Month: February 2024
-
Movie
ജസ്റ്റ് വാവ്! ഡോണ്‍ഡ് മിസ് ഇറ്റ്; മഞ്ഞുമ്മല്‍ ബോയ്സിന് പ്രശംസയുമായി ഉദയനിധി
മികച്ച പ്രേക്ഷക പ്രശംസയും നിരൂപണ പ്രശംസയും നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന യുവതാര ചിത്രമാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ത്ഥ സംഭവ കഥയെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ബോക്സ് ഓഫീസിലും കുതിപ്പ് നടത്തുകയാണ്. ഇതിനിടയില്‍ ഇപ്പോഴിത ചിത്രത്തിനെ പുകഴ്ത്തി എത്തിയിരിക്കുകയാണ് തമിഴ്‌നാട് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍. എക്‌സില്‍ പങ്കുവച്ച കുറിപ്പിലാണ് സിനിമാ താരവും നിര്‍മാതാവും കൂടിയായ ഉദയനിധിയുടെ പ്രതികരണം. ”മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടു. ജസ്റ്റ് വാവ്! ഡോണ്‍ഡ് മിസ് ഇറ്റ് ! ടീമിന് അഭിനന്ദനങ്ങള്‍,” ഗോകുലം മൂവീസിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ ഉദയനിധി പറയുന്നു. സംവിധായകന്‍ ചിദംബരം ‘ജാനേമന്‍’ എന്ന സിനിമയ്ക്കുശേഷം ഒരുക്കിയ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിനു പുറത്തും മികച്ച അഭിപ്രായം നേടി മുന്നേറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതാണ് ഉദയനിധിയുടെ പ്രതികരണം. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്തുനിന്ന് ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്നു അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തില്‍ പറയുന്നത്. ‘ഗുണ’…
Read More » -
Crime
ഐസിഐസിഐ ബാങ്കില്‍ വന്‍ തട്ടിപ്പ്; നിക്ഷേപകയുടെ 13.5 കോടി മാനേജര്‍ തട്ടിയെന്ന് പരാതി
ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്ക് മാനേജരുടെ നേതൃത്വത്തില്‍ നിക്ഷേപകയുടെ കോടികള്‍ തട്ടിയെന്ന് പരാതി. ഡല്‍ഹി ബ്രാഞ്ചില്‍ നിന്നും മാനേജരുടെ നേതൃത്വത്തിലാണ് ശ്വേത ശര്‍മ എന്ന വനിതയുടെ 13.5 കോടി രൂപയാണ് മാനേജര്‍ തട്ടിയെടുത്തതെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. യുഎസിലെ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് തുച്ഛമായതിനാല്‍ 5.5% മുതല്‍ 6% വരെ പലിശ വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ഐ.സി.ഐ.സി.ഐയില്‍ 2016-ല്‍ 13.5 കോടി രൂപ നിക്ഷേപിച്ചത്. പണം നിക്ഷേപിച്ചത്. ഈ കാലയളവിനുള്ളില്‍ അത് 16 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ടാകുമെന്ന് പ്രതീക്ഷിച്ചെത്തിയ ശ്വേത ശര്‍മ്മ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്. നിക്ഷേപിച്ച കാലം മുതല്‍ എല്ലാ മാസവും നിക്ഷേപത്തിന്റെ രേഖകള്‍ ശ്വേതക്ക് മാനേജര്‍ കൃത്യമായി നല്‍കിയിരുന്നു. വ്യാജരേഖകളാണ് ഇത്തരത്തില്‍ തന്നുകൊണ്ടിരുന്നത് എന്ന് മനസിലാക്കുന്നത് പിന്നീടാണ്. ഇതിനൊപ്പം നിക്ഷേപകയായ തന്റെ പേരില്‍ വ്യാജമായുണ്ടാക്കിയ ഇ മെയില്‍ ഐ.ഡിയും മൊബൈല്‍ നമ്പരും ഉപയോഗിച്ചാണ് മാനേജര്‍ പണം പിന്‍വലിച്ചത്. തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രശ്‌നം…
Read More » -
Kerala
താരത്തിന് ആശ്വാസം: നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിൽ ദീലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. ജസ്റ്റിസ് സോഫി തോമസിന്റെ ബെഞ്ചാണ് സർക്കാരിന്റെ ഹർജിയിൽ വിധി പറഞ്ഞത്. ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. ഉത്തരവിലെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി അറിയിച്ചു. ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകൾ അട്ടിമറിക്കാൻ ശ്രമിച്ചു എന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ വിചാരണ കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതവും മുൻപു പലതവണ കോടതി തള്ളിയതുമാണെന്ന് ദിലീപ് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. വിചാരണക്കോടതി 259 പ്രോസിക്യൂഷൻ സാക്ഷികളെ ഇതിനകം വിസ്തരിച്ചു കഴിഞ്ഞെന്നും ഇനി വിസ്തരിക്കാനുള്ള അന്വേഷണ ഉദ്യോഗസ്ഥൻ, ഫൊറൻസിക് ലാബിലെ ജോയിന്റ്…
Read More » -
Kerala
വന്ദേഭാരതില്‍ വാതകച്ചോര്‍ച്ചയില്ല; പുകവലിച്ചതാകാമെന്ന് സംശയം, പുറത്തുവന്നത് അഗ്‌നിരക്ഷാ വാതകം
കൊച്ചി: തിരുവനന്തപുരം- കാസര്‍കോട് വന്ദേഭാരത് ട്രെയിനില്‍ ഉണ്ടായത് എസിയില്‍ നിന്നുള്ള വാതകച്ചോര്‍ച്ചയല്ലെന്ന് റെയില്‍വേ. പുകയുടെ സാന്നിധ്യമുണ്ടായാല്‍ പ്രവര്‍ത്തിക്കുന്ന അഗ്‌നിരക്ഷാ വാതകമാണ് എസിയില്‍ നിന്നുള്ള വാതകച്ചോര്‍ച്ച എന്ന് തെറ്റിദ്ധരിക്കാന്‍ കാരണമായത്. പരിശോധനയില്‍ ട്രെയിനിലെ സി ഫൈവ് കോച്ചിലെ ശുചിമുറിയില്‍ നിന്നാണ് പുക ഉയര്‍ന്നത് എന്ന് കണ്ടെത്തി. യാത്രക്കാരില്‍ ആരെങ്കിലും പുകവലിച്ചതാകാമെന്നാണ് റെയില്‍വേയുടെ പ്രാഥമിക നിഗമനം. അതിനിടെ സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട്, കളമശേരി- ആലുവ റൂട്ടില്‍ വച്ചാണ് പുക ശ്രദ്ധയില്‍പ്പെട്ടത്. വലിയ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി കോച്ചില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് മറ്റു കംപാര്‍ട്ട്മെന്റുകളിലേക്ക് മാറ്റി. തുടര്‍ന്ന് ആലുവയില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് വാതകച്ചോര്‍ച്ച അല്ലെന്ന് സ്ഥിരീകരിച്ചത്. പരിശോധനയില്‍ ട്രെയിനിലെ സി ഫൈവ് കോച്ചിലെ ശുചിമുറിയില്‍ നിന്നാണ് പുക ഉയര്‍ന്നത് എന്ന് കണ്ടെത്തി. യാത്രക്കാരില്‍…
Read More » -
India
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ അന്തരിച്ചു; മരണം ശ്രീലങ്കയിലേക്ക് മടങ്ങാനിരിക്കെ
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ എം.ടി. ശാന്തന്‍ (55) അന്തരിച്ചു. ഗുരുതരമായ കരള്‍ രോഗം ബാധിച്ച് ചെന്നൈയില്‍ ചികിത്സയിലായിരുന്നു. ശ്രീലങ്കയിലേക്ക് പോകാനിരിക്കെയാണ് അന്ത്യം. പ്രായമായ അമ്മയെ കാണുന്നതിനായി എത്രയും പെട്ടെന്ന് ശ്രീലങ്കയിലേക്ക് തിരിച്ചുപോകാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇരു സര്‍ക്കാരുകള്‍ക്കും ശാന്തന്‍ അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്, ദിവസങ്ങള്‍ക്ക് മുമ്പ് ശാന്തന്‍ എന്ന സ്വതന്ത്രരാജയ്ക്ക് ശ്രീലങ്കയിലേക്ക് മടങ്ങിപ്പോകാന്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സിറ്റ് പെര്‍മിറ്റ് അനുവദിച്ചിരുന്നു. യാത്രാ രേഖകള്‍ ശ്രീലങ്ക സര്‍ക്കാരും നേരത്തേ കൈമാറിയിരുന്നു. രാജീവ് വധക്കേസില്‍ 32 വര്‍ഷത്തോളം ജയിലില്‍ കിടന്ന ആറു പേരെ 2022 നവംബര്‍ 11-നാണ് സുപ്രീംകോടതി മോചിപ്പിച്ചത്. ഇതില്‍ തമിഴ്നാട് സ്വദേശികളായ നളിനിയും രവിചന്ദ്രനും സ്വതന്ത്രരായെങ്കിലും ശ്രീലങ്കന്‍ പൗരന്മാരായ ശാന്തന്‍, മുരുകന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരെ തിരുച്ചിറപ്പള്ളി ജയിലിനുള്ളില്‍ വിദേശ കുറ്റവാളികള്‍ക്കായുള്ള ക്യാമ്പില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പാസ്‌പോര്‍ട്ടും യാത്രാ രേഖകളും ഇല്ലാത്തതുകൊണ്ടാണ് ഇവര്‍ക്ക് ജയിലിനു സമാനമായ ക്യാമ്പില്‍ കഴിയേണ്ടിവന്നത്.
Read More » -
Crime
മെട്രോ യാത്രക്കാരിയുടെ മാല കവര്‍ന്നു; പൊലീസുകാരന്‍ പിടിയില്‍
ചെന്നൈ: മെട്രോ സ്റ്റേഷനില്‍ വച്ച് യാത്രക്കാരിയുടെ മാല കവര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ സഹയാത്രികരും പ്രദേശവാസികളും ചേര്‍ന്ന് പിടികൂടി. ഞായറാഴ്ച വൈകിട്ട് അരുമ്പാക്കം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് യാത്രക്കാരിയുടെ മാല പൊട്ടിച്ച ശേഷം കടന്നുകളയാന്‍ ശ്രമിച്ചത്. യാത്രക്കാരി ബഹളംവച്ചതോടെ മറ്റുള്ളവര്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. ആവഡിയിലെ തമിഴ്‌നാട് സ്‌പെഷല്‍ ബറ്റാലിയനില്‍ (ടിഎസ്പി) കോണ്‍സ്റ്റബിളായ രാജദുരൈയാണ് പിടിയിലായത്. കഴിഞ്ഞ 3 മാസമായി അരുമ്പാക്കത്ത് ജോലി ചെയ്യുന്ന ഇയാള്‍ മുന്‍പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ചൂളൈമേട് പൊലീസ് പറഞ്ഞു.
Read More » -
Kerala
മത്സരിക്കാനില്ലെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ച് നടി ശോഭന
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടി ശോഭന. ബിജെപി നേതൃത്വത്തെ ഇക്കാര്യം അറിയിച്ചതായും താരം പറഞ്ഞു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയായാണ് ശോഭനയെ പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രൊഫഷണല്‍ തിരക്കുകള്‍ കാരണം രാഷ്ട്രീയ രംഗത്ത് സജീവമാകാന്‍ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ശോഭന ബിജെപി നേതൃത്വത്തെ അറിയിച്ചു. ബിജെപിയുടെ ദേശീയ നേതാക്കള്‍ അടക്കം തിരുവനന്തപുരത്ത് മത്സരിക്കാന്‍ ശോഭനയോട് ആവശ്യപ്പെട്ടിരുന്നു. ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്ബോള്‍ ശോഭനയെ പോലെ ജനങ്ങള്‍ക്ക് സുപരിചിതയായ ഒരാള്‍ തന്നെ എതിര്‍ സ്ഥാനാര്‍ഥിയായി വേണമെന്നായിരുന്നു ബിജെപി നിലപാട്. ശോഭന മത്സരിച്ചാല്‍ തിരുവനന്തപുരം സീറ്റില്‍ ജയിക്കാമെന്നും ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് ശോഭനയുടെ നിലപാട്.
Read More » -
India
മൈസൂരു-ബംഗളൂരു-രാമേശ്വരം പ്രതിവാര സ്പെഷൽ ട്രെയിൻ ഏപ്രില്‍ ഒന്നു മുതല്‍
ബംഗളൂരു: മൈസൂരുവില്‍നിന്ന് ബംഗളൂരു വഴി തമിഴ്നാട് രാമേശ്വരത്തേക്ക് പ്രതിവാര സ്‌പെഷല്‍ ട്രെയിൻ ഏപ്രില്‍ ഒന്നിന് സർവിസ് ആരംഭിക്കും. ജൂലൈ 23 വരെയാണ് സർവിസ് നടത്തുക. മൈസൂരുവില്‍നിന്ന് തിങ്കളാഴ്ച വൈകുന്നേരം 6.35ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.10ന് രാമേശ്വരം മനമധുരയിലെത്തും. മാണ്ഡ്യ, ബംഗളൂരു, ജോലാർപേട്ട, തിരുപ്പത്തൂർ, സേലം, നാമക്കല്‍, കരൂർ, ട്രിച്ചി, ദിണ്ടിഗല്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. മടക്ക ട്രെയിൻ ഉച്ച 12ന് രാമേശ്വരത്തുനിന്ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ മൈസൂരുവിലെത്തും.
Read More » -
Kerala
ബിജെപിയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ല ; ചെന്നിത്തല
ആലപ്പുഴ: കേരളത്തിലെ എല്ലാ സീറ്റും യുഡിഎഫിന് നേടാന്‍ കഴിയുന്ന സാഹചര്യമാണെന്ന് രമേശ് ചെന്നിത്തല.മാര്‍ച്ച് ആദ്യവാരത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ സിപിഐ എമ്മും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. കേന്ദ്രത്തില്‍ കൂട്ടുകെട്ട് ഉണ്ടാകുന്നത് പുതുമയുള്ള കാര്യമല്ല. നരേന്ദ്രമോദിയുടെ പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളില്ല. ചെറിയ പ്രശ്‌നങ്ങള്‍ ഊതിപ്പെരിപ്പിക്കാതിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ട്, പക്ഷേ നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Read More » -
Kerala
കേരളത്തിലെ 20 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ് ഒരുചുവട് മുന്നിൽ
തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഇടത്പക്ഷം സംസ്ഥാനത്ത് ആദ്യ മുന്‍തൂക്കം നേടുകയാണ്. 15 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ കുടി പ്രഖ്യാപിച്ചതോടെ കേരളത്തിലെ 20 സീറ്റുകളിലും എല്‍ഡിഎഫ് തിരഞ്ഞെടുപ്പിന് ഒരുങ്ങി. കേരളത്തിലെ സീറ്റുകളില്‍ മത്സരിക്കുന്ന നാല് സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ ദിവസം സിപിഐയും പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ച മുന്‍പ് കോട്ടയത്തെ ഇടത് സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴിക്കാടനെ കേരള കോണ്‍ഗ്രസ് മാണി വിഭാഗവും പ്രഖ്യാപിച്ചിരുന്നു. വി ജോയ് (ആറ്റിങ്ങല്‍), പന്ന്യന്‍ രവീന്ദ്രന്‍ (തിരുവനന്തപുരം), എം മുകേഷ് (കൊല്ലം), സി എ അരുണ്‍കുമാർ (മാവേലിക്കരം) ഡോ. ടി എം തോമസ് ഐസക്ക് (പത്തനംതിട്ട), എ എം ആരിഫ് (ആലപ്പുഴ), തോമസ് ചാഴികാടന്‍ (കോട്ടയം), ജോയ്‌സ് ജോർജ് (ഇടുക്കി), കെ ജെ ഷൈന്‍ (എറണാകുളം), സി രവീന്ദ്രനാഥ് (ചാലക്കുടി), വി എസ് സുനില്‍കുമാർ (തൃശൂർ), കെ രാധാകൃഷ്ണന്‍ (ആലത്തൂർ), എ വിജയരാഘവന്‍ (പാലക്കാട്), കെ എസ് ഹംസ (പൊന്നാനി),…
Read More »