KeralaNEWS

സംസ്ഥാനത്തെ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുന്നറിപ്പുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുന്നറിപ്പുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. മുഴുവൻ ആർടിഒ ഓഫീസിലും ക്യാമറയുണ്ടെന്നും ഏതെങ്കിലും ഏജന്റ് ഉദ്യോഗസ്ഥരുടെ അടുത്ത് കയറി നില്‍ക്കുന്നത് കണ്ടാല്‍ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ ഇടയ്ക്ക് മലപ്പുറത്ത് നിന്ന് ഒരു വീഡിയോ കണ്ടു. ഉദ്യോഗസ്ഥന്റെ മേശപ്പുറത്തുള്ള ഫയല്‍ ഏജന്റ് എടുത്തുനോക്കുന്നത്. ഇനി ഒരു ഏജന്റും കൗണ്ടറിന് ഉള്ളില്‍ കയറാൻ പാടില്ല. അങ്ങനെ കയറിയാല്‍ ഉദ്യോഗസ്ഥന്റെ പണി തെറിക്കുമെന്നും ഗണേഷ് വിശദീകരിച്ചു.

Back to top button
error: