CareersTRENDING

പത്താം ക്ലാസ്  തോറ്റവര്‍ക്കും കേരളത്തിൽ സർക്കാർ ജോലി; 30,995 രൂപ വരെ ശമ്ബളം; ഇപ്പോള്‍ അപേക്ഷിക്കാം

കേരള സര്‍ക്കാരിന് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്‌റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി ഇപ്പോള്‍ വിവിധ പോസ്റ്റുകളിലേക്ക്  തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു.

മിനിമം ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി ആകെ 12 ഒഴിവുകളാണുള്ളത്. നല്ല ശമ്ബളത്തില്‍ കേരളത്തില്‍ തന്നെ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഫെബ്രുവരി 24നകം അപേക്ഷിക്കുക.

Signature-ad

തസ്തിക& ഒഴിവ്
കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിക്ക് കീഴില്‍ അസിസ്റ്റന്റ്, സ്‌റ്റെനോ- ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് നിയമനങ്ങള്‍. ആകെ ഒഴിവ് 12.

മൂന്ന് പോസ്റ്റുകളിലും നാല് വീതം ഒഴിവുകളാണുള്ളത്. തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് നിയമനം നടക്കുക.

പ്രായപരിധി
45 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം.

യോഗ്യത
അസിസ്റ്റന്റ്
ഡിഗ്രി, കമ്ബ്യൂട്ടര്‍ പരിജ്ഞാനം.

സ്റ്റെനോ- ടൈപ്പിസ്റ്റ്

എസ്.എസ്.എല്‍.സി, ഇംഗ്ലീഷ്& മലയാളം ടെപ്പിങ്ങില്‍ (കെ.ജി.ടി.ഇ/ എം.ജി.ടി.ഇ) സര്‍ട്ടിഫിക്കറ്റ്, വേര്‍ഡ് പ്രോസസിങ്, ഇംഗ്ലീഷ്- മലയാളം ചുരുക്കെഴുത്ത്.

ഓഫീസ് അറ്റന്‍ഡന്റ്
7ാം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കണം.

ശമ്ബളം
അസിസ്റ്റന്റ് പോസ്റ്റില്‍ 30,995 രൂപ.

സ്റ്റെനോ- ടൈപ്പിസ്റ്റ് പോസ്റ്റില്‍ 22,290 രൂപ.

ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റില്‍ 18,390 രൂപ.

അപേക്ഷ നല്‍കുന്നതിനായി https://cmd.kerala.gov.in/recruitment/ksmha-recruitment-for-selection-of-various-positions/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഔദ്യോഗിക വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://cmd.kerala.gov.in/

Back to top button
error: