KeralaNEWS

ട്രെയിനില്‍ നിന്ന് വീണ് യുവാക്കൾക്ക് ഗുരുതര പരുക്ക്

മലപ്പുറം: ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്. മലപ്പുറം തിരൂരിലാണ് സംഭവം. പരപ്പനങ്ങാടി സ്വദേശി പ്രശാന്തി(33)നാണ് ഗുരുതരമായി പരിക്കേറ്റത്.

ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മറ്റൊരു സംഭവത്തിൽ ട്രെയിനില്‍ നിന്ന് വീണ് ചേലക്കര സ്വദേശിയും അംഗപരിമിതനുമായ അബുതാഹിറിന് പരിക്കേറ്റു.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ചെറുതുരുത്തി പൈങ്കുളം റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ റെയില്‍വേ പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ  തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Back to top button
error: