തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് യോഗ ഗുരു രാംദേവിനും പതഞ്ജലി ആയുര്‍വേദ കമ്പനി മാനജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണക്കും സുപ്രീംകോടതിയുടെ നോട്ടീസ്. അടുത്ത ഉത്തരവ് ഉണ്ടാകുന്നതു വരെ മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ക്ക് പരസ്യം ചെയ്യരുതെന്നു നോട്ടീസിലുണ്ട്.
യോഗയുടെ സഹായത്തോടെ ആസ്തമയും ഷുഗറും പൂര്‍ണമായി ഭേദമാകുമെന്ന പതഞ്ജലി അവകാശവാദത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പി.എസ് പട്വാലിയ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനു (ഐ.എം.എ) വേണ്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി.
ഇത്തരം പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ ജഡ്ജി അമാനുല്ല അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് വിമര്‍ശിച്ചു. പതഞ്ജലി ആയുര്‍വേദ മരുന്നുകളെക്കുറിച്ചുള്ള പരസ്യങ്ങളില്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ സുപ്രീം കോടതി നേരത്തെ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ പരസ്യം ചെയ്യരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്.