കുംഭത്തില്‍ നട്ടാല്‍ കുടത്തോളം; ചേന നടാൻ ഇതാണ് പറ്റിയ സമയം; മൂലക്കുരു മാറാൻ ചേന മതി
വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള ചേന സ്ത്രീകളില്‍ ഉണ്ടാകുന്ന പ്രീ മെൻസ്ട്രല്‍ സിൻഡ്രം ശമിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ചേനയില്‍ വളരെ കൂടുതലായി അടങ്ങിയിട്ടുള്ള ഈസ്ട്രജൻ ആണ് ഇതിന് സഹായിക്കുന്നത്. കുടല്‍ ബാക്ടീരിയകളെ അകറ്റുന്ന റെസിസ്റ്റന്റ് സ്റ്റാർച്ച് ചേനയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ചേന സഹായിക്കും.
ചേന എങ്ങനെ കൃഷി ചെയ്യാം എന്ന് നോക്കാം. രണ്ടടിവ്യാസത്തില്‍ ഒരടി ആഴത്തില്‍ കുഴിയെടുത്തതിനുശേഷം 100 ഗ്രാം കുമ്മായം ചേർത്ത് പുട്ടുപൊടി നനയ്‌ക്കുന്നതുപോലെ നനച്ച് രണ്ടാഴ്ച കാത്തിരിക്കണം. രണ്ടാഴ്ചയ്‌ക്കുശേഷം ചാണകപ്പൊടി, എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് എന്നിവ കുറേശ്ശെ ചേർത്ത് കൊടുത്ത് പടം പകുതി മൂടിയെടുക്കണം.
പിന്നീട് ചേന കഷ്ണങ്ങള്‍ വെച്ചുകൊടുക്കാം. പിന്നീട് ഇതിനു മുകളിലായി മണ്ണ് ഇട്ട് കരിയിലകള്‍ കൊണ്ട് പുതയിട്ടു കൊടുക്കാം. കുംഭത്തില്‍ നട്ടുകഴിഞ്ഞ ചേന ജൂണ്‍മാസം ആകുമ്ബോഴേക്കും മുള പുറത്തുവന്നു തുടങ്ങും.
മുള പൊന്തി കഴിയുമ്ബോള്‍ എൻ പി കെ വളമോ ജൈവവളമോ ഒക്കെ ചേർത്തു കൊടുക്കാവുന്നതാണ്. ചേനക്ക് ചുറ്റുമുള്ള മണ്ണ് ഇളക്കമുള്ളതാകുന്നതനുസരിച്ച് ചേന വലിപ്പം വയ്‌ക്കുന്നതിനും സഹായിക്കും.
ചേനയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ
സദ്യവട്ടങ്ങളില്‍ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്. മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നില്‍ക്കുന്നതിനാല്‍ വലിയ സ്വീകാര്യത ചേനയ്ക്കുണ്ട്.
പോഷകങ്ങളുടെ കലവറയാണ് ചേന, നാരുകള്‍ക്ക് പുറമേ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലിനിയം, സിങ്ക്, കോപ്പര്‍, ഇരുമ്ബ്, ഫോസ്ഫറസ്, വിറ്റാമിൻ എ, ബി, പ്രോട്ടീൻ, ബീറ്റാസിറ്റോസ്റ്റിറോള്‍, ബിറ്റുലിനിക് ആസിഡ്, സ്റ്റിഗ്മാസ്റ്റിറോള്‍, ലൂപിയോള്‍, ഫ്ളേവനോയ്ഡുകള്‍ ഇവയും ചേനയിലെ ഘടകങ്ങളില്‍ ചിലതാണ്.
ചില രോഗങ്ങളുടെ കാര്യത്തില്‍ ഔഷധത്തോടൊപ്പം ഭക്ഷണത്തില്‍ ചേന ഉള്‍പ്പെടുത്തുന്നത് അതിവേഗം രോഗശമനം നല്‍കാറുണ്ട്. ദഹനശക്തി ഇല്ലാത്തവരും അര്‍ശസ് രോഗികളും ചേനക്കറിയോടൊപ്പം മോരുകൂട്ടി ഊണ് കഴിക്കുന്നത് നല്ല ഫലം തരും. ചേനയിലയോ ചേനയോ കറിയാക്കി കഴിക്കുന്നത് പ്രതിരോധശേഷിക്കും ഗുണകരമാണ്.
കുടലിന്റെ സുഗമമായ ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. കൂടാതെ അര്‍ശസ്, ദഹനപ്രശ്നങ്ങള്‍, അതിസാരം, സന്ധിവേദന, ആര്‍ത്തവപ്രശ്നങ്ങള്‍, ആസ്ത്മ, വാതം എന്നിവയുടെ ശമനത്തിനും ചേന വളരെ ഗുണം ചെയ്യും.
ചേന വേവിച്ച് ഉണക്കി പൊടിച്ച് 5 ഗ്രാം വീതം രണ്ടുനേരം അയ്യം പന ഇടിച്ചുപിഴിഞ്ഞ നീരില്‍ ചേര്‍ത്ത് ചാലിച്ചു ഭക്ഷണത്തിനു മുമ്ബ് കഴിക്കുന്നത് മൂലക്കുരു മാറാൻ നല്ല ഫലം ചെയ്യുന്ന ഒരു ചികിത്സയാണ്.
ചേനയുടെ ഇലയും ഔഷധയോഗ്യമാണ്. ഇതിന്റെ ഇല കൊണ്ട് ഉണ്ടാക്കുന്ന തോരൻ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ചേന മണ്ണുകൊണ്ട് പൊതിഞ്ഞ് അടുപ്പിലിട്ട് ചുട്ടെടുത്തോ,ആവിയില്‍ വേവിച്ചോ, അല്‍പ്പം എണ്ണയും ഇന്തുപ്പും കൂട്ടി ഭക്ഷണത്തിനുപകരം കഴിച്ച് മീതെ മോര് കുടിച്ചാല്‍ ഒരു മാസം കൊണ്ട് തന്നെ മൂലക്കുരുവിനെ ഉന്മൂലനാശം ചെയ്യാവുന്നതാണ്.