Month: February 2024
-
Kerala
സംസ്ഥാനത്തെ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുന്നറിപ്പുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുന്നറിപ്പുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മുഴുവൻ ആർടിഒ ഓഫീസിലും ക്യാമറയുണ്ടെന്നും ഏതെങ്കിലും ഏജന്റ് ഉദ്യോഗസ്ഥരുടെ അടുത്ത് കയറി നില്‍ക്കുന്നത് കണ്ടാല്‍ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ ഇടയ്ക്ക് മലപ്പുറത്ത് നിന്ന് ഒരു വീഡിയോ കണ്ടു. ഉദ്യോഗസ്ഥന്റെ മേശപ്പുറത്തുള്ള ഫയല്‍ ഏജന്റ് എടുത്തുനോക്കുന്നത്. ഇനി ഒരു ഏജന്റും കൗണ്ടറിന് ഉള്ളില്‍ കയറാൻ പാടില്ല. അങ്ങനെ കയറിയാല്‍ ഉദ്യോഗസ്ഥന്റെ പണി തെറിക്കുമെന്നും ഗണേഷ് വിശദീകരിച്ചു.
Read More » -
Food
നമ്മളിൽ പലരും പപ്പട പ്രേമികളാണ്; അതിനാൽ ഇത് വായിക്കാതെ പോകരുത്
മലയാളികൾക്ക് ചോറായാലും ബിരിയാണിയായാലും ഇനി ചെറുപയർ പുഴുങ്ങിയതായാലും കൂടെ പപ്പടം ഇല്ലാതെ ഇറങ്ങുകയില്ല.എണ്ണ അടങ്ങിയിട്ടുള്ളതിനാൽ പപ്പടം പൊതുവേ ആരോഗ്യത്തിന് നല്ലതല്ലെന്ന് നമ്മുക്കറിയാം. എന്നാൽ അവയിൽ സോഡിയം ബെൻസോയേറ്റ് പോലുള്ള പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ടെന്നത് നമ്മളിൽ പലർക്കും അറിയില്ല.മാത്രമല്ല, വിവിധ തരം മാവുകൾ ഉപയോഗിച്ചും കൃത്രിമ രുചികളും നിറങ്ങളും പോലുള്ള വിവിധ അഡിറ്റീവുകൾ ചേർത്തുമാണ് പപ്പടം നിർമ്മിക്കുന്നത്. സോഡിയം ബെൻസോയേറ്റ് ചില്ലറക്കാരനല്ല ,ശരീരത്തിൽ നിരവധി ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കുന്നവയാണത്. സോഡിയം ബെൻസോയേറ്റിന്റെയും ചില കൃത്രിമ നിറങ്ങളുടെയും മിശ്രിതം കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി വർദ്ധിപ്പിക്കുന്നതായി ഒരു ഗവേഷണം തെളിയിച്ചിട്ടുണ്ട്. മറ്റൊന്നാണ് ഉപ്പ്. സോഡിയം ബെൻസോയേറ്റും ഉപ്പിന്റെ അംശത്തിന് കാരണമാകുന്നു. ഉയർന്ന ഉപ്പ് കഴിക്കുന്നത് പല ദോഷഫലങ്ങളും ഉണ്ടാക്കുമെന്ന് പറയേണ്ടതില്ലല്ലോ. രക്താതിമർദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്ന പ്രധാന കാരണമാണിത്. കൂടാതെ നീർക്കെട്ടിനും വീക്കത്തിനും കാരണമാകുന്നു. എണ്ണയിൽ വറുത്ത പപ്പടം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിൽ സംശയമില്ല. ഇത് രക്തപ്രവാഹത്തിന് കാരണമായ മറ്റ് ഹൃദയ രോഗങ്ങൾക്കും കാരണമാകുന്നു.വറുത്ത…
Read More » -
NEWS
അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റി; ഇനി മുതല്‍ സായിദ് അന്താരാഷ്‌ട്ര വിമാനത്താവളം
അബുദാബി: യുഎഇയുടെ തലസ്ഥാന നഗരിയിലെ അന്താരാഷ്‌ട്ര വിമാനത്താവളമായ അബുദാബി ഇന്റർനാഷണൽ എയർപോർട്ട് ഇനി സായിദ് ഇന്റർനാഷണല്‍ എയർപോർട്ട് എന്ന് അറിയപ്പെടും.പേര് മാറ്റാനുള്ള തീരുമാനം ഇന്നലെ പ്രാബല്യത്തില്‍ വന്നു. യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുല്‍ത്താൻ അല്‍ നഹ്യാനോടുള്ള ആദര സൂചകമായാണ് വിമാനത്താവളത്തിന്റെ പേര് മാറ്റിയത്. യുഎഇ സ്ഥാപക പിതാവിന്റെ സ്മരണയില്‍ അബുദാബിയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ പേര് മാറ്റുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അബുദാബി എയർപോർട്ട് ബോർഡ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അല്‍ നഹ്യാൻ പറഞ്ഞു. വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷണല്‍ എയർപോർട്ട് എന്ന് മാറ്റാൻ തീരുമാനിച്ച് കൊണ്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ കഴിഞ്ഞ നവംബറില്‍ ഉത്തരവിറക്കിയിരുന്നു.വിമാനത്താവളത്തിന്റെ പുതിയ ലോഗോ ഇതിന്റെ ഭാഗമായി അനാച്ഛാദനം ചെയ്തു.
Read More » -
Sports
അഡ്രിയാൻ ലൂണ അടുത്ത മാസം ടീമിനൊപ്പം ചേരുമെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്
കൊച്ചി: ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ അടുത്ത മാസം ടീമിനൊപ്പം ചേരുമെന്ന് കോച്ച് ഇവാൻ വുകമനോവിച്ച്. താരത്തിന്റെ പരിക്ക് ഭേദമായെന്നും നിലവിൽ മുംബൈയിൽ ഫിസിയോ ചികിത്സയിലാണ് അദ്ദേഹം ഉള്ളതെന്നും ഇവാൻ പറഞ്ഞു. ലൂണയ്ക്ക് പിന്നാലെ പെപ്രയും പരിക്കേറ്റ് പുറത്തായത് ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചെന്നും ലൂണ തിരിച്ചെത്തുന്നതോടെ ഇത് ഏറെക്കുറെ പരിഹരിക്കാൻ സാധിക്കുമെന്നും ഇവാൻ വുകമനോവിച്ച് കൂട്ടിച്ചേർത്തു.
Read More » -
Careers
പത്താം ക്ലാസ് തോറ്റവര്‍ക്കും കേരളത്തിൽ സർക്കാർ ജോലി; 30,995 രൂപ വരെ ശമ്ബളം; ഇപ്പോള്‍ അപേക്ഷിക്കാം
കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി ഇപ്പോള്‍ വിവിധ പോസ്റ്റുകളിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. മിനിമം ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആകെ 12 ഒഴിവുകളാണുള്ളത്. നല്ല ശമ്ബളത്തില്‍ കേരളത്തില്‍ തന്നെ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഫെബ്രുവരി 24നകം അപേക്ഷിക്കുക. തസ്തിക& ഒഴിവ് കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ അസിസ്റ്റന്റ്, സ്‌റ്റെനോ- ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് നിയമനങ്ങള്‍. ആകെ ഒഴിവ് 12. മൂന്ന് പോസ്റ്റുകളിലും നാല് വീതം ഒഴിവുകളാണുള്ളത്. തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് നിയമനം നടക്കുക. പ്രായപരിധി 45 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. യോഗ്യത അസിസ്റ്റന്റ് ഡിഗ്രി, കമ്ബ്യൂട്ടര്‍ പരിജ്ഞാനം. സ്റ്റെനോ- ടൈപ്പിസ്റ്റ് എസ്.എസ്.എല്‍.സി, ഇംഗ്ലീഷ്& മലയാളം ടെപ്പിങ്ങില്‍ (കെ.ജി.ടി.ഇ/ എം.ജി.ടി.ഇ) സര്‍ട്ടിഫിക്കറ്റ്, വേര്‍ഡ് പ്രോസസിങ്, ഇംഗ്ലീഷ്- മലയാളം ചുരുക്കെഴുത്ത്. ഓഫീസ് അറ്റന്‍ഡന്റ് 7ാം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം. ശമ്ബളം അസിസ്റ്റന്റ് പോസ്റ്റില്‍ 30,995 രൂപ. സ്റ്റെനോ-…
Read More » -
India
ഡല്‍ഹിയില്‍ നിന്ന് 15 മണിക്കൂറിനുള്ളില്‍ പാക്കിസ്ഥാൻ ബോർഡിൽ; ഉറിയിലേക്ക് വന്ദേഭാരത്
ന്യൂഡൽഹി: ന്യൂഡല്‍ഹിയില്‍ നിന്ന് നിയന്ത്രണരേഖ വരെ വന്ദേഭാരത് ട്രെയിൻ വരുന്നു.ഡല്‍ഹി-ശ്രീനഗർ റൂട്ടില്‍ ബനിഹാള്‍ വരെയുള്ള പാതയുടെ 97 ശതമാനം ജോലികളും പൂർത്തിയായി. അടുത്ത മാസം മുതല്‍ ബനിഹാൾ വരെ സർവ്വീസ് ആരംഭിക്കാമെന്ന് അധികൃതർ അറിയിച്ചു.രണ്ട് വർഷത്തിനുള്ളില്‍ നിയന്ത്രണരേഖ (എൻഒസി) വരെ ട്രെയിനുകള്‍ ഓടിത്തുടങ്ങും. ഡല്‍ഹിയില്‍ നിന്ന് കത്ര വഴി ബാരാമുള്ളയിലും ശ്രീനഗർ വഴി ബനിഹാലിലും എത്തിച്ചേരാം. ഡല്‍ഹിയില്‍ നിന്ന് റോഡ് വഴി ജമ്മു വഴി ശ്രീനഗറിലെത്താൻ നിലവില്‍ 18 മണിക്കൂറിലധികം എടുക്കും. കത്ര-ബനിഹാല്‍ ട്രാക്ക് ആരംഭിക്കുന്നതോടെ, ന്യൂ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറില്‍ ഏത് സീസണിലും മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിച്ചേരാനാകും. അടുത്ത ഘട്ടത്തില്‍ ബാരാമുള്ളയില്‍ നിന്ന് ഉറിയിലേക്കും കുപ്‌വാരയിലേക്കും രണ്ട് ട്രാക്കുകള്‍ സ്ഥാപിക്കും. ഉറി വരെ ഡ്രോണ്‍ സർവേയും നടത്തിക്കഴിഞ്ഞു. കുപ്‌വാര റൂട്ടില്‍ നടന്ന ഡ്രോണ്‍ റിപ്പോർട്ട് മാർച്ച് 15നകം ലഭിക്കും. ഏപ്രില്‍ മുതല്‍ പണി തുടങ്ങാനാകും. പണി പൂർത്തിയായാല്‍ ഡല്‍ഹിയില്‍ നിന്ന് ഉറിയിലേക്കുള്ള നേരിട്ടുള്ള ട്രെയിൻ സർവീസ് ആരംഭിക്കും. വന്ദേഭാരത് ട്രെയിൻ മുൻനിർത്തിയാണ്…
Read More » -
India
കേന്ദ്ര പോലീസ് സേനയിലെ കോണ്‍സ്റ്റബിള്‍ പരീക്ഷ ഇനി മലയാളത്തിലും
ന്യൂഡൽഹി: കേന്ദ്ര പോലീസ് സേന (CAPF) യിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറ്റ് 13 പ്രദേശിക ഭാഷകളിലും ഇനിമുതൽ എഴുതാം. മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുഗ്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നീ പ്രാദേശിക ഭാഷകളാണ് ഇത്തവണ കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 20 മുതല്‍ മാർച്ച് ഏഴ് വരെയായിരിക്കും കോണ്‍സ്റ്റബിള്‍ പരീക്ഷ നടത്തുന്നത്. 128 കേന്ദ്രങ്ങളിലായി നടത്തുന്ന പരീക്ഷയ്ക്ക് 48 ലക്ഷം പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. കേന്ദ്രപോലീസ് സേനയിലേക്ക് യുവാക്കള്‍ക്ക് തുല്യതൊഴിലവസരം ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
Read More » -
Kerala
പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ വിളിച്ചാല്‍ ഞാനും പോകും : എൻകെ പ്രേമചന്ദ്രന് പിന്തുണയുമായി കെ മുരളീധരൻ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച വിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ രാഷ്ട്രീയ വിമർശനം നേരിടേണ്ടി വരുന്ന എൻകെ പ്രേമചന്ദൻ എംപിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. എൻകെ പ്രേമചന്ദ്രൻ ചെയ്തതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച അദ്ദേഹം സ്വന്തം അന്തർധാര മറച്ചുവയ്ക്കാൻ വ്യക്തിപരമായ കാര്യങ്ങളെ ബന്ധപ്പെടുത്തുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് തുറന്നടിച്ചു. “പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ഭക്ഷണം കഴിക്കാൻ പോയതിന് പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാല്‍ യുഡിഎഫ് അതിനെ ഒറ്റക്കെട്ടായി എതിർക്കും. സ്വന്തം അന്തർധാര മറച്ചുവയ്ക്കാൻ ഇതുപോലെയുള്ള വ്യക്തിപരമായ കാര്യങ്ങളെ ബന്ധപ്പെടുത്തുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പാരത്തമാണ്. പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ വിളിച്ചാല്‍ താനും പോകും. വ്യക്തിപരമായി ആര് വിളിച്ചാലും രാഷ്ട്രീയക്കാർ പരസ്പരം പങ്കെടുക്കും. ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചാല്‍ തീരുന്നതല്ല ഈ രാജ്യത്തിന്റെ മതേതരത്വം. നാളെ മുഖ്യമന്ത്രി വിളിച്ചാലും പോകും. ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും സ്വത്ത് തർക്കമുണ്ടോ?” – കെ മുരളീധരൻ .
Read More » -
Kerala
ആ ഉച്ചഭക്ഷണം പ്രേമചന്ദ്രനെ ഒപ്പം നിര്‍ത്താനോ ? കേരളത്തിൽ ബിജെപിയുടെ പ്ലാൻ -ബി
കൊല്ലം: കേരളത്തില്‍ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും പ്രേമചന്ദ്രനെ ഒപ്പം നിര്‍ത്തി അക്കൗണ്ട് തുറക്കാനുള്ള പ്ലാൻ – ബിയാണ് ആ ഉച്ചഭക്ഷണത്തിന് പിന്നിലെന്നും സിപിഐഎം. എം.പിയായ എന്‍.കെ പ്രേമചന്ദ്രൻ ഇത്തവണ തോൽക്കുമെന്നും സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാറില്‍ എം.എല്‍.എ ആയും മന്ത്രിയായും പ്രവര്‍ത്തിച്ച പ്രേമചന്ദ്രന്‍ പിന്നീട് ആര്‍.എസ്.പി മുന്നണി വിട്ടപ്പോള്‍ യു.ഡി.എഫില്‍ എത്തിച്ചേരുകയാണ് ഉണ്ടായത്. ഈ മുന്നണി മാറ്റത്തിന് ചുക്കാന്‍ പിടിച്ചതു തന്നെ പ്രേമചന്ദ്രനാണെന്നതാണ് യാഥാര്‍ത്ഥ്യം.അതിനാൽ തന്നെ യു.ഡി.എഫിന്റെ മത്സരിക്കാന്‍ പോകുന്ന സിറ്റിംഗ് എം.പി മാരില്‍ , സി.പി.എമ്മില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുന്നതും ആര്‍.എസ്.പി യുടെ ഈ എം.പി തന്നെയാണ്. കൊല്ലം സീറ്റ് സി.പി.എം ഏറ്റെടുത്തതോടെയാണ് ആര്‍.എസ്.പി ഇടതുമുന്നണി വിടാന്‍ തീരുമാനിച്ചിരുന്നത്. നേരത്തെ മുന്നണിവിട്ട ഷിബു ബേബി ജോണ്‍വിഭാഗം ആര്‍.എസ്.പിയില്‍ ലയിച്ചതിനു പിന്നാലെ മുന്നണി മാറ്റം എളുപ്പത്തില്‍ സാധ്യമാക്കുകയും ചെയ്തു. കൊല്ലം സീറ്റില്‍ മത്സരിക്കാന്‍ നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കിലും പ്രേമചന്ദ്രന്‍ തന്നെ മത്സരിക്കട്ടെ എന്ന നിലപാടാണ് കെ.പി.സി.സി നേതൃത്വം…
Read More »
