Month: February 2024

  • India

    രാജസ്ഥാനില്‍  ഐ.എസ്.ഐ ചാരന്‍ അറസ്റ്റില്‍; രാജ്യരഹസ്യം ചോര്‍ത്തിയതിന്  പിടിയിലായത് വിക്രം സിങ്

    ജയ്പൂര്‍: രാജസ്ഥാനില്‍  പാകിസ്താന്‍ ചാരനെ സൈന്യം പിടികൂടി. പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ ഏജന്റായ യുവതിക്ക് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിന് വിക്രം സിങ്ങ് എന്നയാളെയാണ് സൈന്യം പിടികൂടിയത്. ഇയാള്‍ ബിക്കനര്‍ സ്വദേശിയും ബിക്കനർ സൈനിക കേന്ദ്രത്തിലെ കാന്റീന്‍ ജീവനക്കാരനുമാണ്. സമൂഹമാധ്യമങ്ങള്‍ വഴി പാക് ചാര ഏജന്റായ യുവതിക്ക് ഇയാള്‍ സോഷ്യല്‍മീഡിയ വഴി സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതായി രാജസ്ഥാന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഇന്റലിജന്റ്‌സ്) പറഞ്ഞു.  ചിത്രങ്ങള്‍, സൈനികനീക്കത്തെക്കുറിച്ചുള്ള വിവരങ്ങള്‍, ലൊക്കേഷന്‍ തുടങ്ങിയവ അയച്ചുകൊടുത്തതായും കണ്ടെത്തി.   2023ല്‍ രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്ന് പാകിസ്ഥാന്‍ ഏജന്റ് നരേന്ദ്ര കുമാറിനെയും സൈന്യം പിടികൂടിയിരുന്നു.

    Read More »
  • Kerala

    താരമായാല്‍ സാരമില്ല! സുരാജിന് കൂടുതല്‍ സമയം; തല്‍ക്കാലം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യില്ല

    കൊച്ചി: മൂന്നുതവണ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാതിരുന്ന നടന്‍ സുരാജ് വെഞ്ഞാറമൂടിന് കുറച്ചുദിവസം കൂടി സമയം അനുവദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. സിനിമാ താരമെന്ന നിലയിലെ തിരക്കുകള്‍ പരിഗണിച്ചാണ് തീരുമാനം. എറണാകുളം ആര്‍ടി ഓഫീസില്‍നിന്നാണ് സുരാജിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനുള്ള സമയം നീട്ടി നല്‍കിയത്. ഇതിനിടയില്‍ വാഹനാപകടത്തില്‍ പൊലീസിന്റെ എഫ്ഐആര്‍ മാത്രം പരിശോധിച്ച് ആരുടെയും ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എഫ്ഐആര്‍ വിശദമായി പരിശോധിച്ച് കൂടുതല്‍ അന്വേഷണിത്തിന് ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്ന് ജോയിന്റ് ആര്‍ടിഒ ഓഫീസുകള്‍ക്ക് ആര്‍ടിഒ നിര്‍ദേശം നല്‍കി. സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന വാര്‍ത്ത വന്നതോടെയാണ് പുതിയ നിര്‍ദേശമെന്നാണ് സൂചന. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരിക്കേറ്റ സംഭവത്തിലാണ് സുരാജിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.

    Read More »
  • India

    ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു രാജിവച്ചു

    ഷിംല: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു രാജിവച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് പുതിയ സംഭവ വികാസം. മുൻ ഹിമാചല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ജയ് റാം താക്കൂറാണ് നിയമസഭയ്ക്ക് പുറത്ത് ഇക്കാര്യം അറിയിച്ചത്. വൈകുന്നേരത്തോടെ കോണ്‍ഗ്രസ് പുതിയ നേതാവിനെ തിരഞ്ഞെടുക്കുമെന്നാണ് വിവരം. എംഎല്‍എമാരുമായി സംസാരിക്കാൻ പാർട്ടി നിരീക്ഷകരെ അയച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാൻഡ് അയച്ച നിരീക്ഷകനു മുന്നിലാണ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ സുഖ്‌വീന്ദർ സിംഗ് സന്നദ്ധത പ്രകടിപ്പിച്ചത്. കുറച്ച്‌ ദിവസങ്ങളായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിനെതിരെ ഒരു വിഭാഗം എംഎല്‍എമാർ കലാപക്കൊടി ഉയർത്തിയിരിക്കുകയാണ്. ബുധനാഴ്ച രാവിലെ സർക്കാരിന് മറ്റൊരു കനത്ത തിരിച്ചടി നല്‍കി മന്ത്രി വിക്രമാദിത്യ സിംഗ് രാജിവെക്കുകയും ചെയ്തിരുന്നു.

    Read More »
  • Crime

    പട്ടി കടിച്ചതിന് തര്‍ക്കം; അയല്‍വാസിയുടെ വീട്ടില്‍ കയറി അക്രമം, ചോറില്‍ മുള്ളി

    കോഴിക്കോട്: മുതുകാട് ചെങ്കോട്ടക്കൊല്ലിയില്‍ വീട്ടില്‍ക്കയറി അക്രമംനടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. അമ്പലക്കുന്നേല്‍ ബബീഷിനെ (33) ആണ് പെരുവണ്ണാമൂഴി പോലീസ് അറസ്റ്റുചെയ്തത്. പേരാമ്പ്ര കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. 26-ന് രാത്രി ഒമ്പതോടെ സമീപവാസിയായ അമ്പലകുന്നേല്‍ സോമന്റെ വീട്ടിലാണ് അക്രമംനടത്തിയത്. സോമന്‍ വീട്ടിലെ കോലായില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ബബീഷ് വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും ഇടിക്കട്ടയും വടിയും ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. നെറ്റിക്ക് മുറിവേറ്റ സോമനും കുടുംബാംഗങ്ങളും ഓടിരക്ഷപ്പെട്ടപ്പോള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അടുക്കളയില്‍ കയറിയ യുവാവ് ചോറ് പാത്രം നിലത്തിട്ട് ചവിട്ടുകയും ചോറിലേക്ക് മൂത്രമൊഴിക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു. ആശുപത്രിയില്‍നിന്ന് രാത്രി തിരിച്ചെത്തിയ സോമനും കുടുംബവും അക്രമം ഭയന്ന് അടുത്തുള്ള വീട്ടിലാണ് കിടന്നുറങ്ങിയത്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴും ഇയാള്‍ ഭീഷണിമുഴക്കിയതായും പരാതിയുണ്ട്. പ്രതിയുടെ വീട്ടിലെ പട്ടി അയല്‍വാസിയെ കടിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ് ആക്രമണത്തിന് കാരണമെന്നും വധശ്രമക്കേസ് ഉള്‍പ്പെടെ രണ്ടുകേസുകളില്‍ക്കൂടി പ്രതിയാണ് ബബീഷെന്നും പോലീസ് പറഞ്ഞു.  

    Read More »
  • Kerala

    കനത്ത ചൂടിനിടെ റോഡ് ടാറിങ് ; തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

    കാസർകോട്: ടാറിങ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വിദ്യാനഗർ നെലക്കളയിലെ പരേതനായ രാജൻ – സരള ദമ്ബതികളുടെ മകൻ ഷാജു (33) ആണ് മരിച്ചത്. ചൊവ്വാഴ്ച  ഉപ്പളയ്ക്ക് സമീപം റോഡ് നിർമാണ ജോലിക്കിടെയാണ് യുവാവ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  . അവിവാഹിതനാണ്.

    Read More »
  • Kerala

    എക്‌സ്‌റേ ടെക്‌നീഷ്യൻ ഒഴിവിലേക്ക് അഭിമുഖം

    തിരുവനന്തപുരം: വെണ്‍പകല്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് എക്‌സ്‌റേ ടെക്‌നീഷ്യൻ /റേഡിയോഗ്രാഫർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. റേഡിയോളജിയിലുള്ള അംഗീകൃത ഡിപ്ലോമ / ഡിഗ്രി സർട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികള്‍ ബയോഡാറ്റയും യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മാർച്ച്‌ ആറ് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. സർക്കാർ ആശുപത്രിയില്‍ ജോലി ചെയ്തിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്കും മുൻഗണനയുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2223594

    Read More »
  • Kerala

    കൈക്കൂലി: പുന്നപ്രയില്‍ വില്ലേജ് അസിസ്റ്റന്‍റും ഫീല്‍ഡ് അസിസ്റ്റന്‍റും പിടിയില്‍

    ആലപ്പുഴ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റിനെയും ഫീല്‍ഡ് അസിസ്റ്റന്‍റിനെയും വിജിലൻസ് പിടികൂടി. പുന്നപ്ര വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്‍റ് വിനോദ്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് അശോകൻ എന്നിവരാണ് പിടിയിലായത്. പുന്നപ്ര സ്വദേശിയായ പരാതിക്കാരന്‍റെ പേരിലുള്ള വസ്തു തരം മാറ്റുന്നതിന് കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച വസ്തു അളക്കുന്നതിന് വില്ലേജ് അസിസ്റ്റന്‍റും ഫീല്‍ഡ് അസിസ്റ്റൻരും സ്ഥലത്ത് എത്തുകയും ഫയല്‍ റവന്യു ഡിവിഷനല്‍ ഓഫീസില്‍ അയക്കണമെങ്കില്‍ 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് അപേക്ഷകൻ വിവരം വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് വി.ജി. വിനോദ്കുമാറിനെ അറിയിച്ചു. ഇന്ന് വൈകിട്ട് വില്ലേജ് ഓഫീസിന് മുന്നില്‍ വച്ച്‌ വില്ലേജ് അസിസ്റ്റന്‍റ് വിനോദിന്‍റെ നിർദ്ദേശപ്രകാരം ഫീല്‍ഡ് അസിസ്റ്റന്‍റ് അശോകൻ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

    Read More »
  • Kerala

    കുന്നംകുളത്ത് സെക്യൂരിറ്റി ജീവനക്കാരന്‍റെ മൃതദേഹം വീടിനുള്ളില്‍

    കുന്നംകുളം: സെക്യൂരിറ്റി ജീവനക്കാരനെ സ്വന്തം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുള്ളതായി നിഗമനം. ചൂണ്ടല്‍ പുളിക്കല്‍ അങ്കണവാടിയ്ക്ക് സമീപം താമസിക്കുന്ന ആരുവായി വീട്ടില്‍ ശങ്കരന്‍റെ മകന്‍ മോഹനനാണ് (60) മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരനായ മോഹനന്‍ വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി 11 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതാണെന്ന് പറയുന്നു. തുടര്‍ന്ന് വീടിനു പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ കിടപ്പു മുറിയില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. അങ്കണവാടി അധ്യാപികയായിരുന്ന ഭാര്യ രാധ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് മോഹനന്‍ ഒറ്റയ്ക്കായിരുന്നു താമസം. ദമ്ബതികള്‍ക്ക് മക്കളുണ്ടായിരുന്നില്ല. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ യു.മഹേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

    Read More »
  • Kerala

    നെയ്യാറ്റിൻകരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ മതിലിനടുത്ത്

    തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പൊറ്റൈൻവിള സ്വദേശി നൗഫല്‍ (33) ആണ് മരിച്ചത്. വീടിന് സമീപത്തെ മതിലിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. വെല്‍ഡിങ് തൊഴിലാളിയാണ് നൗഫല്‍. വിവാഹിതനാണെങ്കിലും ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. നൗഫലിനോടൊപ്പം അമ്മ മാത്രമായിരുന്നു താമസം. ഇന്നലെ നൗഫലിന്റെ അമ്മ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്ന് വീണതായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടെ ജോലി ചെയ്യുന്നവർ രാവിലെ ഫോണില്‍ ബന്ധപ്പെട്ടിട്ടും പ്രതികരിക്കാത്തതിനെ തുടർന്ന് വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു.   ഇതിനിടെയാണ് നൗഫലിന്റെ വീടിന് പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും പരിശോധന നടത്തും. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

    Read More »
  • Kerala

    ഫോര്‍ട്ട് കൊച്ചി വാട്ടര്‍ മെട്രൊയ്ക്ക് ഫ്ലോട്ടിങ് പോണ്‍ടൂണ്‍

    മട്ടാഞ്ചേരി: കൊച്ചി വാട്ടർ മെട്രൊ പദ്ധതിയില്‍ ആദ്യമായി ഫ്ലോട്ടിങ്ങ് പോണ്‍ടൂണ്‍ സ്ഥാപിച്ചു. കൊച്ചി അഴിമുഖത്ത് കപ്പല്‍ ചാലില്‍ ഫോർട്ട് കൊച്ചി ജല മെട്രോ ടെര്‍മിനലിലാണ് യാത്രക്കാര്‍ക്ക് ബോട്ടില്‍ നിന്ന് ഇറങ്ങുമ്ബോഴും കയറുമ്ബോഴും സുരക്ഷയേകുന്ന സംവിധാനമായ ഫ്ലോട്ടിങ്ങ് പോണ്‍ടൂണ്‍ സ്ഥാപിച്ചത്.  വേലിയേറ്റ ഇറക്ക വേളയില്‍ ജെട്ടിയില്‍ അടുക്കുന്ന ബോട്ടുകള്‍ക്കൊപ്പം ടെര്‍മിനല്‍ പ്ലാറ്റ് ഫോമുകള്‍ ഉയരുകയും താഴുകയും ചെയ്യുന്നതാണ് ഫ്ലോട്ടിങ്ങ് പോണ്‍ടൂണ്‍. ഇതുമായി ബന്ധപ്പെട്ട ട്രയല്‍റണ്‍ വിജയകരമായി വാട്ടർ മെട്രോ അധികൃതര്‍ നടത്തി.വൈപ്പിന്‍ – ഹൈക്കോടതി റൂട്ടിലാണ് ഫോർട്ട് കൊച്ചി ടെര്‍മിനല്‍ ഉള്‍പ്പെടുന്നത്.

    Read More »
Back to top button
error: