Month: February 2024
-
Crime
ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കിയ ആളെ കണ്ടെത്തി; മനസറിയാത്ത കുറ്റത്തിന് ജയിലില്‍ കിടന്നത് 72 ദിവസം
തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മാരക ലഹരിമരുന്നായ എല്‍എസ്ഡി സ്റ്റാംപ് കൈവശം വച്ചെന്നു കണ്ടെത്തി 72 ദിവസം ജയിലിലടച്ച സംഭവത്തില്‍, എക്‌സൈസിന് വ്യാജ വിവരം നല്‍കിയയാളെ കണ്ടെത്തി. ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്തായ തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണദാസാണ് ഷീല സണ്ണിയുടെ കൈവശം ലഹരിമരുന്ന് ഉണ്ടെന്ന് എക്‌സൈസിന് വിവരം നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇയാളെ പൊലീസ് കേസില്‍ പ്രതി ചേര്‍ത്തു. ചോദ്യംചെയ്യലിനു ഹാജരാകാന്‍ നാരായണദാസിന് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് എസിപി തൃശൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്‌സൈസ് പിടികൂടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍, വ്യാജ എല്‍എസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിഡിയയുടെ അറസ്റ്റ് ഹൈക്കോടതി ഇടപെട്ടു തടഞ്ഞിരുന്നു. ഷീല സണ്ണിയെ 72 ദിവസം ജയിലിലടച്ച സംഭവത്തിലാണ് പിന്നീട്…
Read More » -
Kerala
റബറിന്റെ താങ്ങുവില 180 രൂപയാക്കി; കാര്‍ഷിക മേഖലയ്ക്ക് 1,698 കോടി നീക്കിവെച്ചു
തിരുവനന്തപുരം: കാര്‍ഷിക മേഖലയ്ക്ക് 1698.30 കോടിരൂപ ബജറ്റില്‍ വകയിരുത്തി. റബര്‍ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം നല്‍കി താങ്ങുവില 10 രൂപ വര്‍ധിപ്പിച്ചു. റബറിന്റെ താങ്ങുവില 180 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 170 രൂപയായിരുന്നു താങ്ങുവില. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 2,36,344 തൊഴില്‍ അവസരങ്ങളാണ് കാര്‍ഷിക മേഖലയില്‍ സൃഷ്ടിച്ചതെന്നും സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ലോകബാങ്ക് വായ്പ ലഭിക്കുന്നതോടെ കേരള കാലാവസ്ഥ പ്രതിരോധ കാര്‍ഷികമൂല്യ ശൃംഖല ആധുനിക വത്കരണം പദ്ധതി പുതുതായി നടപ്പാക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ചെറുകിട കര്‍ഷകര്‍, കാര്‍ഷികാധിഷ്ഠിത സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി, കാലാവസ്ഥയ്ക്കിണങ്ങുന്ന കേരളത്തിലെ ഭക്ഷ്യ കാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രോത്സാഹിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 2365 കോടി രൂപ ഈ പദ്ധതിയിലൂടെ ചെലവിടും. സംസ്ഥാനവിഹിതം ഉള്‍പ്പടെ ഈ വര്‍ഷം 100 കോടി രൂപയാണ് ഇതിനായി മാറ്റിവെക്കുക. വിളപരിപാല മേഖലയ്ക്കായി 535.9 കോടി…
Read More » -
Kerala
കോട്ടയത്ത് ബൈക്ക് അപകടം ;രണ്ട് സ്കൂള്‍ വിദ്യാർത്ഥികള്‍ മരിച്ചു
കോട്ടയം: ബൈക്ക് അപകടത്തില്‍ രണ്ട് സ്കൂള്‍ വിദ്യാർത്ഥികള്‍ മരിച്ചു. പള്ളം മറ്റത്തില്‍ സ്വദേശി ജോഷ്വ ജോയല്‍, ചെട്ടിക്കുന്ന് സ്വദേശി അബിഗേല്‍ എന്നിവരാണ് മരിച്ചത്. ബൈക്കിന്റെ ചെയിൻ പൊട്ടിയതാണ് അപകടത്തിന് കാരണമായത്. ചെയിൻ പൊട്ടി നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞ ബൈക്ക്, എതിർ ദിശയില്‍ നിന്നും എത്തിയ പിക്കപ്പില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ജോഷ്വ സംഭസ്ഥലത്തുവച്ചുതന്നെ മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് അബിഗേല്‍ മരിച്ചത്. ജോഷ്വ പത്താം ക്ലാസ് വിദ്യാർത്ഥിയും അബിഗേല്‍ പ്ലസ് വണ്‍ വിദ്യാർത്ഥിയുമാണ്.
Read More » -
NEWS
മസ്ജിദ് തകര്‍ത്ത ഭൂമിയിലാണ് രാമക്ഷേത്രം നിര്‍മിച്ചതെന്ന് ബി.ബി.സി; വിമര്‍ശനവുമായി ബ്രിട്ടീഷ് എം.പി
ലണ്ടൻ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനെക്കുറിച്ചുള്ള ബി.ബി.സി വാർത്തയ്‌ക്കെതിരെ ബ്രിട്ടീഷ് എം.പി. പക്ഷപാതപരമായാണ് ചാനല്‍ വാർത്ത റിപ്പോർട്ട് ചെയ്തതെന്ന് കണ്‍സർവേറ്റീവ് പാർട്ടി നേതാവായ ബോബ് ബ്ലാക്ബേണ്‍ ആരോപിച്ചു. ബാബരി തകർത്ത ഭൂമിയിലാണ് രാമക്ഷേത്രം ഉയർന്നതെന്ന ബി.ബി.സി റിപ്പോർട്ടാണ് എം.പിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാർലമെന്റിലാണ് ചാനലിനെതിരെ ബോബ് ബ്ലാക്ബേണ്‍ രംഗത്തെത്തിയത്. ”കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠ നടന്നു. ശ്രീരാമന്റെ ജന്മഭൂമിയിലായതിനാല്‍ ലോകത്തെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് അതു വലിയ സന്തോഷമായിരുന്നു. എന്നാല്‍, ഏറെ ദുഃഖകരമായ കാര്യം, ഒരു പള്ളി തകർത്ത ഭൂമിയിലാണ് ഇതു നിർമിച്ചതെന്നാണ് ബി.ബി.സി ചടങ്ങിന്റെ റിപ്പോർട്ടില്‍ പറഞ്ഞത്.”-എം.പി പറഞ്ഞു. പള്ളി തകർക്കുന്നതിന് 2,000 വർഷംമുൻപ് അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്ന യാഥാർത്ഥ്യം മറക്കുകയാണ് ബി.ബി.സിയെന്നും ബ്ലാക്ബേണ്‍ ആരോപിച്ചു. ഇതേ നഗരത്തോട് ചേർന്നുതന്നെ പള്ളി ഉയർത്താനായി അഞ്ച് ഏക്കർ ഭൂമി മുസ്‌ലിംകള്‍ക്കു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ വസ്തുതാപരമായി രേഖപ്പെടുത്തുന്നതില്‍ ബി.ബി.സിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. ചാനലിന്റെ പക്ഷപാതിത്വത്തെക്കുറിച്ചു…
Read More » -
Kerala
കാസർകോട്ടുകാരുടെ ഒരു ഭാഗ്യം; കാസർകോട് വഴി മൂന്നാമത്തെ വന്ദേഭാരതും പ്രഖ്യാപിച്ചു
കാസർകോട്: മംഗളൂരു – മഡ്ഗാവ് (ഗോവ) വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്ക് നീട്ടുന്നു.റെയില്‍വേ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്ടേക്കോ കണ്ണൂരിലേക്കോ ആണ് നീട്ടുക.ഇതുൾപ്പടെ സമയക്രമങ്ങൾ പിന്നീട് അറിയിക്കും. കഴിഞ്ഞ ഡിസംബർ 30നാണ് മംഗളൂരു-മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്‌ലാഗ് ഓഫ് ചെയ്തത്. നിലവില്‍ മംഗളൂരു സെൻട്രലില്‍ നിന്ന് രാവിലെ 8.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.10 ന് മഡ്ഗാവില്‍ എത്തിച്ചേരുന്നു. ഉഡുപിയിലും (9.50) കാർവാറിലും (12.10) സ്റ്റോപ് ഉണ്ട്. മടക്കയാത്രയില്‍ മഡ്ഗാവില്‍ നിന്ന് വൈകീട്ട് 6.10ന് പുറപ്പെടുന്നു. കാർവാറിർ 6.57നും ഉഡുപിയില്‍ 9.14നും മംഗ്ളുറു സെൻട്രലില്‍ 10.45നും എത്തിച്ചേരുന്നു. എട്ടു കോച്ചുകളാണുള്ളത്. ഈ ട്രെയിനിന് യാത്രക്കാരില്‍ നിന്ന് വേണ്ടത്ര പ്രതികരണം ലഭിക്കാത്തതാണ് കേരളത്തിലേക്ക് നീട്ടുന്നതിനുള്ള പ്രധാന കാരണം.നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വന്ദേഭാരതിന് യാത്രക്കാരുള്ളത് തിരുവനന്തപുരം – കാസർകോട് റൂട്ടിലാണ്. സർവീസ് ആരംഭിച്ചാല്‍ കാസർകോട് വഴി കടന്നുപോകുന്ന മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും ഇത്. നിലവില്‍…
Read More » -
Kerala
പാര്‍ട്ടി പറഞ്ഞാല്‍ ഒരിക്കല്‍ കൂടി മത്സരിക്കുമെന്ന് തോമസ് ചാഴിക്കാടൻ
കോട്ടയം: ലോക്സഭയിലേക്ക് പാർട്ടി പറഞ്ഞാല്‍ ഒരിക്കല്‍ കൂടി മത്സരിക്കുമെന്ന് കോട്ടയം എംപി തോമസ് ചാഴിക്കാടൻ. പാർട്ടിയും മുന്നണിയുമാണ് സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത്. എംപി എന്ന നിലയിലുള്ള പ്രവർത്തനത്തില്‍ പൂർണ സംതൃപ്തനാണ് താൻ. എംപി ഫണ്ട് പൂർണമായും ചെലവഴിച്ച് ഒന്നാമത് എത്താനായത് വലിയ നേട്ടമായി കാണുന്നു. വിവിധ ഇടപെടലുകളിലൂടെ മണ്ഡലത്തിലെ വ്യത്യസ്തമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാൻ സാധിച്ചു. റബറിന്‍റെ താങ്ങുവില വർധിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം മുഖ്യമന്ത്രി പിണറായിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. താങ്ങുവില വർധിപ്പിക്കുന്നത് അനുഭാവപൂർവം പരിഗണിക്കാം എന്ന ഉറപ്പ് മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം സംസ്ഥാന ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തോമസ് ചാഴിക്കാടൻ കൂട്ടിച്ചേർത്തു.
Read More » -
India
യോഗിയുടെ സമൂഹ വിവാഹ പദ്ധതിയില്‍ തട്ടിപ്പ്, വധുക്കള്‍ സ്വയം മാല ചാര്‍ത്തി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റില്‍
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹവിവാഹ പദ്ധതിയുടെ മറവില്‍ നടത്തിയ തട്ടിപ്പില്‍ 15 പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫിസര്‍ക്കും വിവാഹത്തിനെത്തിയ എട്ട് ‘വധു’മാര്‍ക്കെതിരെയും നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജനുവരി 25ന് ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹ വിവാഹം നടന്നത്. വധുക്കള്‍ കല്യാണമണ്ഡപത്തില്‍ വരനില്ലാതെ ഇരിക്കുന്നതിന്റെയും, സ്വയം താലി ചാര്‍ത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പദ്ധതിയില്‍ നടന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പലരും രംഗത്ത് വന്നത്. വധൂവരന്മാരായി വേഷമിടാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും 500 രൂപ മുതല്‍ 2000 രൂപ വരെ പ്രതിഫലം ലഭിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. ചില സ്ത്രീകള്‍ക്ക് വരന്മാരില്ലായിരുന്നു. അവര്‍ തന്നെയാണ് താലിയിട്ടത്.സമൂഹവിവാഹത്തിലെ മുഖ്യാതിഥി ബിജെപി എംഎല്‍എ കേത്കി സിംഗ് ആയിരുന്നു.
Read More » -
Kerala
തൃശ്ശൂരില്‍ സുനില്‍കുമാറും തിരുവനന്തപുരത്ത് പന്ന്യനും, വയനാട്ടില്‍ സത്യൻ മൊകേരിയും; സി പി ഐ സീറ്റുകളില്‍ ധാരണ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ യുടെ സീറ്റുകളില്‍ ധാരണയായതായി വിവരം. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനും തൃശ്ശൂരില്‍ മുൻമന്ത്രി വി എസ് സുനില്‍കുമാറും സിപിഐ സ്ഥാനാർത്ഥികളാകും എന്നാണ് ലഭിക്കുന്ന വിവരം. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ സത്യൻ മൊകേരിയുടെ പേരാണ് ഉയർന്നുവന്നിരിക്കുന്നത്. സിപിഐ യുടെ കണ്ട്രോള്‍ കമ്മീഷൻ അംഗമാണ് സത്യൻ മൊകേരി. രാഹുല്‍ വയനാട്ടില്‍ മത്സരിച്ചാലും ഇല്ലെങ്കിലും സത്യൻ മൊകേരി തന്നെയാവും സിപിഐയുടെ സ്ഥാനാർത്ഥി എന്നാണ് വിവരം. ബിജെപിയുമായി കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന തൃശ്ശൂരില്‍ നേരത്തേ തന്നെ സുനില്‍കുമാറിന്റെ സ്ഥാനാർത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരില്‍ കൃഷിവകുപ്പ് മന്ത്രിയായിരുന്ന സുനില്‍കുമാർ സിപിഐ യുടെ ജനകീയ മുഖങ്ങളില്‍ ഒരാളാണ്. 2011 ല്‍ കയ്പ്പമംഗലത്ത് നിന്നും 2016 ല്‍ തൃശ്ശൂരില്‍ നിന്നും നിയമസഭയിലെത്തിയ സുനില്‍കുമാർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. സുനില്‍കുമാർ പ്രതിനിധീകരിച്ച തൃശ്ശൂരും, കയ്പ്പമംഗലവും ഉള്‍പ്പെടുന്ന ലോക്സഭാ മണ്ഡലമാണ് തൃശ്ശൂർ എന്നതും സുനില്‍കുമാറിന്റെ പേരിലേക്കെത്താനുള്ള കാരണമായി. തൃശ്ശൂരില്‍ ബിജെപി സ്ഥാനാർത്ഥിയായി സുരേഷ്…
Read More »

