Month: February 2024
-
Kerala
കൊലയാളി ആനയെ പിടികൂടി നാടുകടത്തണം: അനിശ്ചിതകാല നിരാഹാരം ആരംഭിച്ച് ഡീൻ കുര്യാക്കോസ്
ഇടുക്കി: വന്യജീവി ആക്രമണങ്ങളില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് മൂന്നാറില്‍ ഡീൻ കുര്യാക്കോസ് എംപി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മൂന്നാർ ഗാന്ധി സ്ക്വയറിനു സമീപമാണ് സമരം.വന്യജീവി ശല്യം തടയാൻ ശാശ്വതനടപടികള്‍ സ്വീകരിക്കുക, സർക്കാർ പ്രഖ്യാപിച്ച സ്പെഷല്‍ ആർആർടി സംഘത്തെ ഉടൻ നിയമിക്കുക, കൊലയാളി ആനയെ പിടികൂടി നാടുകടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാരസമരം. ആയിരക്കണക്കിന് സഞ്ചാരികള്‍ കടന്നുപോകുന്ന മേഖലയാണിത്. ഇവിടെ പട്ടാപ്പകല്‍ പോലും ആർക്കും സഞ്ചരിക്കാനുള്ള സാഹചര്യമില്ല. ആ സാഹചര്യം മനസിലാക്കിയിട്ടും സർക്കാർ ഉറക്കംനടിക്കുകയാണ്. അത് അനുവദിച്ചുകൊടുക്കുന്ന പ്രശ്നമില്ല. ഇത് സർക്കാരിന്‍റെ വീഴ്ചയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
Kerala
കിലോയ്ക്ക് 220-240 രൂപ; കുറയാതെ കോഴിയിറച്ചി വില
തൃശൂർ: കോഴിയിറച്ചി വില കുത്തനെ കൂടി. ഒരു മാസത്തിനിടെ 50 രൂപവരെയാണ് വർദ്ധിച്ചത്. കോഴിക്ക് കിലോയ്ക്ക് 140-160 രൂപ വരെയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ വില. ഇറച്ചിക്ക് കിലോയ്ക്ക് 220-240 രൂപയാണ് നിരക്ക്. ഒരു മാസം മുമ്ബുവരെ തൂവലോടുകൂടെ 100 രൂപയ്ക്ക് താഴെയും ഇറച്ചിക്ക് 200ല്‍ താഴെയുമായിരുന്നു വില. റംസാൻ മാസം അടുത്തതിനാല്‍ വില ഇനിയും കൂടുമെന്ന ആശങ്കയിലാണ് ജനം. ചൂട് കുറഞ്ഞ് കോഴി ഉല്പാദനം വർദ്ധിക്കുന്നത് വരെ വില ഉയർന്നു തന്നെ നില്‍ക്കുമെന്ന് കച്ചവടക്കാർ പറയുന്നു. കനത്ത ചൂടില്‍ കോഴി ഉല്പാദനം കുറഞ്ഞതാണ് വില പൊടുന്നനെ ഉയരാൻ കാരണം. ഇത് മുതലെടുത്ത് ഇതര സംസ്ഥാന ലോബി കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടിയെന്നാണ് വ്യാപാരികളുടെ ആക്ഷേപം. വെള്ളവും മറ്റുമായി വേനല്‍ക്കാലത്ത് ഉല്പാദനച്ചെലവും കൂടും. വില കൂടിയതോടെ കോഴിയിറച്ചിയുടെ വില്പന ഇടിഞ്ഞിട്ടുണ്ടെന്നും വ്യാപാരികൾ പറയുന്നു.
Read More » -
Kerala
നൈറ്റ് ലൈഫ് പൊളിയാക്കാം; സംസ്ഥാനത്തെ ആദ്യത്തെ വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ് കോഴിക്കോട്
കോഴിക്കോട്: ഉപ്പിലിട്ടതും ഐസ് ചുരണ്ടിയതുമൊക്കെയായി രുചിയുടെ കലവറ തീര്‍ക്കുന്ന കോഴിക്കോട് ബീച്ചിലെ ഭക്ഷ്യവൈവിധ്യം ഇനി വേറെ ലെവല്‍. സംസ്ഥാനത്തെ ആദ്യത്തെ വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റൊരുക്കി രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രമായി മാറാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട് ബീച്ച്. കോഴിക്കോട് കോര്‍പ്പറേഷനും ഭക്ഷ്യസുരക്ഷാ വകുപ്പും കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷനും ചേര്‍ന്ന് കോഴിക്കോട് ബീച്ചില്‍ നടപ്പാക്കുന്ന പദ്ധതിയാണ് ബീച്ചിലെ വെന്റിംഗ് മാര്‍ക്കറ്റ് കം ഫുഡ് സ്ട്രീറ്റ്. ബീച്ചിലെത്തുന്നവര്‍ക്കായി ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബീച്ചിന്റെ പല ഭാഗങ്ങളിലായി കച്ചവടം നടത്തിയിരുന്ന ആളുകളെ ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരും. നിലവില്‍ ബീച്ചിലെ 90 കച്ചവടക്കാരെ ഇതിന്റെ ഭാഗമാക്കിയിട്ടുണ്ട്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചായിരിക്കും ഇവിടെ ഭക്ഷണം ലഭിക്കുക. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന്റെ എതിര്‍വശം മുതല്‍ ഫ്രീഡം സ്‌ക്വയര്‍ വരെയാണ് ബീച്ചിന്റെ സ്ട്രീറ്റ് ഫൂഡ് ഹബ്ബ് ഒരുക്കുക. ഒരു വരിയില്‍ തട്ടുകടകള്‍…
Read More » -
India
രാമനവമി റാലി സംഘര്‍ഷം: ബംഗാളില്‍ 16 മുസ്ലിങ്ങളെ എന്‍ഐഎ അറസ്റ്റ് ചെയ്തു
കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ഒരു വര്‍ഷത്തിന് ശേഷം 16 മുസ്ലിങ്ങളെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ ദല്‍ഖോല പ്രദേശത്ത് രാമനവമി ഘോഷയാത്രയ്ക്കിടെ ഗൂഢാലോചന നടത്തുകയും ആക്രമണം നടത്തുകയും ചെയ്‌തെന്ന് ആരോപിച്ചാണ് അറസ്റ്റ്. 2023 മാര്‍ച്ച് 30നാണ് സംഘര്‍ഷം അരങ്ങേറിയത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് കേന്ദ്രം പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു.തെരഞ്ഞെടുപ്പ് തോൽവി ഭയന്നാണ് ന്യൂനപക്ഷങ്ങളെ ഇത്തരത്തിൽ വേട്ടയാടുന്നതെന്നും അവർ പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷത്തെ രാമനവമി ആഘോഷത്തിന്റെ മറവില്‍ ഹിന്ദുത്വ സംഘടനകള്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെങ്കിലും മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ അന്വേഷണം നടത്താനോ കേസെടുക്കാനോ എന്‍ ഐഎ തയ്യാറായിട്ടില്ല. പകരം, വിദ്വേഷ ആക്രമണത്തിന്റെ ഇരകളായ മുസ്‌ലിങ്ങളെ കേസുകളില്‍പെടുത്തി അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്’ –…
Read More » -
Kerala
കേരളത്തില്‍ ഇത്തവണ രണ്ടക്ക സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
തിരുവനന്തപുരം: കേരളത്തില്‍ ജനങ്ങൾക്ക് ബിജെപിയോടുള്ള പ്രതീക്ഷ വിശ്വാസമായി മാറിയിരിക്കുന്നുവെന്നും ഇത്തവണ രണ്ടക്ക സീറ്റ് കേരളത്തില്‍ നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ ബിജെപി പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇത്തവണ എൻഡിഎ നാന്നൂറിലധികം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു 2019 നെക്കാള്‍ ആവേശം ഇപ്പോള്‍ കാണുന്നു. 2024 ല്‍ പ്രതിപക്ഷം പരാജയം ഉറപ്പാക്കി. പ്രതിപക്ഷത്തിന് നരേന്ദ്ര മോദിയെ ആക്ഷേപിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. കേരളം കാലത്തിനു മുമ്ബേ സഞ്ചരിക്കുന്ന നാടാണ്. നാടിന്റെ വികസനത്തിനു വേണ്ടി കേരളം ബി ജെ പി യെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിന്റെ സ്വപ്നങ്ങള്‍ യാഥാർത്ഥ്യമാക്കാൻ മോദി സർക്കാർ പ്രതിഞ്ജാബദ്ധമാണ്. അതാണ് മോദിയുടെ ഗ്യാരണ്ടി- പ്രധാനമന്ത്രി പറഞ്ഞു. കേരളത്തോടോ മറ്റൊരു സംസ്ഥാനത്തോടോ കേന്ദ്രം വിവേചനം കാണിച്ചിട്ടില്ല. വിഹിതം തുല്യമായി നല്‍കുന്നു. കേരള സർക്കാരിന്റെ നിസ്സഹകരണം ഉണ്ടായിട്ടും സംസ്ഥാനത്തിന് വലിയ പരിഗണന നല്‍കുന്നു. അഞ്ചരക്കോടി രൂപ ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് ലഭിച്ചു. 50 ലക്ഷം…
Read More » -
India
മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബി.എസ്.പി എം.പി റിതേഷ് പാണ്ഡെ പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേർന്നു
ന്യൂഡൽഹി: മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ഉത്തർപ്രദേശില്‍ നിന്നുള്ള ബി.എസ്.പി എം.പി റിതേഷ് പാണ്ഡെ പാർട്ടി വിട്ട് ബി.ജെ.പിയില്‍ ചേർന്നു. അംബേദ്കർ നഗർ എം.പിയാണ് അദ്ദേഹം. പാർലമെന്റ് ക്യാന്റീനില്‍ പ്രധാനമന്ത്രിയുടെ ഉച്ചഭക്ഷണ വിരുന്നില്‍ പങ്കെടുത്ത എം.പിമാരില്‍ ഒരാളായിരുന്നു റിതേഷ് പാണ്ഡെ. കഴിഞ്ഞ ദിവസം രാവിലെയാണ് റിതേഷ് ബി.എസ്.പിയില്‍ നിന്നു രാജിവച്ചതായി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.തുടർന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ നേതൃത്വത്തില്‍ റിതേഷ് പാണ്ഡയെ പാർട്ടിയിലേക്ക് സ്വീകരിച്ചു. കേരളത്തിലെ ആർഎസ്പിയുടെ ഏക എം പി യും ദേശീയ നേതാവുമായ എൻ കെ പ്രേമചന്ദ്രനും മോദിയുടെ സല്‍ക്കാരത്തില്‍ പങ്കെടുത്തിരുന്നു.ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് എൻ കെ പ്രേമചന്ദ്രൻ എം പി രംഗത്തെത്തിയതും കൗതുകമായി. കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാല നിർമ്മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് അനുഗ്രഹമാണെന്നും മോദി ക്ഷണിച്ച് നല്‍കിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമമെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ…
Read More » -
India
പതഞ്ജലിക്കു വീണ്ടും പ്രഹരം, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഉല്‍പ്പന്നങ്ങളുടെ പരസ്യം ചെയ്യരുതെന്ന് സുപ്രീംകോടതി
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് യോഗ ഗുരു രാംദേവിനും പതഞ്ജലി ആയുര്‍വേദ കമ്പനി മാനജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണക്കും സുപ്രീംകോടതിയുടെ നോട്ടീസ്. അടുത്ത ഉത്തരവ് ഉണ്ടാകുന്നതു വരെ മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ക്ക് പരസ്യം ചെയ്യരുതെന്നു നോട്ടീസിലുണ്ട്. യോഗയുടെ സഹായത്തോടെ ആസ്തമയും ഷുഗറും പൂര്‍ണമായി ഭേദമാകുമെന്ന പതഞ്ജലി അവകാശവാദത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പി.എസ് പട്വാലിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനു (ഐ.എം.എ) വേണ്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ ജഡ്ജി അമാനുല്ല അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വിമര്‍ശിച്ചു. പതഞ്ജലി ആയുര്‍വേദ മരുന്നുകളെക്കുറിച്ചുള്ള പരസ്യങ്ങളില്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ സുപ്രീം കോടതി നേരത്തെ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്യരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്.
Read More » -
Kerala
ട്രെയിനില്‍ നിന്ന് വീണ് യുവാക്കൾക്ക് ഗുരുതര പരുക്ക്
മലപ്പുറം: ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്. മലപ്പുറം തിരൂരിലാണ് സംഭവം. പരപ്പനങ്ങാടി സ്വദേശി പ്രശാന്തി(33)നാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറ്റൊരു സംഭവത്തിൽ ട്രെയിനില്‍ നിന്ന് വീണ് ചേലക്കര സ്വദേശിയും അംഗപരിമിതനുമായ അബുതാഹിറിന് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ചെറുതുരുത്തി പൈങ്കുളം റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ റെയില്‍വേ പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read More » -
India
പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് റെയില്‍വേ
ന്യൂഡൽഹി: പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ച് റെയില്‍വേ. മിനിമം ചാര്‍ജ് 30 രൂപയില്‍ നിന്ന് 10 രൂപയാക്കിയാണ് കുറച്ചത്. കോവിഡ് കാലത്ത് വര്‍ധിപ്പിച്ച പാസഞ്ചര്‍, മെമു ട്രെയിനുകളിലെ നിരക്കാണ് പുന:സ്ഥാപിച്ചത്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം സര്‍വിസ് പുനരാരംഭിച്ചപ്പോള്‍ പാസഞ്ചര്‍, മെമു ട്രെയിനുകള്‍ അണ്‍ റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷല്‍ ട്രെയിനുകളായാണ് ആരംഭിച്ചത്. മിനിമം ചാര്‍ജ് എക്സ്പ്രസ് ട്രെയിനുകളുടെ ചാര്‍ജായ 30 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. പഴയ നിരക്കിലേക്ക് എത്തിയതോടെ ഹ്രസ്വദൂര നിരക്കുകളും ആനുപാതികമായി കുറയും. യുടിഎസ് ആപ്പുകള്‍ വഴി ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അതേസമയം പാസഞ്ചർ ട്രെയിനുകളുടെ മിനിമം ടിക്കറ്റ് നിരക്ക് 30 രൂപയില്‍നിന്ന് 10 ആയി കുറച്ചത് സംസ്ഥാനത്ത് ഭാഗികമായി നിലവില്‍ വന്നു.പാലക്കാട് ഡിവിഷനില്‍ ഇന്നലെ മുതല്‍ 10 രൂപ മുതലുള്ള സെക്കന്‍ഡ് ക്ലാസ് ഓർഡിനറി ടിക്കറ്റുകള്‍ ലഭിച്ച് തുടങ്ങിയെങ്കിലും തിരുവനന്തപുരം ഡിവിഷനില്‍ പാസഞ്ചർ ട്രെയിൻ നിരക്കിലെ കുറവ് പ്രാബല്യത്തിലായിട്ടില്ല. പാലക്കാട് ഡിവിഷനില്‍ സ്റ്റേഷൻ കൗണ്ടറുകളിലും സ്റ്റേഷൻ പരിസരത്തെ ഓട്ടോമാറ്റിക്…
Read More » -
Kerala
തണ്ണിമത്തനിലടക്കം ചുവപ്പ് നിറം കിട്ടാന്‍ രാസപദാര്‍ഥം ; ഭക്ഷ്യസുരക്ഷാ വിഭാഗം അറിഞ്ഞിട്ടില്ല !!
മൂപ്പെത്തുംമുമ്പ് പറിച്ചെടുത്ത പഴങ്ങൾക്ക് നിറം ലഭിക്കാൻ രാസവസ്തു ഉപയോഗിക്കുന്നതായി റിപ്പോർട്ട്.ചൂടുകാലത്ത് നല്ല വില്‍പ്പന ലഭിക്കുമെന്നതിനാല്‍ തണ്ണിമത്തനിൽ ഉൾപ്പെടെയാണ് ഇത്തരത്തില്‍ രാസവസ്തു ചേർത്ത് പഴുപ്പിക്കുന്നത്. കാത്സ്യം കാര്‍ബൈഡ് (സി എ സി2)എന്ന രാസവസ്തുവാണ് നല്ലവണ്ണം മൂപ്പെത്താത്ത പഴവര്‍ഗങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെതന്നെ ഒരുതരം കല്ലും ഉപയോഗിക്കുന്നുണ്ട്. തണ്ണിമത്തനില്‍ ചുവപ്പ് നിറം കിട്ടാന്‍ രാസപദാര്‍ഥം കുത്തിവെക്കുന്നതായ പരാതി വ്യാപകമായി ഉയര്‍ന്നിട്ടും കേരളത്തിലെ ഭക്ഷ്യസുരക്ഷാ വിഭാഗം അറിഞ്ഞമട്ടില്ല. മലപ്പുറത്ത് കഴിഞ്ഞ ദിവസം കടയില്‍നിന്ന് വാങ്ങി വീട്ടിലെ അടുക്കളയില്‍ കൊണ്ടുെവച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചിരുന്നു.പുതുപൊന്നാനി നാലാംകല്ലില്‍ ചാമന്റകത്ത് നസ്റുദീന്റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് എം.ഇ.എസ്. കോളേജിനുസമീപത്തെ കടയില്‍നിന്ന് വാങ്ങിയതാണ് തണ്ണിമത്തൻ. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് പെട്ടിത്തെറിച്ചത്. ശബ്ദംകേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് തണ്ണിമത്തന്റെ അകത്തെ ഭാഗങ്ങള്‍ ചിതറിത്തെറിച്ചനിലയില്‍ കണ്ടത്.വല്ലാത്ത ദുർഗന്ധവുമായിരുന്നു ഇതിനെന്ന് വീട്ടുകാർ പറയുന്നു. കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന പഴങ്ങള്‍ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.തൊലിപ്പുറത്തെ ചൊറിച്ചില്‍, ക്യാന്‍സര്‍, കുടല്‍പ്പുണ്ണ് എന്നിവയടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ് കാത്സ്യം കാര്‍ബൈഡ്…
Read More »