MovieNEWS

പരീക്ഷണങ്ങള്‍ തുടര്‍ന്ന് മമ്മൂട്ടി; വരുന്നത് ‘ടൈം ട്രാവല്‍’ സിനിമ

ഴിഞ്ഞ കുറച്ച് നാളുകളായി സിനിമയുടെ സെലക്ഷന്‍ കൊണ്ട് സിനിമ പ്രേമികളെ ഞെട്ടിക്കുകയാണ് മമ്മൂട്ടി. ഒരു സൂപ്പര്‍ സ്റ്റാര്‍ ചെയ്യാന്‍ മടിക്കുന്ന വിഷയങ്ങള്‍ യാതൊരു ടെന്‍ഷനുമില്ലാതെയാണ് മമ്മൂട്ടി തെരഞ്ഞെടുത്ത് അഭിനയിച്ച് ഫലിപ്പിക്കുന്നത്.

അടുത്തിടെയായി ഇറങ്ങിയ ചിത്രങ്ങള്‍ എല്ലാം ഇത്തരത്തിലുള്ള പരീക്ഷണ ചിത്രങ്ങളായിരുന്നു. ഇപ്പോഴിത മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സിനിമ പ്രേമികള്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുന്നത്.

Signature-ad

മമ്മൂട്ടിയുടെതായി അടുത്ത് എത്തുന്ന ചിത്രം ടൈം ട്രാവല്‍ ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന ടൈം ട്രാവല്‍ ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. ഏറെ നാളുകളായി നടന്റെ സമ്മതം കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു സംവിധായകന്‍. ജൂലായില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. ഈ വാര്‍ത്ത മമ്മൂട്ടി ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു.

അതേസമയം, ഈ ചിത്രത്തിന് മുന്‍പ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന വേഷം ചെയ്യുന്നത്. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും അണിനിരക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രമാണ് ഏപ്രിലില്‍ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നത്.

യുഎസിലും യുകെയിലും ഡല്‍ഹിയിലുമാണ് ചിത്രീകരണം. വന്‍ ബജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന് മൂന്ന് മാസത്തെ ഷൂട്ടിംഗ് ആണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. അതേസമയം, വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടര്‍ബോ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.
മമ്മൂട്ടിയും വൈശാഖും ഒരുമിക്കുന്ന മൂന്നാമത് ചിത്രമാണ് ടര്‍ബോ’.

മമ്മൂട്ടി അവതരിപ്പിക്കുന്ന ടര്‍ബോ ജോസ് പൊലീസ് ലോക്കപ്പിന് പുറത്ത് ഇരിക്കുന്നതാണ് രണ്ടാം പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. സിനിമ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് മാത്രമല്ല കോമഡി രംഗങ്ങള്‍ കൊണ്ടും സമ്പന്നമായിരിക്കും എന്ന് പോസ്റ്റര്‍ ഉറപ്പ് നല്‍കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: