Month: February 2024

  • Social Media

    എറണാകുളത്തെ സിപിഐഎം സ്ഥാനാർത്ഥി ചില്ലറക്കാരിയല്ല : സോഷ്യൽ മീഡിയയിൽ ചർച്ച 

    കൊച്ചി : എറണാകുളത്തെ സ്ഥാനാർത്ഥി ലിസ്റ്റിൽ കെ ജെ ഷൈൻ ടീച്ചർ എന്ന പേര്‌ കേട്ടതു മുതൽ ഇതാരെന്നായിരുന്നു പലരും പങ്ക്‌ വെച്ച പരിഹാസം. എന്നാൽ ആ പേർ കേട്ടത്‌ മുതൽ ഞെട്ടിയ രണ്ട്‌ പേരുണ്ട്‌, അത്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഹൈബി ഈഡനുമാണ്‌. കാരണം അവർക്ക്‌ അറിയാം ഷൈൻ ടീച്ചർ ആരെന്ന്… സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്. പറവൂർ നഗരസഭയിൽ കോൺഗ്രസ്സിന്റെ കുത്തക ഡിവിഷൻ ആയിരുന്നു വാർഡ്‌ നമ്പർ 12, ശാന്തിനഗർ, അവിടെ നിന്നാണ്‌ ടീച്ചർ ഇത്തവണ വിജയിച്ച്‌ നഗരസഭ സ്റ്റാൻഡിംഗ്‌ കമിറ്റി ചെയർപേഴ്സൺ ആയത്‌. ഇത്‌ ആദ്യമായായിരുന്നില്ല ടീച്ചർ വിജയിക്കുന്നത്‌, തുടർച്ചയായ മൂന്ന് മത്സരങ്ങൾ, അതും കോൺഗ്രസ്സിന്‌ ഏറ്റവും സ്വാധീനമുള്ള ഡിവിഷനുകളിൽ, മുന്നിടത്തും വിജയം ടീച്ചർക്ക്‌ ഒപ്പമായിരുന്നു. സി പി ഐ എമ്മിന്റെ പറവൂർ ടൗൺ ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി അംഗമായ ടീച്ചർ, കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള പള്ളിപ്പുറം സെന്റ്‌ മേരീസ്‌ സ്കൂൾ അദ്ധ്യാപിക ആയിരുന്നു.…

    Read More »
  • Kerala

    വാരാണസിയിലേക്ക് ഹൈഡ്രജൻ ഫ്യൂവല്‍ സെല്‍ ഫെറി ബോട്ട് നിർമ്മിച്ച് കൊച്ചി

    കൊച്ചി:ഹൈഡ്രജനില്‍ പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ നിർമിത ബോട്ടിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. കൊച്ചിൻ ഷിപ്യാർഡിന്റെ മേല്‍നോട്ടത്തിലാണ് ഹൈഡ്രജനില്‍‌ പ്രവർത്തിക്കുന്ന ബോട്ട് തദ്ദേശീയമായി വികസിപ്പിച്ചത്. ഉത്തർപ്രദേശിലെ വാരാണസിയിലാകും ഹൈഡ്രജൻ ഫ്യൂവല്‍ സെല്‍ ഫെറി ബോട്ട് സർവീസ് നടത്തുക. കട്ടമരം മാതൃകയിലുള്ളതാണ് ബോട്ട്. ഹ്രസ്വദൂര സർവീസിനാണ് ബോട്ട് ഉപയോഗിക്കുക. പൂർണ്ണമായും ശീതീകരിച്ച ബോട്ടില്‍ പരമാവധി 50 പേർക്ക് സഞ്ചരിക്കാം. ദേശീയ ഉള്‍നാടൻ ജലഗതാഗത അതോറിറ്റിക്ക് വേണ്ടിയാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ആദ്യ ഹൈഡ്രജൻ ബോട്ട് നിർമ്മിച്ചത്.ഇതാണ് വാരണാസിയിലേക്ക് കൊണ്ടുപോകുന്നത്. കൊച്ചിൻ ഷിപ്യാർഡിനെ അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്ന പദ്ധതിയാണിത്. ബോട്ടിന്റെ പ്രവർത്തനം വിജയകരമായാല്‍, ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച്‌ കൂടുതല്‍ ചരക്ക് ബോട്ടുകളും നാടൻ ബോട്ടുകളും നിർമ്മിക്കുമെന്ന് ഷിപ്യാർഡ് എംഡി മധു എസ്. നായർ പറഞ്ഞു

    Read More »
  • Kerala

    കോൺഗ്രസിനു 16, ലീഗിനു  രണ്ട്, കേരള കോൺഗ്രസിനും ആർ.എസ്.പിക്കും ഓരോ സീറ്റ്: യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി, മൂന്നാം സീറ്റ് എന്ന ലീഗിൻ്റെ ആവശ്യം അംഗീകരിച്ചില്ല

       ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന മുസ്‍ലിം ലീഗിൻ്റെ വിലപേശൽ ചീറ്റി പോയി. പകരമായി രാജ്യസഭാ സീറ്റ് ലീഗിന് നൽകും. മുസ്‍ലിം ലീഗ് മലപ്പുറത്തും, പൊന്നാനിയിലും മത്സരിക്കും. കോൺഗ്രസ് 16 സീറ്റിൽ മത്സരിക്കും. ഇത്തവണ രാജ്യസഭാ സീറ്റ് ലീഗിനു നൽകുന്നതിനു പകരമായി, പിന്നീട് വരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ് എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. യുഡിഎഫ് ഭരണത്തിൽ എത്തുമ്പോൾ മൂന്ന് രാജ്യസഭാ സീറ്റ് കോൺഗ്രസിനും രണ്ടു സീറ്റ് മുസ്‍ലിം ലീഗിനുമാണ് ഉണ്ടാകാറുള്ളത്. അത് ഉറപ്പു വരുത്തും. മുസ്ലിം ലീഗ് നേതാക്കൾ  ലോക്സഭയിലേക്ക് മൂന്നാം സീറ്റിനായി ശക്തമായി വാദിച്ചിരുന്നു. കൊടുക്കണമെന്ന് കോൺഗ്രസിന് ആഗ്രമുണ്ടായിരുന്നു, പക്ഷേ പ്രായോഗിക ബുദ്ധിമുട്ടുള്ളതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. മൂന്നാം സീറ്റിന് ലീഗിന് അർഹതയുണ്ട്. സാധാരണ പ്രതിപക്ഷത്തുള്ളപ്പോൾ ലീഗിന് ഒരു രാജ്യസഭാ സീറ്റാണ് ഉണ്ടാകാറുള്ളത്. എന്നാൽ, രണ്ടു വർഷം മുൻപ് തന്നെ രണ്ടു രാജ്യസഭാ സീറ്റ് ലീഗിന് ലഭിച്ചു. ദേശീയ നേതൃത്വവുമായി ആലോചിച്ചാണ് സീറ്റ് വിഭജനം  …

    Read More »
  • Movie

    പരീക്ഷണങ്ങള്‍ തുടര്‍ന്ന് മമ്മൂട്ടി; വരുന്നത് ‘ടൈം ട്രാവല്‍’ സിനിമ

    കഴിഞ്ഞ കുറച്ച് നാളുകളായി സിനിമയുടെ സെലക്ഷന്‍ കൊണ്ട് സിനിമ പ്രേമികളെ ഞെട്ടിക്കുകയാണ് മമ്മൂട്ടി. ഒരു സൂപ്പര്‍ സ്റ്റാര്‍ ചെയ്യാന്‍ മടിക്കുന്ന വിഷയങ്ങള്‍ യാതൊരു ടെന്‍ഷനുമില്ലാതെയാണ് മമ്മൂട്ടി തെരഞ്ഞെടുത്ത് അഭിനയിച്ച് ഫലിപ്പിക്കുന്നത്. അടുത്തിടെയായി ഇറങ്ങിയ ചിത്രങ്ങള്‍ എല്ലാം ഇത്തരത്തിലുള്ള പരീക്ഷണ ചിത്രങ്ങളായിരുന്നു. ഇപ്പോഴിത മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സിനിമ പ്രേമികള്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെതായി അടുത്ത് എത്തുന്ന ചിത്രം ടൈം ട്രാവല്‍ ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന ടൈം ട്രാവല്‍ ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ഏറെ നാളുകളായി നടന്റെ സമ്മതം കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു സംവിധായകന്‍. ജൂലായില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. ഈ വാര്‍ത്ത മമ്മൂട്ടി ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു. അതേസമയം, ഈ ചിത്രത്തിന് മുന്‍പ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന വേഷം ചെയ്യുന്നത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും അണിനിരക്കുന്ന…

    Read More »
  • India

    ഹിമാചല്‍ കോണ്‍ഗ്രസില്‍ വന്‍പ്രതിസന്ധി; ഉപമുഖ്യമന്ത്രി വിക്രമാദിത്യ സിങ് രാജിവച്ചു

    ഷിംല: ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. ഉപമുഖ്യമന്ത്രി വിക്രമാദിത്യ സിങ് രാജിവച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഹിമാചല്‍ പ്രദേശില്‍ നടന്ന നാടകീയ സംഭവവികാസങ്ങള്‍ക്കിടയിലാണ് രാജി. അതേസമയം, ഹിമാചല്‍ നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കാനുള്ള നീക്കം ബിജെപി ആരംഭിച്ചു. രാജ്യസഭയിലേക്കുള്ള നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതാണ് കാരണമായി ചൂണ്ടികാട്ടുന്നത്. സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബിജെപി ഗവര്‍ണറെ ധരിപ്പിക്കും. 40 എംഎല്‍എമാര്‍ ഉണ്ടായിട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഭിഷേക് മനു സിംഗ്‌വി വോട്ടെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു. 25 എംഎല്‍എമാര്‍ മാത്രമുള്ള ബിജെപിയാണ് ആറ് കോണ്‍ഗ്രസ് എംഎല്‍എമാരുടെയും 3 സ്വതന്ത്രരുടെയും പിന്തുണയോടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെ പിടിച്ചു കെട്ടിയത്. ബജറ്റ് ശബ്ദവോട്ടിലൂടെ പാസാക്കാന്‍ അനുവദിക്കരുത് എന്നാണ് ബിജെപിയുടെ ആവശ്യം. രാജ്യസഭയിലെ വോട്ട് എണ്ണം 34-34 എന്നനിലയില്‍ എത്തിയപ്പോള്‍ തന്നെ ഭൂരിപക്ഷം നഷ്ടമാണെന്ന് വ്യക്തമായി. സുഖു സര്‍ക്കാരിനെ പിരിച്ചു വിടണം എന്നാവശ്യപ്പെട്ട് ഗവര്‍ണറെ കാണാന്‍ പ്രതിപക്ഷ നേതാവ് ജയ്‌റാം താക്കൂര്‍ സമയം തേടി. ബജറ്റ് പാസാക്കുന്നതിനായി വോട്ടിങ്ങ് നടത്തിയാല്‍ ഭൂരിപക്ഷം…

    Read More »
  • Sports

    പ്രൈം വോളിബാള്‍: കൊച്ചിയെ വീഴ്ത്തി കൊല്‍ക്കത്ത

    ചെന്നൈ: പ്രൈം വോളിബാള്‍ ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് വീണ്ടും തോല്‍വി. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിനോടാണ് ഇന്നലെ തോറ്റത്. സീസണില്‍ കൊച്ചിയുടെ തുടര്‍ച്ചയായ അഞ്ചാം പരാജയമാണിത്. അതേസമയം നാലു മത്സരങ്ങളും തോറ്റ മുന്‍ ചാമ്ബ്യന്മാരായ കൊല്‍ക്കത്ത സീസണിലെ ആദ്യ വിജയം രേഖപ്പെടുത്തി. ബുധനാഴ്ച വൈകീട്ട് 6.30ന് കാലിക്കറ്റ് ഹീറോസ് മുംബൈ മെറ്റിയോഴ്‌സിനെ നേരിടും. കളിച്ച മൂന്നു മത്സരങ്ങളും ജയിച്ച ഹീറോസ് ആറ് പോയന്റുമായി പട്ടികയില്‍ ഒന്നാമതാണ്.

    Read More »
  • Crime

    ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്ന് പറഞ്ഞ് മര്‍ദനം; നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടി യുവാവ്

    കൊല്ലം: വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി പിടിയില്‍. കുലശേഖരപുരം, പുന്നകുളം കുറവന്‍ തറ കിഴക്കതില്‍ മുഹമ്മദ് ആഷിഖ് (27) ആണ് പിടിയിലായത്. ഫോണ് വിളിച്ചാല്‍ എടുക്കില്ല എന്നാരോപിച്ച് വീട്ടില്‍ എത്തിയ യുവാവിനെ പ്രതി മാരകായുധം കൊണ്ട് അക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് യുവാവ് ആഷിഖിന്റെ വീട്ടിലെത്തിയത്. പിന്നാലെ പ്രതി ഇയാളെ ഇരുകൈകള്‍ കൊണ്ട് മര്‍ദിച്ചു. തുടര്‍ന്ന് കമ്പി കൊണ്ട് നിര്‍മ്മിച്ച മാരകായുധം കൊണ്ട് യുവാവിന്റെ മുതുകത്തും കൈയിലും അടിക്കുകയുമായിരുന്നു. യുവാവ് നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാ?ഗപ്പള്ളി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രമിനല്‍ കേസുകള്‍ നിലവിലുണ്ട്. കരുനാഗപ്പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, ഷിജു, ഷാജിമോന്‍, സജികുമാര്‍ സി.പി.ഓ മാരായ ഷിഹാബ്, കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    Read More »
  • LIFE

    താപ്‌സിയുടെ തപസ് പൂര്‍ണമായി; വരന്‍ കായികതാരം

    ബോളിവുഡ് താരം താപ്‌സി പന്നു വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലാണ്. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാകും വിവാഹം നടക്കുകയെന്നാണ് വിവരങ്ങള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുകയെന്നും ചടങ്ങ് താരസമ്പന്നമാകില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടിക്കും കുടുംബത്തിനും വിവാഹം ആര്‍ഭാടമാക്കി മാറ്റുന്നതിന് താല്‍പ്പര്യമില്ലെന്നാണ് വിവരങ്ങള്‍. മാര്‍ച്ച് അവസാനമാകും വിവാഹം. ഡാനിഷ് ബാഡ്മിന്റണ്‍ കോച്ച് മാതിയസ് ബോയുമായി 10 വര്‍ഷത്തോളമായി പ്രണയത്തിലാണ് തപ്‌സി. നേരത്തെ ഒരു അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. ബോളിവുഡിലെ തന്റെ ആദ്യചിത്രം ‘ചഷ്‌മേ ബദ്ദൂര്‍’ ചെയ്ത വര്‍ഷത്തിലാണ് മത്യാസിനെ കണ്ടുമുട്ടിയതെന്ന് തപ്‌സി വെളിപ്പെടുത്തിയിരുന്നു. പ്രണയത്തില്‍ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. രാജ്കുമാര്‍ ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്‌സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രം ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

    Read More »
  • India

    ആന്ധ്രയില്‍ ഇടത് കോണ്‍ഗ്രസ് സഖ്യം; സഖ്യചര്‍ച്ചകള്‍ നയിച്ച് ഷര്‍മിള

    ന്യൂഡല്‍ഹി: ആന്ധ്രയില്‍ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും കൈകോര്‍ക്കും. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വൈ.എസ്.ഷര്‍മിള മുന്‍കയ്യെടുത്താണു സഖ്യത്തിനു രൂപം നല്‍കിയത്. സിപിഎം, സിപിഐ എന്നിവയുമായി സഖ്യമുണ്ടാക്കുമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി എന്നിവയെ നേരിടാനുള്ള ഏക മാര്‍ഗം ഒന്നിച്ചു നില്‍ക്കുക മാത്രമാണെന്നും ഷര്‍മിള പറഞ്ഞു. ആന്ധ്രയില്‍ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാണു നടക്കുക. 2019 ലെ തിരഞ്ഞെടുപ്പില്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി, ബിഎസ്പി എന്നിവയുമായി സഖ്യമുണ്ടാക്കിയാണ് ഇടതുപക്ഷം മത്സരിച്ചത്; കോണ്‍ഗ്രസ് തനിച്ചും. സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നേതൃത്വം അടുത്തിടെ ഷര്‍മിള ഏറ്റെടുത്തത് പാര്‍ട്ടി അണികളില്‍ ആവേശമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. സഹോദരനും മുഖ്യമന്ത്രിയുമായ വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ പോരാടി കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുകയാണു ഷര്‍മിളയുടെ പ്രഥമ ദൗത്യം. തീര്‍ത്തും ദുര്‍ബലമായ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പിനു സമയവും ക്ഷമയും ആവശ്യമാണെന്നാണ് അവരുടെ വാദം. ആന്ധ്രയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രഖ്യാപിച്ചു. തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യചര്‍ച്ചകളിലേക്കു…

    Read More »
  • India

    ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗിയെ ബലാത്സംഗം ചെയ്തു; സംഭവം രാജസ്ഥാനിൽ 

    ജയ്പൂര്‍: രാജസ്ഥാനില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്ന രോഗിയെ നഴ്സിങ് അസിസ്റ്റന്‍റ് ബലാത്സംഗം ചെയ്തു. അല്‍വാര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഐസിയുവില്‍ പ്രവേശിപ്പിച്ച 24 കാരിയെ നഴ്‌സിങ് അസിസ്റ്റന്റ് ബലാത്സംഗം ചെയ്യുകയായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതി ഇപ്പോഴും ഐസിയുവില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് നഴ്‌സിങ് അസിസ്ന്റായ ചിരാഗ് യാദവ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കര്‍ട്ടന്‍ കൊണ്ട് പെണ്‍കുട്ടി കിടക്കുന്ന ബെഡ് മറയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

    Read More »
Back to top button
error: