IndiaNEWS

യോഗിയുടെ സമൂഹ വിവാഹ പദ്ധതിയില്‍ തട്ടിപ്പ്, വധുക്കള്‍ സ്വയം മാല ചാര്‍ത്തി, സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം 15 പേര്‍ അറസ്റ്റില്‍

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹവിവാഹ പദ്ധതിയുടെ മറവില്‍ നടത്തിയ തട്ടിപ്പില്‍ 15 പേര്‍ അറസ്റ്റില്‍.

സംഭവത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫിസര്‍ക്കും വിവാഹത്തിനെത്തിയ എട്ട് ‘വധു’മാര്‍ക്കെതിരെയും നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജനുവരി 25ന് ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലാണ് സമൂഹ വിവാഹം നടന്നത്.

Signature-ad

വധുക്കള്‍ കല്യാണമണ്ഡപത്തില്‍ വരനില്ലാതെ ഇരിക്കുന്നതിന്റെയും, സ്വയം താലി ചാര്‍ത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പദ്ധതിയില്‍ നടന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്  പലരും രംഗത്ത് വന്നത്. വധൂവരന്മാരായി വേഷമിടാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും 500 രൂപ മുതല്‍ 2000 രൂപ വരെ പ്രതിഫലം ലഭിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. ചില സ്ത്രീകള്‍ക്ക് വരന്മാരില്ലായിരുന്നു. അവര്‍ തന്നെയാണ് താലിയിട്ടത്.സമൂഹവിവാഹത്തിലെ മുഖ്യാതിഥി ബിജെപി എംഎല്‍എ കേത്കി സിംഗ് ആയിരുന്നു.

Back to top button
error: