എൻകെ പ്രേമചന്ദ്രൻ ചെയ്തതില്‍ എന്താണ് തെറ്റെന്ന് ചോദിച്ച അദ്ദേഹം സ്വന്തം അന്തർധാര മറച്ചുവയ്ക്കാൻ വ്യക്തിപരമായ കാര്യങ്ങളെ ബന്ധപ്പെടുത്തുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് തുറന്നടിച്ചു.
“പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ഭക്ഷണം കഴിക്കാൻ പോയതിന് പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ ശ്രമിച്ചാല്‍ യുഡിഎഫ് അതിനെ ഒറ്റക്കെട്ടായി എതിർക്കും. സ്വന്തം അന്തർധാര മറച്ചുവയ്ക്കാൻ ഇതുപോലെയുള്ള വ്യക്തിപരമായ കാര്യങ്ങളെ ബന്ധപ്പെടുത്തുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പാരത്തമാണ്. പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ വിളിച്ചാല്‍ താനും പോകും. വ്യക്തിപരമായി ആര് വിളിച്ചാലും രാഷ്ട്രീയക്കാർ പരസ്പരം പങ്കെടുക്കും. ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചാല്‍ തീരുന്നതല്ല ഈ രാജ്യത്തിന്റെ മതേതരത്വം. നാളെ മുഖ്യമന്ത്രി വിളിച്ചാലും പോകും. ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലും സ്വത്ത് തർക്കമുണ്ടോ?” – കെ മുരളീധരൻ
.