കില്‍ അദ്ദേഹത്തിന് ഈ എസ് എഫ് ഐ എന്നൊക്കെ പറയുന്നത് വെറും പിണ്ണാക്കാണ്. പക്ഷെ അദ്ദേഹം അത് ചെയ്യുന്നില്ല. – മേജര്‍ രവി ചൂണ്ടിക്കാട്ടി.

ഏതെങ്കിലും മന്ത്രിമാരുടെ മക്കള്‍ അടികൊണ്ട് ആശുപത്രിയില്‍ കിടന്നിട്ടുണ്ടോ. ഇല്ല. പ്രതികരിക്കാന്‍ പോകുന്ന എസ് എഫ് ഐക്കാരെ ആവേശം കൊള്ളിക്കാന്‍ പലരും ഉണ്ടാകും. പക്ഷെ ഗവര്‍ണറെ തടഞ്ഞ 15 എസ് എഫ് ഐക്കാര്‍ ജയിലില്‍ പോയപ്പോള്‍ ആരെയും കണ്ടിട്ടില്ല. ഗവര്‍ണര്‍ ഭയങ്കര സഹിഷ്ണുത കാണിക്കുന്നുണ്ട്. – മേജര്‍ രവി പറഞ്ഞു.

Signature-ad

ഞങ്ങള്‍ക്കെന്ത് സിആര്‍പിഎഫ്, ഞങ്ങള്‍ക്കെന്ത് പട്ടാളം എന്നൊക്കെ മുദ്രാവാക്യത്തില്‍ പറയാം. അവര് വെടിവെയ്‌ക്കുകയോ, കൊല്ലുകയോ ഒന്നും ചെയ്യില്ല. പക്ഷെ കാല്‍മുട്ടിനൊക്കെ വെടിയുണ്ടയെങ്ങാനും കൊണ്ടാല്‍ കാല് പോകും. അതുകൊണ്ട് നിങ്ങള്‍ കേന്ദ്ര സുരക്ഷാസേനയെയൊന്നും വെല്ലുവിളിക്കരുത്. ചില ഗുണ്ടകളെ യൂണിഫോമിട്ട് വിട്ടിട്ടുള്ളതൊന്നുമല്ല ഈ സിആര്‍പിഎഫ്. അവര്‍ ഏത് വിധേനെയും ഗവര്‍ണ്ണറെ സംരക്ഷിയ്‌ക്കും. അവര്‍ക്കറിയാം അവര് സംരക്ഷിക്കേണ്ടത് ആരെയാണ്, എങ്ങിനെയാണ് സംരക്ഷിക്കേണ്ടത് എന്നെല്ലാം.- മേജര്‍ രവി പറയുന്നു.

എനിക്ക് ഈ കുട്ടികളെ (എസ് എഫ് ഐക്കാരെ) കാണുമ്ബോള്‍ സഹതാപമേ തോന്നുന്നൂള്ളു. ഇവര്‍ സമരം ചെയ്യുമ്ബോള്‍ പലരും പറയും നിങ്ങളെ ഞങ്ങള്‍ പ്രൊട്ടക്‌ട് ചെയ്യും എന്നൊക്കെ. ഒരാളും ഉണ്ടാവില്ല. കശ്മീരില്‍ ഞാന്‍ കുറേ കണ്ടിട്ടുള്ളതാണ്. മക്കളേ നിങ്ങള്‍ മലയാളത്തില്‍ മാപ്പുചോദിച്ചാല്‍ പോലും സിആര്‍പിഎഫിന് അറിയില്ല. അതുകൊണ്ട് കഴിയുന്നതും നിയമം അനുസരിക്കുന്ന പൗരന്മാരായി മാറുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. – മേജര്‍ രവി പറഞ്ഞു.

അതേസമയം സി ആർ പി എഫ് സുരക്ഷയിലും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ. കളമശ്ശേരിയില്‍ വച്ചാണ് എസ് എഫ് ഐ പ്രവർത്തകർ ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചത്.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ Z+ കാറ്റഗറി സുരക്ഷയോടെയുള്ള ആദ്യ യാത്രയായിരുന്നു ഇത്.

നെടുമ്ബാശ്ശേരിയില്‍ വിമാനം ഇറങ്ങിയ ഗവർണ്ണർ അവിടെനിന്ന് റോഡ് മാർഗം കോസ്റ്റ് ഗാർഡ് ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു സംഭവം.ഗവർണറുടെ വാഹനത്തിനുള്ളിലും വാഹനവ്യൂഹത്തിന് മുന്നിലും പിന്നിലുമായി സി ആർ പി എഫ് സുരക്ഷയൊരുക്കിയിരുന്നു.എന്നാല്‍ ഗവർണറുടെ വാഹനവ്യൂഹം എത്തിയതോടെ എ എഫ് ഐ പ്രവർത്തകർ  കരിങ്കൊടി കാണിക്കുകയായിരുന്നു.

‘സംഘി ഗവർണർ ഗോ ബാക്ക്’ എന്ന ബാനർ കാണിച്ചായിരുന്നു എസ് എഫ് ഐ പ്രതിഷേധം.സർവകലാശാലകളിലെ സംഘപരിവാർവത്കരണത്തിന് എതിരെയുള്ള എസ് എഫ് ഐ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു കളമശ്ശേരിയിലേയും പ്രതിഷേധം.

 ഗവർണർ തിരിച്ചുപോകുന്നതിനിടെ വീണ്ടും എസ്‌എഫ്‌ഐ പ്രവർത്തകർ സംഘടിച്ചെത്തി കരിങ്കൊടി കാണിച്ചു.കാറില്‍ നിന്ന് ഇറങ്ങാനോ ആക്രോശിക്കാനോ ഗവർണർ തയ്യാറായില്ലെന്നതും ശ്രദ്ധേയം.

Back to top button
error: