Month: February 2024
-
India
ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 3,300 കിലോ ചരസ് പിടികൂടി
അഹമ്മദാബാദ്: ഗുജറാത്തിലെ പോര്‍ബന്തറിന് സമീപം കപ്പലില്‍ നിന്ന് 3,300 കിലോ മയക്കുമരുന്ന് നാവികസേന പിടികൂടി. 3,089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റാമൈനും 25 കിലോ മോര്‍ഫിനുമാണ് പിടികൂടിയത്. ചൊവ്വാഴ്ചയാണ് സംഭവം. അറബിക്കടലില്‍ ഇന്‍റര്‍നാഷണല്‍ മാരിടൈം ബൗണ്ടറി ലൈനിന് സമീപം സംശയാസ്പദമായി കണ്ട കപ്പലില്‍ ഇന്ത്യന്‍ നാവികസേനയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും പരിശോധന നടത്തുകയായിരുന്നു. സംഭവത്തില്‍ കപ്പലിലെ അഞ്ച് ജീവനക്കാരും ഒരു പാക്കിസ്ഥാന്‍ പൗരനും അറസ്റ്റലായി. ഇവരെ ലോ എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികള്‍ക്ക് കൈമാറി. കഴിഞ്ഞയാഴ്ച ഗുജറാത്ത് പോലീസ് ഗിര്‍-സോമനാഥ് ജില്ലയിലെ വെരാവല്‍ തുറമുഖത്ത് മത്സ്യബന്ധന ബോട്ടില്‍ നിന്ന് ഒമ്ബത് പേരെ പിടികൂടുകയും 350 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. നേരത്തെ, പൂനെയിലും ഡല്‍ഹിയിലുമായി നടത്തിയ രണ്ട് ദിവസത്തെ റെയ്ഡുകളില്‍ 2,500 കോടി രൂപ വിലമതിക്കുന്ന 1,100 കിലോഗ്രാം മെഫെഡ്രോണ്‍ അധികൃതര്‍ പിടികൂടിയിരുന്നു.
Read More » -
Kerala
തൃശൂർ ജില്ലയിലെ ആശുപത്രികളില്‍ നിയമനം
തൃശൂർ: ജില്ലയിലെ താലൂക്ക്/ ജില്ലാ/ ജനറല്‍ ആശുപത്രികളില്‍ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 21- 35. പരിശീലന കാലാവധി രണ്ടു വർഷം. അപ്രന്റിസ് നഴ്‌സ് യോഗ്യത ബി.എസ്.സി നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ് കോഴ്‌സ് (ജി.എൻ.എം). ഹോണറേറിയം യഥാക്രമം 18000/ 15000 രൂപ. ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ളവരെ പൂർണമായി പരിഗണിച്ച ശേഷമേ ജനറല്‍ നഴ്‌സിംഗ് (ജി എൻ എം) വിഭാഗക്കാരെ പരിഗണിക്കൂ. പാരാ മെഡിക്കല്‍ അപ്രന്റീസ് യോഗ്യത ഡയറക്ടറേറ്റ് ഒഫ് മെഡിക്കല്‍ എഡ്യുക്കേഷൻ അംഗീകരിച്ച മെഡിക്കല്‍ കോഴ്‌സുകള്‍ പാസായിരിക്കണം. ഹോണറേറിയം: 12000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ സഹിതം ജില്ലാ വികസന ഓഫീസർ, സിവില്‍ സ്റ്റേഷൻ, അയ്യന്തോള്‍ 670003 എന്ന വിലാസത്തില്‍ മാർച്ച് അഞ്ചിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം.
Read More » -
India
ഡല്‍ഹിയിൽ നഴ്സുമാരും പാരാ മെഡിക്കല്‍ സ്റ്റാഫും സമരത്തില്‍
ഡല്‍ഹി: സർക്കാരിനെതിരെ നഴ്സുമാരും പാരാ മെഡിക്കല്‍ സ്റ്റാഫും സമരത്തില്‍. കരാർ വ്യവസ്ഥയില്‍ ഡല്‍ഹിയിലെ സർക്കാർ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് മലയാളികള്‍ അടക്കം പ്രതിഷേധിക്കുന്നത്. ഡല്‍ഹിയിലെ സർക്കാർ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും 20 വർഷവും അതില്‍ അധികവും സേവന കാലയളവുള്ളവരാണ്.താല്‍ക്കാലിക തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും ഇവരെ സ്ഥിരപ്പെടുത്താമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് വാഗ്ദാനം നല്‍കിയത്. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ വന്നതുടെയാണ് പ്രത്യക്ഷ സമരത്തിന് മലയാളികള്‍ അടക്കമുള്ള നഴ്സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും രംഗത്ത് എത്തിയത്. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടാകുന്നത് വരെ പ്രതിഷേധം തുടരുന്നതിനാണ് നഴ്സുമാരുടെ സംഘടനകളുടെ തീരുമാനം. ആയിരത്തോളം ജീവനക്കാരെ അനധികൃതമായി സർക്കാർ പിരിച്ചുവിടാനുള്ള നീക്കം നടത്തുന്നുവെന്നും സമരക്കാർ ആരോപിച്ചു.
Read More » -
Kerala
ഹൈദരാബാദ് എഫ്‌സിയുടെ ഗോള്‍കീപ്പർ ഗുർമീത് സിംഗിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്‌എല്‍ ടീം ഹൈദരാബാദ് എഫ്‌സിയുടെ ഗോള്‍കീപ്പർ ഗുർമീത് സിംഗിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് അടക്കം നാല് ക്ലബുകള്‍ രംഗത്ത്. ഹൈദരാബാദ് എഫ്സിയിലെ സാമ്ബത്തിക പ്രതിസന്ധി കാരണമാണ് ഗുർമീത് സിംഗ് മറ്റൊരു ക്ലബിലേക്ക് മാറാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. വേതനം മുടങ്ങിയത് അടക്കം ചൂണ്ടിക്കാട്ടി ഗുർമീത് നല്‍കിയ അപേക്ഷയില്‍ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സമിതി ഈ വാരം തീരുമാനം എടുക്കും. മലയാളി താരം മിർഷാദ് ഒന്നാം ഗോളി ആയിട്ടുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡും ലീഗിലെ നവാഗതരായ പഞ്ചാബ് എഫ്സിയും ഗുർമീതുമായി ദീർഘകാല കരാറിനൊരുക്കമാണ്. 2018 മുതല്‍ 2021 വരെ നോർത്ത് ഈസ്റ്റ് ടീമിലംഗവുമായിരുന്നു ഗുർമീത്. കേരള ബ്ലാസറ്റേഴ്സും ജംഷെഡ്പൂർ എഫ്സിയും നിലവിലെ സീസണ്‍ അവസാനിക്കും വരെയുള്ള ഹൃസ്വ കരാറാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. പരിക്കേറ്റ മലയാളി ഗോള്‍കീപ്പർ സച്ചിൻ സുരേഷിന് സീസണിലെ ബാക്കി മത്സരങ്ങള്‍ നഷ്ടമാകുമെന്ന് വ്യക്തമായതോടെയാണ് ബ്ലാസ്റ്റേഴ്സ് പുതിയ ഗോളിയെ അന്വേഷിക്കുന്നത്. സച്ചിനുമായി 2026 വരെ ബ്ലാസ്റ്റേഴ്സ് കരാർ നീട്ടിയതിനാല്‍ ഈ സീസണിലേക്ക്…
Read More » -
Kerala
2019 ആവര്‍ത്തിക്കും; അഭിപ്രായ സര്‍വെ പുറത്ത്
ഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു ഡി എഫ് മുന്നേറ്റം പ്രവചിച്ച് അഭിപ്രായ സര്‍വേ. തിരഞ്ഞെടുപ്പ് സര്‍വേകളും പോളുകളും നടത്തുന്ന വീപ്രിസൈഡ് നടത്തിയ സര്‍വേയിലാണ് സംസ്ഥാനത്ത് യു ഡി എഫിന് മേല്‍ക്കെ പ്രവചിച്ചിരിക്കുന്നത്. 2019 ലേതിന് സമാനമായ വിജയം ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് ലഭിക്കും എന്നാണ് സര്‍വേയിലെ പ്രവചനം. 2019 ല്‍ ആകെയുള്ള 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 19 ലും യു ഡി എഫ് വിജയിച്ചിരുന്നു. ഇത്തവണ അതില്‍ നിന്ന് രണ്ട് സീറ്റ് നഷ്ടപ്പെട്ട് 17 സീറ്റില്‍ ആണ് യു ഡി എഫിന് വിജയം പ്രവചിക്കുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റിലൊതുങ്ങിയ എല്‍ ഡി എഫിന് ഇത്തവണ മൂന്ന് സീറ്റില്‍ വിജയിക്കാനാകും എന്നും വീപ്രിസൈഡ് നടത്തിയ സര്‍വേയില്‍ പറയുന്നു. കേരളത്തില്‍ ഇത്തവണയും ബി ജെ പിക്ക് അക്കൗണ്ട് തുറക്കാനാകില്ല എന്നും സര്‍വേ വ്യക്തമാക്കുന്നു.
Read More » -
Kerala
എസ്. ശ്രീജിത്തിന്റെ ഉത്തരവ് മരവിപ്പിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ 79 പേരുടെ സ്ഥലം മാറ്റം സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവു വെട്ടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചെക്ക് പോസ്റ്റുകളിലെ മോട്ടർ വെഹിക്കിള്‍ ഇൻസ്പെക്ടർമാർ മുതല്‍ ഓഫിസ് അസിസ്റ്റന്റ് വരെയുള്ള 79 പേരെ സ്ഥലം മാറ്റി ശനിയാഴ്ച കമ്മിഷണർ എസ്. ശ്രീജിത് ഇറക്കിയ ഉത്തരവാണ് തിങ്കളാഴ്ച മരവിപ്പിച്ചത്. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ എല്ലാ ആർടിഒമാർക്കും കമ്മിഷണറുടെ ഉത്തരവ് മരവിപ്പിച്ച നിർദേശം വാട്സാപ് വഴി നല്‍കി. അഴിമതി തടയുകയെന്ന ലക്ഷ്യമിട്ട് മൂന്ന് മാസം കൂടുമ്ബോള്‍ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റും. ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സമിതി തയാറാക്കുന്ന പട്ടിക ഗതാഗത കമ്മിഷണർ ഉത്തരവായി ഇറക്കുന്നതാണ് രീതി. ഗണേഷ്കുമാറും ശ്രീജിത്തും തമ്മില്‍ പരസ്യ വാക്കുതർക്കം ഉണ്ടായ ശേഷം കമ്മിഷണറുടെ ആദ്യ സ്ഥലം മാറ്റ ഉത്തരവാണിത്.
Read More » -
Kerala
വെന്തുരുകി കേരളം: കൊടും ചൂടിന് രാത്രിയിലും ശമനമില്ല, രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് ഈ ജില്ലയിൽ
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. നാളെ (വ്യാഴം) വരെ കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. തുടർച്ചയായി രണ്ടാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഏറ്റവും ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ്. പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിൽ ശരാശരി ഉയർന്ന താപനിലയാണുള്ളത്. ഈ ജില്ലകളിൽ രാത്രിയും ചൂട് ഉയർന്ന തോതിലാണ്. സാധാരണായേക്കാൾ ഉയർന്ന ചൂടാണ് കോട്ടയം ( 38.5 ഡിഗ്രി സെൽഷ്യസ് സാധാരണയെക്കാൾ 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ). ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. സീസണിൽ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില റിപ്പോർട്ടാണിത്. ഫെബ്രുവരി പതിനാറിന് കണ്ണൂർ എയർപോർട്ടിൽ ഇതേ താപനില രേഖപ്പെടുത്തിയിരുന്നു. ഈ ദിവസങ്ങളിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്ത മറ്റൊരു ജില്ലയായ ആലപ്പുഴയിൽ ചൂടിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. ആലപ്പുഴയിൽ ( 37.6 ഡിഗ്രി സെൽഷ്യസ്, 4.4ഡിഗ്രി സെൽഷ്യസ്…
Read More » -
India
അരുണാചലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു
ഇറ്റാനഗർ: അരുണാചലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു.ചൊവ്വാഴ്ച അരുണാചല്‍ പ്രദേശിലെ അപ്പർ സുബൻസിരി ജില്ലയിലായിരുന്നു സംഭവം. ചികിത്സയ്ക്കായി നഹർലാഗൂണിലെ ടോമോ റിബ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആൻഡ് മെഡിക്കല്‍ സയൻസസിലേക്ക് മാറ്റിയ രോഗിയുമായി ആംബുലൻസിന് അകമ്ബടി പോകുകയായിരുന്നു വാഹനം.റോഡില്‍ നിന്ന് തെന്നിമാറിയ കാർ അഗാധമായ തോട്ടിലേക്ക് വീഴുകയായിരുന്നു.
Read More » -
Kerala
ഗുരുവായൂരില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചു
തൃശൂർ: ഗുരുവായൂരില്‍ നിന്ന് കോയമ്ബത്തൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സിയുടെ ആദ്യ സര്‍വ്വീസ് എന്‍.കെ അക്ബര്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നാല് പുതിയ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ക്കാണ് അനുമതിയായത്. ഗുരുവായൂരിലേക്കുള്ള തീര്‍ത്ഥാടകരുടെ നിരന്തരമായ ആവശ്യമാണ് യാഥാര്‍ത്ഥ്യമായത്. കൊഴിഞ്ഞാമ്ബാറ വഴിയാണ് കോയമ്ബത്തൂരിലേക്ക് ആദ്യ സര്‍വ്വീസ് നടക്കുന്നത്. ചടങ്ങില്‍ ആര്‍.ടി. ക്ലസ്റ്റര്‍ ഓഫീസര്‍ ടി.എ ഉബൈദ്, എ.ടി. അസി. ക്ലസ്റ്റര്‍ ഓഫീസര്‍ കെ.ജി സുനില്‍, ഇന്‍സ്‌പെക്ടര്‍മാരായ എ.ജി സജിത, കെ.എ നാരായണന്‍, സൂപ്രണ്ട് രജിനി എന്നിവര്‍ പങ്കെടുത്തു.
Read More » -
India
കഴിഞ്ഞതവണ അമേഠിയില്‍ നിന്നും ഓടിപ്പോയി ; ഇപ്പോള്‍ വയനാട്ടില്‍ നിന്നും ഓടുന്നു ! രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി
ലഖ്‌നൗ : രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ തവണ അമേഠിയില്‍ നിന്നും ഓടിപ്പോയ രാഹുല്‍ ഗാന്ധി ഇപ്പോള്‍ വയനാട്ടില്‍ നിന്നും ഓടുകയാണ്.ഈ ഓട്ടത്തിനാണോ ഭാരത് ജോഡോ യാത്രയെന്ന് പറയുന്നതെന്നും അവർ ചോദിച്ചു. റോഡുകളിലും തെരുവുകളിലും നടത്തിയ പോരാട്ടങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും വളർന്നുവന്ന താൻ അടക്കമുള്ള ബിജെപിയിലെ രാഷ്ട്രീയക്കാരെ പോലെയല്ല, ഒരിക്കലും തെരുവിലേക്ക് ഇറങ്ങേണ്ടി വന്നിട്ടില്ലാത്ത രാഹുല്‍ ഗാന്ധിയെന്നും സ്മൃതി ഇറാനി തുറന്നടിച്ചു. കുടുംബ പാരമ്ബര്യം കാണിച്ച് ജയിക്കുക എന്നുള്ളത് മാത്രമാണ് പലരുടെയും ലക്ഷ്യം. ജനങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടാനോ തെരഞ്ഞെടുപ്പിന്റെ പേരില്‍ ബുദ്ധിമുട്ടാണോ അവർ ഒരുക്കമല്ല. 2014 ല്‍ താൻ അമേഠിയില്‍ വരുമ്ബോള്‍ ചുറ്റും വാളുകളും ഭീഷണികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അമേഠിയില്‍ അതുവരെ ബിജെപിക്ക് ഉണ്ടായിരുന്നത് 30,000 വോട്ടുകള്‍ മാത്രമായിരുന്നു. ആ വർഷം തനിക്ക് ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും 30,000 വോട്ടുകള്‍ ഉണ്ടായിരുന്നത് 3 ലക്ഷമാക്കി ഉയർത്താൻ കഴിഞ്ഞുവെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. 2019-ൽ 40000ത്തില്‍ പരം വോട്ടുകള്‍ക്കായിരുന്നു രാഹുലിന്റെ…
Read More »