Month: February 2024

  • Kerala

    മദ്യപാനിയാണെന്ന് കരുതി അവഗണിച്ച യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു

    തിരുവനന്തപുരം: മദ്യപാനിയാണെന്ന് കരുതി അവഗണിച്ച യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് യുവാവിനെ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ചു കിടക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. വൈകിട്ടും എഴുന്നേല്‍ക്കാതിരുന്നതോടെയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുന്നത്. അപ്പോഴേക്കും മരിച്ചിരുന്നു. കിളിമാനൂർ കാനറയിലായിരുന്നു സംഭവം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

    Read More »
  • Kerala

    അവിഹിതം ഒഴിയുന്നില്ല; കൊലയും!

    തൊടുപുഴ: പണിക്കൻകുടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി അടുക്കളയില്‍ കുഴിച്ചുമൂടിയെന്ന കേസില്‍ തൊടുപുഴ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ വിചാരണ തുടങ്ങി. 2021 ഓഗസ്റ്റ് 12-നാണ് സംഭവം. മാണിക്കുന്നേല്‍ ബിനോയ് സേവ്യർ എന്നയാള്‍ കൂടെതാമസിച്ചിരുന്ന സിന്ധുവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടുകയായിരുന്നു. സിന്ധു ഭർത്താവുമായി പിണങ്ങിനിന്ന സമയത്ത് ബിനോയിയുമായി അടുപ്പത്തിലാകുകയായിരുന്നു. ബിനോയിയുടെ ഭാര്യയും ഇയാളുടെ ക്രൂരമായ ഉപദ്രവം സഹിക്കാനാകാതെ ബന്ധം വേർപെടുത്തിപോയിരുന്നു. ഇയാള്‍ക്കൊപ്പം താമസം തുടങ്ങിയതിനുശേഷം സിന്ധുവിനും കുട്ടിക്കും ക്രൂരമായ ഉപദ്രവങ്ങള്‍ ഏല്‍ക്കേണ്ടിയുംവന്നു. ഒടുവില്‍ അവിഹിതം ആരോപിച്ച്‌ സിന്ധുവിന് കൊന്നു കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് കേസ്. സിന്ധുവിനെ കാണാനില്ലെന്ന പരാതി ഉയർന്ന് 22 ദിവസത്തിനു ശേഷം ഇവർ താമസിച്ചിരുന്ന വീടിന്റെ അടുക്കളയില്‍നിന്ന് പോലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ബിനോയിയെ രണ്ട് ദിവസത്തിനുള്ളില്‍ പോലീസ് അറസ്റ്റുചെയ്തു.110 സാക്ഷികളുള്ള കേസില്‍ 21 സാക്ഷികളെ വിസ്തരിച്ചു. ബിനോയിയുടെ അടുത്ത ബന്ധുക്കളടക്കം പ്രോസിക്യൂഷന് അനുകൂലമായി മൊഴിനൽകുകയായിരുന്നു.

    Read More »
  • Kerala

    പ്രായപൂര്‍ത്തിയാവാത്ത മൂന്ന് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ ആണ്‍സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്‌റ്റിൽ

    കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത മൂന്ന് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ ആണ്‍സുഹൃത്തിനൊപ്പം പോയ വീട്ടമ്മ അറസ്റ്റില്‍. ആനക്കാംപൊയില്‍ സ്വദേശിനി ജിനു കല്ലടയില്‍, ആണ്‍സുഹൃത്തായ കോടഞ്ചേരി കണ്ണോത്ത് സ്വദേശി ടോം ബി. ടോംസി ചീരാങ്കുഴി എന്നിവരെയാണ് തിരുവമ്ബാടി പൊലീസ് അറസ്റ്റ് ചെയ്തത്. പത്തും പതിനാലും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് ജിനു നാടു വിട്ടതെന്നാണ് പരാതി. ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തി. ഇതിനിടെ ടോമിനെ കാണാനില്ലെന്ന് കാണിച്ച്‌ അദ്ദേഹത്തിന്റെ പിതാവും കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. ഇതോടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച പൊലീസ് സംഘം ഇരുവര്‍ക്കുമായുള്ള അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. തുടര്‍ന്നാണ് തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ വച്ച്‌ ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.   തിരുവമ്ബാടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇരുവര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് 75 പ്രകാരവും ഐ.പി.സി 317 പ്രകരാവും കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് താമരശേരി…

    Read More »
  • Kerala

    നാളെ വയനാട് ജില്ലയില്‍ ഹർത്താല്‍

    കൽപ്പറ്റ: ഈ മാസം 13ന് വയനാട് ജില്ലയില്‍ ഹർത്താല്‍. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു വരെയാണ് ഹർത്താല്‍. നിർബന്ധിച്ച്‌ കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ലെന്നും മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

    Read More »
  • Kerala

    വയനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

    സുല്‍ത്താൻബത്തേരി: തിങ്കളാഴ്ച വയനാട്ടിലെ മൂന്ന് പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കുറുക്കൻമൂല , കാടക്കൊല്ലി, തിരുനെല്ലി പഞ്ചായത്തിലെ സ്കൂളുകള്‍ക്കാണ് അവധി. വയനാട് പടമലയില്‍ ഒരാളെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഗ്നയെ ഇനിയും പിടികൂടാൻ ദൗത്യസംഘത്തിനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് മുൻകരുതല്‍ നടപടി എന്ന നിലയ്ക്കുള്ള തീരുമാനം.

    Read More »
  • NEWS

    ഒമാനിലെ എല്ലാ സ്കൂളുകളും ഇന്ന് അടച്ചിടും

    മസ്കറ്റ്: ഒമാനിലെ എല്ലാ സ്കൂളുകളും തിങ്കളാഴ്ച അടച്ചിടും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകളിലെയും ക്ലാസുകള്‍ 2024 ഫെബ്രുവരി 12 തിങ്കളാഴ്ച നിർത്തി വെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സ്കൂളുകള്‍ക്കും തീരുമാനം ബാധകമാണ്. ഫെബ്രുവരി 13 ചൊവ്വാഴ്ച ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഒമാനില്‍ ഞായറാഴ്ച മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഫെബ്രുവരി 11 മുതല്‍ 14 വരെയാണ് രാജ്യത്ത് ന്യൂനമര്‍ദ്ദം ബാധിക്കാന്‍ സാധ്യതയുള്ളതായി അറിയിപ്പ് നല്‍കിയിരിക്കുന്നത്. വടക്കന്‍ ഗവര്‍ണറേറ്റുകളിലും അല്‍ വുസ്ത ഗവര്‍ണറേറ്റിന്‍റെ ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴ പെയ്തേക്കും. വാദികള്‍ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. കാലാവസ്ഥ അറിയിപ്പുകളും മറ്റ് വിവരങ്ങളും പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

    Read More »
  • Local

    വനിത ജീവനക്കാർക്ക്  അശ്ലീല സന്ദേശങ്ങള്‍ അയച്ചു,  മാസികമായും തൊഴിൽപരമായും പീഡിപ്പിച്ചു; ഡെപ്യൂട്ടി റേഞ്ച് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു

        പൈനാവ്:  വനിതാ ജീവനക്കാരെ മാനസികമായും തൊഴിൽ പരമായും പീഡിപ്പിച്ചെന്ന പരാതിയില്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ സി വിനോദിനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി നഗരംപാറ വനം വകുപ്പ് റേഞ്ചിലെ രണ്ട് വനിത ജീവനക്കാരുടെ പരാതിക്കു പിന്നാലെയാണ് നടപടി. അപമര്യാദയായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും കാണിച്ചുകൊണ്ടാണ് ഇരുവരും പൊലീസിന് പരാതി നല്‍കിയത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.സി വിനോദ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഗരംപാറ റേഞ്ച് ഓഫീസിലെ രണ്ട് വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ പരാതി നല്‍കിയത്. അശ്ലീല സംഭാഷണം എതിര്‍ത്തതോടെ തൊഴിൽപരമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയും കോട്ടയം ഡി.എഫ്.ഒയും പ്രാഥമിക അന്വേഷണം നടത്തി. ഇതിനൊപ്പം പാല്‍ക്കുളംമേട് ഭാഗത്ത് വനഭൂമിയിലൂടെ റോഡ് നിര്‍മ്മിച്ചത് അറിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് കോട്ടയം ഡി.എഫ്.ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ടു വിഷയങ്ങള്‍ കൂടി പരിഗണിച്ചാണ് വനംവകുപ്പ് അഡീഷനല്‍ പ്രിന്‍സിപ്പല്‍ സി സി എഫ് ഡോ.…

    Read More »
  • Crime

    കള്ളുഷാപ്പില്‍  സംഘര്‍ഷം, കോഴിക്കോട് സ്വദേശി കൊല്ലപ്പെട്ടു; 2 പ്രതികൾ പിടിയിൽ

         ആലപ്പുഴ: രാമങ്കരി കുന്നങ്കരി വാഴയില്‍ കള്ളുഷാപ്പില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവു കൊല്ലപ്പെട്ടു. രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് മാവൂര്‍ ചെറുപ്പപാറ വീട്ടില്‍ വേണുവിന്റെ മകന്‍ മുരളിയാണ് (37) മരിച്ചത്. കൊട്ടാരക്കര മൈലം ബംഗ്ലാതറ വീട്ടില്‍ ശ്രീക്കുട്ടന്‍ (24), ഷാപ്പ് ജീവനക്കാരന്‍ കോട്ടയം കുറിച്ചി  മട്ടാഞ്ചേരി വീട്ടില്‍ മെവിന്‍ എം.ജോയ് (27) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ മുരളിയും ശ്രീക്കുട്ടനും സംഭവം നടന്ന ഷാപ്പില്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ചില ദിവസങ്ങളില്‍ അവിടെ കിടന്നുറങ്ങാറുമുണ്ട്. മെബിന്റെ സഹോദരിയെ വിവാഹംകഴിച്ചു നല്‍കണമെന്നു മുരളി ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞതോടെ സഹോദരിയെ അസഭ്യം പറഞ്ഞു. അതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. അടിപിടിയായതോടെ ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടനും മെബിനൊപ്പം ചേര്‍ന്ന് വിറകുകൊള്ളികൊണ്ട് മുരളിയെ അടിച്ചു നിലത്തുവീണതോടെ ഇരുവരും മുങ്ങിയെന്ന് പൊലീസ് പറഞ്ഞു . പുലര്‍ച്ചെ 5 മണിയോടെ ഷാപ്പ് മാനേജര്‍ക്കൊപ്പം ഇരുവരും ചേര്‍ന്നു മുരളിയെ ചങ്ങനാശേരി…

    Read More »
  • India

    ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ രണ്ട് സഹപാഠികള്‍ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു

    ലക്നൗ; സ്കൂളിലെ ഉച്ചഭക്ഷണ ഇടവേളയില്‍   അഞ്ച് വയസുകാരിയെ  രണ്ട് സഹപാഠികള്‍ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ 8 ഉം 10 ഉം വയസുള്ള ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ധനേപൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് പെണ്‍കുട്ടി പഠിച്ചത്. വെള്ളിയാഴ്ച ഉച്ചഭക്ഷണ ഇടവേളയില്‍  സ്കൂളിലെ രണ്ട് ആണ്‍കുട്ടികള്‍ ചേർന്ന്  ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്, പോലീസ് സൂപ്രണ്ട് വിനീത് ജയ്സ്വാൾ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബത്തിൻ്റെ പരാതിയെ തുടർന്നാണ് കേസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും പ്രതികളായ 8 ഉം 10 ഉം വയസുള്ള ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എസ്പി പറഞ്ഞു.

    Read More »
  • Sports

    അക്കളി ഇവിടെ വേണ്ട; ചൈനയിലെ അര്‍ജന്റീന -നൈജീരിയ മത്സരം റദ്ദാക്കി

    ഹാങ്ചോ: ഹോങ്കോങ് ഇലവനെതിരായ കളിയില്‍ ഇന്റർ മയാമി നിരയില്‍ ലയണല്‍ മെസ്സി ഇറങ്ങാത്തതിനെതിരെ ആരാധകരോഷം തുടരവെ മാർച്ചില്‍ ചൈനയിലെ ഹാങ്ചോ‍യില്‍ നടക്കാനിരുന്ന അർജന്റീന-നൈജീരിയ സൗഹൃദ മത്സരം റദ്ദാക്കി. കഴിഞ്ഞയാഴ്ച ഹോങ്കോങ് സ്റ്റേഡിയം വേദിയായ പ്രദർശനമത്സരത്തില്‍ മെസ്സിയെ പ്രതീക്ഷിച്ച്‌ ആയിരക്കണക്കിനു പേരാണ് ഗാലറിയിലെത്തിയത്. എന്നാല്‍, സൂപ്പർ താരം മയാമി ഇലവനിലില്ലാ‍യിരുന്നു. ഇതോടെ ആരാധകരും പ്രാദേശിക ഭരണകൂടവും പ്രതിഷേധമുയർത്തി. ടിക്കറ്റ് നിരക്കിന്റെ പകുതി തിരിച്ചുനല്‍കാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംഘാടകർ. മാർച്ച്‌ 18 മുതല്‍ 26 വരെയാണ് ലോക ചാമ്ബ്യന്മാർ ചൈനയില്‍ പര്യടനം നടത്താനിരുന്നത്. എന്നാല്‍, അയല്‍രാജ്യമായ ഹോങ്കോങ്ങിലുണ്ടായ സംഭവവികാസങ്ങള്‍ ആശങ്കയുയർത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മത്സരവുമായി മുന്നോട്ടുപോവുന്നത് അപക്വമായിരിക്കുമെന്ന് ഹാങ്ചോ സ്പോർട്സ് ബ്യൂറോ അറിയിച്ചു. ഹാങ്ചോയിലേതിനു പിന്നാലെ ബെയ്ജിങ്ങില്‍ നടത്താനിരുന്ന അർജന്റീന-ഐവറി കോസ്റ്റ് മത്സരവും ഉപേക്ഷിക്കാനാണ് സാധ്യത. ഹോങ്കോങ് ഇലവനെതിരെ മെസ്സി കളിക്കാതിരുന്നത് പരിക്കുമൂലമാണെന്നായിരുന്നു വിശദീകരണം. എന്നാല്‍, രണ്ടു ദിവസത്തിനുശേഷം ജപ്പാനില്‍ വിസ്സെല്‍ കോബിനെതിരെ ക്ലബ് സൗഹൃദമത്സരത്തില്‍ മയാമിക്കായി അരമണിക്കൂറോളം മെസ്സി പന്തുതട്ടുകയും ചെയ്തു. ഇതാണ് ഹോങ്കോങ്ങിലെ…

    Read More »
Back to top button
error: