താപ്‌സിയുടെ തപസ് പൂര്‍ണമായി; വരന്‍ കായികതാരം
ബോളിവുഡ് താരം താപ്‌സി പന്നു വിവാഹത്തിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലാണ്. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാകും വിവാഹം നടക്കുകയെന്നാണ് വിവരങ്ങള്‍.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുകയെന്നും ചടങ്ങ് താരസമ്പന്നമാകില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടിക്കും കുടുംബത്തിനും വിവാഹം ആര്‍ഭാടമാക്കി മാറ്റുന്നതിന് താല്‍പ്പര്യമില്ലെന്നാണ് വിവരങ്ങള്‍. മാര്‍ച്ച് അവസാനമാകും വിവാഹം.
ഡാനിഷ് ബാഡ്മിന്റണ്‍ കോച്ച് മാതിയസ് ബോയുമായി 10 വര്‍ഷത്തോളമായി പ്രണയത്തിലാണ് തപ്‌സി. നേരത്തെ ഒരു അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. ബോളിവുഡിലെ തന്റെ ആദ്യചിത്രം ‘ചഷ്‌മേ ബദ്ദൂര്‍’ ചെയ്ത വര്‍ഷത്തിലാണ് മത്യാസിനെ കണ്ടുമുട്ടിയതെന്ന് തപ്‌സി വെളിപ്പെടുത്തിയിരുന്നു. പ്രണയത്തില്‍ സന്തോഷവതിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
രാജ്കുമാര്‍ ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്‌സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രം ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.