IndiaNEWS

രാമനവമി റാലി സംഘര്‍ഷം: ബംഗാളില്‍ 16 മുസ്ലിങ്ങളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ഒരു വര്‍ഷത്തിന് ശേഷം 16 മുസ്ലിങ്ങളെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു.

പശ്ചിമ ബംഗാളിലെ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ ദല്‍ഖോല പ്രദേശത്ത് രാമനവമി ഘോഷയാത്രയ്ക്കിടെ ഗൂഢാലോചന നടത്തുകയും ആക്രമണം നടത്തുകയും ചെയ്‌തെന്ന് ആരോപിച്ചാണ് അറസ്റ്റ്. 2023 മാര്‍ച്ച്‌ 30നാണ് സംഘര്‍ഷം അരങ്ങേറിയത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Signature-ad

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് കേന്ദ്രം പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു.തെരഞ്ഞെടുപ്പ് തോൽവി ഭയന്നാണ് ന്യൂനപക്ഷങ്ങളെ ഇത്തരത്തിൽ വേട്ടയാടുന്നതെന്നും അവർ പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷത്തെ രാമനവമി ആഘോഷത്തിന്റെ മറവില്‍ ഹിന്ദുത്വ സംഘടനകള്‍ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെങ്കിലും മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ  അന്വേഷണം നടത്താനോ കേസെടുക്കാനോ എന്‍ ഐഎ തയ്യാറായിട്ടില്ല. പകരം, വിദ്വേഷ ആക്രമണത്തിന്റെ ഇരകളായ മുസ്‌ലിങ്ങളെ കേസുകളില്‍പെടുത്തി അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്’ – അവർ കുറ്റപ്പെടുത്തി.

ഇതിനിടെ മുസ്ലിങ്ങളെ അറസ്റ്റ് ചെയ്ത എന്‍ ഐഎ നടപടിയെ ബിജെപി നേതാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രശംസിച്ചു.

Back to top button
error: