Month: February 2024

  • NEWS

    എന്‍.എസ്.എസ്  മന്നം പുരസ്‌ക്കാരം  എം.എ യൂസഫലിയ്ക്ക്

    കുവൈത്ത്‌സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍.എസ്.എസ്) കുവൈത്ത് ഭാരത് കേസരി മന്നത്ത് പത്മനാഭന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ മന്നം പുരസ്‌ക്കാരം പ്രമുഖ വ്യവസായി  എം.എ യൂസഫലിയ്ക്ക് നല്‍കും  147-ാമത് മന്നം ജയന്തിയുടെ ഭാഗമായി ഫെബ്രുവരി 9-നാണ് അവാര്‍ഡ് കൈമാറുന്നത്.സാല്‍വ THE PALMS BEACH ഹോട്ടലിലെ നസീമ ഹാളില്‍ വൈകുനേരം അഞ്ച് മണിക്ക് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ വച്ചാണ് അവാര്‍ഡ് കൊടുക്കുക .മുന്‍ ചീഫ്സെക്രട്ടറി ജിജി തോംസണ്‍ ഐ.എ.എസാണ് മുഖ്യപ്രാസംഗികന്‍. എന്‍.എസ്.എസ് കുവൈത്ത് രക്ഷാധികാരി കെ.പി.വിജയകുമാര്‍ അഡ്വവൈസറി ബോര്‍ഡ് അംഗങ്ങളായ ബൈജു പിള്ള,സജിത് സി.നായര്‍,ഓമനകുട്ടന്‍ നൂറനാട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്‌ക്കാരജേതാവിനെ തെരഞ്ഞെടുത്തത്.

    Read More »
  • India

    ഗ്യാന്‍വാപി, മഥുര പള്ളികള്‍ വിട്ടു തന്നാല്‍ ഹിന്ദുക്കള്‍ മറ്റ് പള്ളികള്‍ തേടി വരില്ലെന്ന് രാമജന്മഭൂമി ട്രസ്റ്റ് ട്രഷറര്‍

    പൂനെ: തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ഗ്യാന്‍വാപി, മഥുര പള്ളികള്‍ മുസ്‌ലിംകള്‍ ഹിന്ദുക്കള്‍ക്കു വിട്ടുനല്‍കണമെന്ന് രാമജന്മഭൂമി ട്രസ്റ്റ് ട്രഷറര്‍. ഇവ രണ്ടും വിട്ടു തന്നാല്‍ ഹിന്ദുക്കള്‍ മറ്റു പള്ളികള്‍ക്കു പിന്നാലെ വരില്ലെന്നും ഗോവിന്ദ് ദേവ് ഗിരി മഹാരാജ് കൂട്ടിച്ചേര്‍ത്തു. പൂനെയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മഹാരാജ്. ‘മൂന്ന് ക്ഷേത്രങ്ങള്‍ വിട്ടുകിട്ടിയാല്‍ മറ്റു ക്ഷേത്രങ്ങളുടെ കാര്യം പോലും നോക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. ഭൂതകാലത്തല്ല, ഭാവിജീവിതത്തിലേക്കാണു ഞങ്ങള്‍ നോക്കുന്നത്. രാജ്യത്തിന്റെ ഭാവി സമ്മോഹനമാകണം. ഈ മൂന്നു ക്ഷേത്രങ്ങള്‍(അയോധ്യ, ഗ്യാന്‍വാപി, കൃഷ്ണ ജന്മഭൂമി) സമാധാനപരമായി ലഭിച്ചാല്‍, മറ്റെല്ലാം ഞങ്ങള്‍ മറക്കും.’മഹാരാജ് പറഞ്ഞു. വരാണാസിയില്‍ കാശി വിശ്വനാഥ് ക്ഷേത്രത്തോട് ചേര്‍ന്നാണ് ഗ്യാന്‍വാപി സ്ഥിതി ചെയ്യുന്നത്. മഥുര പള്ളി കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനു സമീപത്തും. മുഗള്‍ രാജാക്കന്മാര്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തു നിര്‍മിച്ചതാണ് രണ്ടു പള്ളിയും.അധിനിവേശകരുടെ ആക്രമണത്തിലുണ്ടായ വന്‍ മുറിവുകളാണു ഇത്. ജനങ്ങള്‍ അതിന്റെ വേദനയിലാണ്. ആ വേദനയ്ക്കു സമാധാനപരമായി ശമനം നല്‍കാന്‍ മുസ്‌ലിംകള്‍ക്ക് ആകുമെങ്കില്‍ അതു സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍…

    Read More »
  • Movie

    ആനക്കാട്ടില്‍ ചാക്കോച്ചി ആവേണ്ടിയിരുന്നത് സുരേഷ് ഗോപിയല്ല മമ്മൂട്ടി! വെളിപ്പെടുത്തലുമായി സംവിധായകന്‍

    മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ലേലം. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു 1997 ല്‍ പുറത്തെത്തിയ ലേലം. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ചിത്രത്തിലെ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രം സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. എന്നാല്‍, ഈ ചിത്രത്തിന്റെ രചന ഘട്ടത്തില്‍ സുരേഷ് ഗോപി ആയിരുന്നില്ല നായകന്‍ എന്ന റിപ്പോര്‍ട്ട് ആണ് എത്തുന്നത്. ചിത്രത്തിന്റെ രചനാഘട്ടത്തില്‍ രണ്‍ജി പണിക്കര്‍ ഈ കഥാപാത്രങ്ങളായി മനസില്‍ കണ്ടത് സുരേഷ് ഗോപിയെയും സോമനെയും അല്ലായിരുന്നു. മറിച്ച് മറ്റ് രണ്ട് പേരെ ആയിരുന്നു. ആനക്കാട്ടില്‍ ചാക്കോച്ചി ആവേണ്ടിയിരുന്നത് മമ്മൂട്ടിയാണ്. ആനക്കാട്ടില്‍ ഈപ്പച്ചന്‍ ആവേണ്ടിയിരുന്നത് തിലകനും. മമ്മൂട്ടി- തിലകന്‍ കോമ്പിനേഷനാണ് ലേലത്തില്‍ വരേണ്ടിയിരുന്നത്. ജോഷി തന്നെയാണ് മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്- ”ലേലം മമ്മൂട്ടിക്കുവേണ്ടിയാണ് രണ്‍ജി പണിക്കര്‍ എഴുതിയത്. അദ്ദേഹത്തിന് ഡേറ്റ് ഉണ്ടായിരുന്നില്ല. ഞാന്‍ പറഞ്ഞു, സുരേഷ് ഗോപി…

    Read More »
  • India

    മദ്യപിച്ച് പൂസായി സ്‌കൂളിലെത്തി; മധ്യപ്രദേശിലെ അധ്യാപകന് സസ്പെന്‍ഷന്‍

    ഭോപ്പാല്‍: മദ്യപിച്ച് പൂസായി സ്‌കൂളിലെത്തിയ മധ്യപ്രദേശിലെ അധ്യാപകന് സസ്പെന്‍ഷന്‍. ബോധമില്ലാതെ ജബല്‍പൂരിലെ സ്‌കൂളിലെത്തിയ അധ്യാപകന്‍ രാജേന്ദ്ര നേതമിനെയാണ് സസ്പെന്‍ഡ് ചെയ്തത്. നേരത്തെയും മദ്യപിച്ചെത്തിയ അധ്യാപകന്‍ ഇക്കുറിയെത്തിയപ്പോള്‍ വിദ്യാര്‍ഥികളിലൊരാള്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. സ്‌കൂളിന്റെ ചവിട്ടുപടിയില്‍ ബോധമില്ലാതെയിരിക്കുന്ന അധ്യാപകന്റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടി നേരിട്ടത്. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു അധ്യാപകന്‍. വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്. രാജേന്ദ്രക്കെതിരെ നേരത്തെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നുവെങ്കിലും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തിരുന്നില്ല. രാജേന്ദ്രയുടെ പെരുമാറ്റം മൂലം ചില വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ വരുന്നത് വരെ നിര്‍ത്തിയിരുന്നു. എന്നാല്‍, പുതിയ സംഭവത്തോടെ അധികൃതര്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ജബല്‍പൂര്‍ കലക്ടര്‍ സസ്പെന്‍ഷന്‍ സ്ഥിരീകരിച്ചു.  

    Read More »
  • Kerala

    വൈദ്യുതി ഉപയോഗം അഞ്ചില്‍ ഒന്നായി കുറയ്ക്കാം, 9 വാട്ട് എല്‍ഇഡി ബള്‍ബുകള്‍ കേവലം 65 രൂപയ്ക്ക്

    തിരുവനന്തപുരം: സാധാരണ ബള്‍ബുകള്‍ക്ക് പകരം എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ഉപയോഗം അഞ്ചില്‍ ഒന്നായി കുറയ്ക്കാന്‍ കഴിയുമെന്ന് കെഎസ്ഇബി. ഫ്ലൂറസെന്റ് ട്യൂബ് ലൈറ്റ്, സിഎഫ്എല്‍ എന്നിവയ്ക്ക് പകരം എല്‍ഇഡി ട്യൂബ് ലൈറ്റ്, എല്‍ഇഡി ബള്‍ബുകള്‍ എന്നിവ ഉപയോഗിച്ചാല്‍ വൈദ്യുതി ഉപയോഗം പകുതിയായും കുറയ്ക്കാനാകും. എല്‍ഇഡി വിളക്കുകള്‍ക്ക് സാധാരണ ബള്‍ബുകളെ അപേക്ഷിച്ച് ആയുസ്സും വളരെ കൂടുതലാണ്. 100 രൂപയിലേറെ വില വരുന്ന ഗുണമേന്മയുള്ള 9 വാട്ട് എല്‍ ഇ ഡി ബള്‍ബുകള്‍ കേവലം 65 രൂപയ്ക്ക് കെഎസ്ഇബി സെക്ഷന്‍ ഓഫീസില്‍ ലഭിക്കുമെന്നും കെഎസ്ഇബി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

    Read More »
  • NEWS

    തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നില്‍ പ്രധാനമന്ത്രി; സന്തോഷം പങ്കുവെച്ച് തുഷാര്‍

    ന്യൂഡല്‍ഹി: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മകള്‍ ദേവികയുടെ വിവാഹ വിരുന്നില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന വിരുന്നിലാണ് പ്രധാനമന്ത്രി ദേവികയേയും വരന്‍ ഡോ. അനൂപിനേയും ആശിര്‍വദിക്കാനെത്തിയത്. പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുത്തതിന്റെ സന്തോഷം തുഷാര്‍ വെള്ളപ്പാള്ളി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു. വരനും വധുവും കുടുംബാംഗങ്ങളും പ്രധാനമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും തുഷാര്‍ വെള്ളാപ്പള്ളി പോസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, ദേശീയ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍, വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, എംപി.മാര്‍, എംഎല്‍എമാര്‍, സാമൂഹ്യ- സാംസ്്കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായ രംഗത്തെ സുഹൃത്തുക്കള്‍ തുടങ്ങി നിരവധി പേര്‍ വിരുന്നിന്റെ ഭാഗമായി. ”ഒട്ടേറെ സന്തോഷം നിറഞ്ഞ സുദിനം ആയിരുന്നു കടന്നുപോയത്. മകള്‍ ദേവികയുടെയും ഡോ.അനൂപിന്റെയും വിവാഹത്തിനു ശേഷം ഡല്‍ഹിയില്‍ നടത്തിയ സ്നേഹവിരുന്നില്‍, ഒട്ടേറെ തിരക്കുകള്‍ നിറഞ്ഞ സമയമായിട്ടും നേരിട്ട് പങ്കെടുത്ത് കുട്ടികളെ അനുഗ്രഹിക്കുകയും ദീര്‍ഘനേരം ഞങ്ങളോടൊപ്പം ചിലവഴിക്കുകയും ചെയ്ത പ്രിയ മോദിജിയ്ക്കും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങള്‍ക്കും ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു”-തുഷാര്‍…

    Read More »
  • Kerala

    കെ റെയിലുമായി മുന്നോട്ടുതന്നെയെന്ന് പ്രഖ്യാപനം; തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയും മുന്നോട്ട്

    തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു തന്നെയാണെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. നിയമസഭയില്‍ ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോഴാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുമായും സര്‍ക്കാര്‍ മുന്നോട്ടാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തിരുവനന്തപുരം മെട്രോ പദ്ധതിക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ”അതിവേഗ ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള കെ റെയില്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായുള്ള കൂടിയാലോചനകളും നടക്കുന്നുണ്ട്.” -ധനമന്ത്രി പറഞ്ഞു. വന്ദേഭാരത് ട്രെയിനുകള്‍ വന്നതോടെ, അതിവേഗ റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ജനങ്ങള്‍ക്കും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയില്‍വേ വികസനം അവഗണിക്കപ്പെട്ടു. കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ വലിയ ദുരിതത്തിലാണ്. റെയില്‍വേ വഴിയുള്ള ചരക്കുനീക്കവും കനത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഓടിയെത്താന്‍ റെയില്‍വേയ്ക്കു സാധിക്കുന്നില്ലെന്നും അദ്ദേഹം വിലയിരുത്തി. നിലവിലുള്ള…

    Read More »
  • Kerala

    ചര്‍ച്ചപോലും നടന്നിട്ടില്ല; സിപിഐ സാധ്യതാ പട്ടിക തള്ളി ബിനോയ് വിശ്വം

    തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ചര്‍ച്ച നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. എല്ലാ സീറ്റുകളിലും എല്‍ഡിഎഫ് ഉചിതമായസമയത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ബിജെപി ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നതില്‍ ആശങ്ക ഇല്ല. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ചോദ്യം ചെയ്യപ്പെടുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ബുദ്ധിയെന്നും ബിനോയ് വിശ്വം പറഞ്ഞു. ചര്‍ച്ചകള്‍ നടക്കും മുന്‍പേ പേരുകള്‍ പുറത്തുവന്നത് തെറ്റായ പ്രവണതയാണ്. രാഹുലിന്റെ പോരാട്ടം ഒറ്റ ബിജെപിക്കാര്‍ വിജയിക്കാത്ത കേരളത്തില്‍ വേണമോ എന്നത് കോണ്‍ഗ്രസ് തീരുമാനിക്കണം. രാഹുല്‍ഗാന്ധി ബിജെപിയെ ഭയന്ന് തെക്കോട്ട് ഓടി എന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സീറ്റുകളില്‍ ധാരണയായതായി വിവരം പുറത്തുവന്നിരുന്നു. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും തൃശ്ശൂരില്‍ മുന്‍മന്ത്രി വി എസ് സുനില്‍കുമാറും സിപിഐ സ്ഥാനാര്‍ത്ഥികളാകും എന്നായിരുന്നു റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ സിപിഐ കണ്ട്രോള്‍ കമ്മീഷന്‍ അംഗം സത്യന്‍ മൊകേരിയുടെ പേരാണ് പറഞ്ഞുകേട്ടിരുന്നത്. ബിജെപിയുമായി കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന…

    Read More »
  • Kerala

    കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് തന്നെ; അന്തിമ തീരുമാനം പി.ജെ പ്രഖ്യാപിക്കും

    കോട്ടയം: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാര സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കോട്ടയം ലോക്‌സഭാ സീറ്റില്‍ സ്ഥാനാര്‍ഥിയെ തീരുമാനിച്ചേക്കും. അന്തിമ പ്രഖ്യാപനത്തിനായി പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫിനെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തും. ഫ്രാന്‍സിസ് ജോര്‍ജിനാണ് സാധ്യത. കോണ്‍ഗ്രസിനും സ്വീകാര്യനായ സ്ഥാനാര്‍ഥിയാണ് ഫ്രാന്‍സിസ് ജോര്‍ജ്. സഭാ നേതൃത്വവുമായുള്ള ബന്ധവും കാര്‍ഷിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്നതും ഫ്രാന്‍സിസ് ജോര്‍ജിന് ഗുണകരമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. സീറ്റ് താത്പര്യം പ്രകടിപ്പിച്ച മറ്റു നേതാക്കളെ നേതൃത്വം ഇടപ്പെട്ട് അനുനയിപ്പിച്ചതായാണ് വിവരം. വൈകിട്ട് നാലരയ്ക്ക് മസ്‌ക്കറ്റ് ഹോട്ടലിലാണ് ഉന്നതാധികാര സമിതി യോഗം ചേരുക. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണി മാറ്റത്തിലൂടെ യുഡിഎഫിന് നഷ്ടമായ സീറ്റാണ് കോട്ടയം. അതിനാല്‍ ഏതുവിധേനയും കോട്ടയം തിരിച്ചുപിടിക്കുക എന്നത് യുഡിഎഫിന്റെ അഭിമാന പ്രശ്നമാണ്. യുഡിഎഫില്‍ പരമ്പരാഗതമായി കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന സീറ്റാണ് കോട്ടയം. അതിനാല്‍ സീറ്റ് നഷ്ടപ്പെടുത്തിയാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും തിരിച്ചടിയാകും. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായ…

    Read More »
  • Kerala

    മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു; വിവാഹ മോചിതയായത് ഒരാഴ്ച മുന്‍പ്

    തിരുവനന്തപുരം: മകനൊപ്പം ട്രെയിനിനു മുന്നില്‍ ചാടിയ യുവതി മരിച്ചു. പാറശാല കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കല്‍വിള വീട്ടില്‍ ജര്‍മി (34) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ മകന്‍ ആദിഷിനെ(5) നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.45ന് കൊറ്റാമം വൃദ്ധ സദനത്തിനു സമീപം ആണ് സംഭവം.പാളത്തിലൂടെ മകനൊപ്പം നടന്നെത്തിയ ഇരുവരെയും ട്രെയിന്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ട് എടുത്ത ട്രെയിനിനു വേഗം കുറവായിരുന്നതിനാല്‍ തട്ടിയതോടെ ജര്‍മി പാളത്തിലേക്കു വീണു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. ഒരാഴ്ച മുന്‍പ് ഭര്‍ത്താവില്‍ നിന്നു ഇവര്‍ വിവാഹ മോചനം നേടിയിരുന്നു.

    Read More »
Back to top button
error: