Month: February 2024

  • Kerala

    എന്തുകൊണ്ടാണ് ഫെബ്രുവരി ഏറ്റവും കുറച്ച് ദിവസങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്? 

    ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കലണ്ടർ മാസങ്ങളുടെ ദൈർഘ്യത്തിൽ പൊരുത്തമില്ലാത്തത് എന്തുകൊണ്ട്? എല്ലാ മാസവും കുറഞ്ഞത് 30 ദിവസമെങ്കിലും അടങ്ങിയിരിക്കുമ്പോൾ, ഫെബ്രുവരിയിൽ 28 (അധിവർഷത്തിൽ 29) ദിവസങ്ങളാണുള്ളത്.എന്തുകൊണ്ടാണ് ഫെബ്രുവരി ഏറ്റവും കുറച്ച് ദിവസങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്? ആധുനിക ഗ്രിഗോറിയൻ കലണ്ടറിൻ്റെ ഏറ്റവും പഴയ പൂർവ്വികനായ  റോമൻ കലണ്ടറിന് അതിൻ്റെ പിന്നീടുള്ള വകഭേദങ്ങളിൽ നിന്ന് ഘടനയിൽ വ്യക്തമായ വ്യത്യാസമുണ്ടായിരുന്നു: അത് 12 മാസങ്ങളേക്കാൾ 10 മാസങ്ങളായിരുന്നു. ആ കലണ്ടറിൽ 6 മാസം 30 ദിവസവും 4 മാസം 31 ദിവസങ്ങളും ആയിരുന്നു, ആകെ 304 ദിവസങ്ങൾ.      ഇരട്ട സംഖ്യകൾ നിർഭാഗ്യകരമാണെന്നായിരുന്നു അക്കാലത്തെ റോമൻ വിശ്വാസം.പിന്നീട് ഈ‌ കലണ്ടറിൽ കൂട്ടിച്ചേർക്കൽ ഉണ്ടായി.ഭൂമിയുടെ പരിക്രമണത്തിന്റെ ദൈർഘ്യവും (ഒരു വർഷം പൂർത്തിയാക്കാനെടുക്കുന്ന സമയം) അതിനെടുക്കുന്ന ദിവസങ്ങളും തമ്മുലുള്ള ഗണിതപരമായ പൊരുത്തമില്ലായ്മ പരിഹരിക്കുന്നതിനായാണ് ഇങ്ങനെ ഒരു ക്രമീകരണം വേണ്ടിവന്നത്. ഭൂമി ഒരു പരിക്രമണം പൂർത്തിയാക്കുന്നതിനു് ഏകദേശം 365.2422 ദിവസങ്ങൾ (365 ദിവസം, 5 മണിക്കൂർ, 48 മിനിറ്റ്, 46 സെക്കന്റ്) എടുക്കും. ഇതിലെ 0.2422 ദിവസങ്ങൾ,…

    Read More »
  • Kerala

    കുമളിയിൽ ബാലികയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

    കുമളി: മളി:അന്യ സംസ്ഥാന ബാലികയെ കുമളിക്ക് സമീപം പത്തുമുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഏകദേശം ആറ് വയസ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയെയാണ് ഉപേക്ഷിച്ചത്. പത്തുമുറി റോഡിൽ അലഞ്ഞുതിരിയുകയായിരുന്ന പെണ്‍കുട്ടിയോട് നാട്ടുകാർ വിവരം തിരക്കിയപ്പോള്‍ റോഡിന് സമീപമുള്ള ബൈജു കല്ലുമ്മാക്കലിന്റെ വീട്ടിലേക്ക് ഓടിക്കയറി. ക്ഷീണിതയായിരുന്ന പെണ്‍കുട്ടിക്ക് ഭക്ഷണം നല്കിയ വീട്ടുകാർ ഹിന്ദി സംസാരിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ എത്തിച്ച്‌ കാര്യങ്ങള്‍ തിരക്കിയെങ്കിലും പെണ്‍കുട്ടിയുടെ ഭാഷ മനസ്സിലാക്കാനായില്ല. തുടർന്ന് വീട്ടുകാർ ചൈല്‍ഡ് വെല്‍ഫെയർ ലൈനില്‍ ബന്ധപ്പെട്ടതിനു ശേഷം പൊലീസെത്തി പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റി. തലമുടി പറ്റെ വെട്ടിയ നിലയിലുള്ള പെണ്‍കുട്ടിയുടെ കൈവശമുള്ള പ്‌ളാസ്റ്റിക് സഞ്ചിയില്‍ മൂന്ന് ജോഡി മുഷിഞ്ഞ ഉടുപ്പുകളും ഉണ്ട്. അവ്യക്തമായി മറുപടി പറയുന്നതിനാല്‍ ആരാണ് മാതാപിതാക്കള്‍ എന്നതിനെക്കുറിച്ച്‌ പോലീസിന് വ്യക്തത ലഭിച്ചിട്ടില്ല. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി ആനവിലാസത്തെ ബാലിക ഭവനിലേക്ക് മാറ്റി.

    Read More »
  • Kerala

    മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

    ആലപ്പുഴ: മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിയ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒൻപതാം വാർഡ് തോട്ടപ്പള്ളി, കണ്ടത്തില്‍, വി സുരേഷ് (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വീടിന് സമീപത്തെത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സഹ പ്രവർത്തകർ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: റീന. മക്കള്‍: കൃഷ്ണപ്രിയ, കൃഷ്ണൻ.

    Read More »
  • India

    പിണങ്ങി  താമസിച്ചിരുന്ന ഭാര്യയുമായി ഒത്തുതീർപ്പിനെത്തി, തീവ്രവാദിയും എൻഐഎ കേസിലെ പ്രതിയുമായ തമിഴ്നാട് സ്വദേശി കൂട്ടാളികൾക്കൊപ്പം തിരുവനന്തപുരത്ത് അറസ്റ്റിൽ

        പൊലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ ചെന്നൈയിൽനിന്ന് തലസ്ഥാനത്തെത്തിയ എൻഐഎ കേസിലെ പ്രതിയും കൂട്ടാളികളും റിമാൻഡിൽ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. തമിഴ്നാട് സ്വദേശി സാദിഖ് പാഷയും ഒപ്പമുണ്ടായിരുന്ന മൂന്നു പേരുമാണ് റിമാൻഡിലായത്. എൻഐഎ റജിസ്റ്റർ ചെയ്തത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശി സാദിഖ് പാഷയേയും കൂട്ടരെയും  കഴിഞ്ഞ ദിവസമാണു വ്യാജരേഖ ചമച്ച കുറ്റം ചുമത്തി വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സാദിഖ് പാഷ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായി ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് തമിഴ്നാട്ടിൽ എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. പൊലീസുകാർക്കു നേരെ തോക്കു ചൂണ്ടിയ കേസിൽ അടുത്തിടെ റിമാൻഡിലായി. ആ കേസിൽ ജാമ്യം നേടിയാണ് കേരളത്തിലേക്ക് എത്തിയത്. ഐ.എസ്, അൽഖായിദ എന്നിവയുടെ ആശയ പ്രചാരകനാണ് എന്നും എൻഐഎ കണ്ടെത്തി. നൂറുൽ ഹാലിക്, ഷാഹുൽ ഹമീദ്, നാസർ എന്നിവരാണ് പാഷയ്ക്കൊപ്പം റിമാൻഡിലായവർ. ഇവരും തമിഴ്നാട് സ്വദേശികളാണ്. ഇവർക്ക് തീവ്രവാദ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധമില്ലെന്ന പ്രാഥമിക വിവരമാണ് പൊലീസിന്…

    Read More »
  • Kerala

    വയനാട് മേപ്പാടിയിൽ പത്തുവയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

    വയനാട്:പത്തുവയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി ചേമ്ബോത്തറ കോളനിയിലെ ബേബിലേഷ് ആണ് മരിച്ചത്. വീട്ടിലെ അടുക്കളയുടെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ആണ് കുട്ടിയെ കണ്ടെത്തിയത്. കല്പറ്റ സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സുനിത – ബിനു ദമ്ബതികളുടെ മകനാണ് ബേബിലേഷ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    ഹിമാചലില്‍ വന്‍ അട്ടിമറി; കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ കാലുമാറി

    ഹിമാചലില്‍ ബിജെപിക്ക് അട്ടിമറി ജയം. കോണ്‍ഗ്രസ് എംഎല്‍എമാർ കൂട്ടമായി കാലുമറിയതോടെയാണ് ബിജെപി വിജയിച്ചത്. ഉത്തരേന്ത്യയിലെ ഏക കോണ്‍ഗ്രസ് സർക്കാരാണ് ഹിമാചലിലേത്. ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തതോടെയാണ് ബിജെപിയുടെ ജയം.മൂന്ന് സ്വതന്ത്ര എംഎല്‍എമാരും ബിജെപിയെ പിന്തുണച്ചു. അതേസമയം സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും ബജറ്റിന് ശേഷം അവിശ്വാസം കൊണ്ടുവരുമെന്നും ഹിമാചലിലെ ബിജെപി നേതാക്കള്‍ അറിയിച്ചു.

    Read More »
  • Kerala

    ഭർത്താവ് ഗൾഫിൽ; രണ്ടു മക്കൾ; കടം കൊടുത്ത രൂപ തിരികെ ചോദിച്ച വീട്ടമ്മയെ തീകൊളുത്തി കൊന്ന് കാമുകൻ

    കൊല്ലം:  വീട്ടമ്മയെ ചേർത്തുപിടിച്ച് തീകൊളുത്തി കാമുകൻ.തടിക്കാടാണ് സംഭവം.സംഭവത്തിൽ ഇരുവരും മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക ഉദയകുമാർ (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു ഇസ്മായേൽ (47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തിയത്. സിറ്റൗട്ടിലിരുന്ന സിബികയെ ഇയാള്‍ ബലമായി പിടിച്ച്‌ വീടിനകത്ത് കൊണ്ടുപോയി വാതിലുകള്‍ അടച്ച്‌ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. വീടിന് പുറത്തുനിന്ന കുട്ടികള്‍ ഓടിവന്ന് വീടിന്റെ ജനാലകള്‍ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ കതക് തകർത്ത് അകത്ത് കയറിയപ്പോഴേക്കും ഇരുവരും പൊള്ളലേറ്റ് മരിച്ചിരുന്നു. ഇവര്‍ തമ്മില്‍  സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സിബികയോട് ബിജു പലപ്പോഴും പണം കടമായി വാങ്ങിയിരുന്നു.ഇത് തിരികെ ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് അറിയുന്നത്. സിബികയുടെ ഭർത്താവ് ഉദയകുമാർ ഗള്‍ഫിലാണ്.അടുത്ത മാസം നാട്ടിൽ എത്താനിരിക്കെയാണ് സംഭവം മക്കള്‍: അരുണ, അഖിലേഷ്.  ബിജുവിന്റെ ഭാര്യ: ഷഹർബാൻ. മക്കള്‍: നെബൂഹാൻ, ഷഹബാസ്.

    Read More »
  • Kerala

    80 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ  കോണ്‍ഗ്രസ്  നേതാവ് അറസ്റ്റിൽ

    കൊച്ചി: 80 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലെ പ്രതിയായ കോണ്‍ഗ്രസ്  നേതാവ് രമ്യ ഷിയാസ് അറസ്റ്റിലായി.  ചേരാനല്ലൂർ പൊലീസ് ആണ് രമ്യയെ പിടികൂടിയത്. കുമ്ബളം ടോള്‍ പ്ലാസയില്‍ വച്ച്‌ രമ്യ ഷിയാസിനെ തടഞ്ഞുനിർത്തി പോലീസ് പിടികൂടുകയായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവില്‍ താമസിക്കുകയായിരുന്നു പ്രതി. 80 ലക്ഷം രൂപ 12പേരില്‍ നിന്നും വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം പരാതിക്കാർ രമ്യ ഷിയാസിൻ്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ ബന്ധമാണ് എന്ന് ആരോപിച്ചാണ് പരാതിക്കാർ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

    Read More »
  • Kerala

    പട്ടാപ്പകൽ ചിട്ടിയുടമയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മോഷണം; യുവതി പിടിയിൽ

    തൃപ്പൂണിത്തുറ: സ്വകാര്യ ചിട്ടി ഉടമയെ സ്ഥാപനത്തിനകത്ത് കയറി മുളക് പൊടി സ്പ്രേ ചെയ്ത് മർദിച്ച് പണവും സ്വർണ്ണമാലയും കവർന്ന കേസിൽ പ്രതി പിടിയിൽ. പാലക്കാട് കരിമ്പുഴ തോട്ടറ പടിഞ്ഞാറേത്തിൽ ഫസീല (35) ആണ് പിടിയിലായത്. പാലക്കാടുള്ള വീട്ടിൽ നിന്നാണ് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 9.30 യോടെ തൃപ്പൂണിത്തുറ പഴയ ബസ് സ്റ്റാൻഡിൽ മിനി സിവിൽ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന സാൻ പ്രീമിയർ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിലായിരുന്നു നഗരത്തെ നടുക്കി അക്രമം നടന്നത്. ലയൺസ് ക്ലബ് റോഡിൽ കീഴത്ത് വീട്ടിൽ കെ.എൻ സുകുമാരമേനോൻ (75)നെയാണ് പ്രതി ആക്രമിച്ചത്.   പർദ ധരിച്ചെത്തിയ ഇവർ ഉടമയുടെ മുഖത്തേക്ക് സോസും മുളകുപൊടിയും കലർത്തി കുഴമ്പ് രൂപത്തിൽ ആക്കിയ മിശ്രിതം ഒഴിച്ചു. പിന്നാലെ ഉടമയെ ക്രൂരമായി മർദിക്കുകയും കഴുത്തിൽ കിടന്ന സ്വർണ്ണ മാലയും ലോക്കറ്റും ഉൾപ്പടെ മൂന്ന് പവനും, പതിനായിരം രൂപയും തട്ടിയെടുത്ത് കടന്നുകളയുകയുമായിരുന്നു.

    Read More »
  • Kerala

    തലസ്ഥാന നഗരം ഞെട്ടി, പേട്ടയിൽ  ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് തീപിടുത്തം; കാർ കത്തിനശിച്ചു

         തിരുവനന്തപുരം നഗരത്തിലെ പേട്ടയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് തീപിടിത്തം. പേട്ട  പൊലീസ് സ്റ്റേഷനുസമീപം ഇന്നലെ (ചൊവ്വ) രാത്രി 11.30നാണ് സംഭവം. ട്രാൻസ്ഫോമറിൽനിന്നും  പുക ഉയരുന്നതുകണ്ട സമീപത്തെ കച്ചവടക്കാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് ഇവിടേക്കെത്തിയ  ഫയർഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ ട്രാൻസ്ഫോമറിന് സമീപം പോലീസ് പിടിച്ചിട്ടിരുന്ന രണ്ടു തൊണ്ടിവാഹനങ്ങളിലേക്ക് തീപടർന്നു. ഇതോടെ അടുത്ത ഫയർഫോഴ്സ് സംഘവും സംഭവസ്ഥലത്തേക്ക് എത്തി. തൊണ്ടിവാഹനമായ ഒരു കാർ പൂർണമായും കത്തിനശിച്ചു. .  വേറെ അപകങ്ങളൊന്നും സംഭവിച്ചിട്ടില്ല. നിയന്ത്രണവിധേയമാണ് തീ.

    Read More »
Back to top button
error: