Month: February 2024
-
Kerala
ആലപ്പുഴയിൽ കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച നാല്പതുകാരിയെ പോലീസ് രക്ഷപ്പെടുത്തി
ആലപ്പുഴ: ചേർത്തലയിൽ കാമുകന്റെ വീട്ടിലെത്തി ആത്മഹത്യക്ക് ശ്രമിച്ച നാല്പതുകാരിയെ പോലീസ് രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു, ചേര്‍ത്തല എക്സ്-റേ കവലയ്ക്കു സമീപമുള്ള കാമുകന്റെ വീട്ടിലെത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.വിവരം അറിഞ്ഞെത്തിയ പോലീസ് വാതില്‍ പൊളിച്ച് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചേര്‍ത്തല പതിനൊന്നാം മൈല്‍ സ്വദേശിനിയെയാണ് രക്ഷപ്പെടുത്തിയത്. കാമുകൻ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസെത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടക്കുമ്ബോള്‍. യുവതി തൂങ്ങി നില്‍ക്കുകയായിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read More » -
Sports
കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും ഇന്ന് കളത്തിൽ; ജയിച്ചാൽ ഇരു ടീമുകൾക്കും രണ്ടാം സ്ഥാനത്തെത്താം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും.കൊച്ചിയിൽ രാത്രി 7.30ന് ആണ് മത്സരം. ആദ്യ ഘട്ടത്തില്‍ ഉജ്ജ്വല ഫോമിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍,ഒന്നിന് പിന്നാലെ ഒന്നായി താരങ്ങൾക്കേറ്റ പരിക്കിനെ തുടർന്ന് രണ്ടാം ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 15 മത്സരങ്ങളില്‍നിന്ന് 31 പോയിന്‍റുള്ള ഒഡീഷയാണ് ഇപ്പോള്‍ പോയിന്‍റ് നിലയില്‍ മുന്നില്‍. 12 കളികളില്‍നിന്ന് 28 പോയിന്‍റുള്ള ഗോവ രണ്ടാമതും 13 കളികളില്‍നിന്ന് 26 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാമതുമാണുള്ളത്. ഇന്നു ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനാകും. ഈ സീസണിലെ മിന്നും ഫോം പഞ്ചാബ് എഫ്സിക്കെതിരെയും തുടരാന്‍ ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസിന് കഴിഞ്ഞാല്‍ കേരള ബ്ലാസ്റ്റേഴ്സിന് കാര്യങ്ങള്‍ എളുപ്പമാകും. എട്ട് ഗോളുകളുമായി ലീഗിന്‍റെ ഗോള്‍വേട്ടയില്‍ രണ്ടാമതാണ് ദിമിത്രിയോസ്.പോയിന്‍റ് നിലയില്‍ പഞ്ചാബ് 11-ാമതാണ്. 13 കളികളില്‍നിന്ന് 11 പോയിന്‍റാണ് അവര്‍ക്കുള്ളത്. എന്നാല്‍, വമ്ബന്മാരെ അട്ടിമറിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടെന്ന് അവര്‍ പലവട്ടം…
Read More » -
Kerala
കൊച്ചിയിലെ ബാറില്‍ സംഘർഷം; രണ്ട് ജീവനക്കാര്‍ക്ക് വെടിയേറ്റു
കൊച്ചി: കത്രിക്കടവിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. സുജിൻ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവർക്കാണ് വെടിയേറ്റത്. തിങ്കളാഴ്ച പുലർച്ചെ 12 മണിക്കായിരുന്നു ആക്രമണം. രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി തർക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് വിവരം. വെടിയുതിർത്ത ശേഷം പ്രതികള്‍ കാറില്‍ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരില്‍ ഒരാള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്
Read More » -
NEWS
ഖത്തറിലെ വിചാരണ കോടതി വധശിക്ഷ വിധിച്ച മലയാളിയടക്കം 8 ഇന്ത്യക്കാരെയും വിട്ടയച്ചു
ഖത്തറിലെ വിചാരണ കോടതി വധശിക്ഷ വിധിക്കുകയും പിന്നീട് വധശിക്ഷ റദ്ദാക്കി തടവു ശിക്ഷ ശിക്ഷ നൽകുകയും ചെയ്ത 8 മുന്‍ നാവിക സേന ഉദ്യോഗസ്ഥർക്കും മോചനം. ഖത്തറില്‍ തടവിലായിരുന്ന മലയാളിയായ രാഗേഷ് ഗോപകുമാര്‍ അടക്കം 8 പേരെയാണ് ഖത്തര്‍ സ്വതന്ത്രരാക്കിയത്. ഇതില്‍ ഏഴുപേര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നേരത്തെ ഇവരുടെ വധശിക്ഷ റദ്ദാക്കി കോടതി തടവുശിക്ഷ വിധിച്ചിരുന്നു. ഇന്ത്യന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, നാവികന്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് ഖത്തറിലെ ജയിലില്‍ കഴിഞ്ഞിരുന്നത്. ഖത്തര്‍ അമിര്‍ 8 പേരെയും വിട്ടയക്കാനുള്ള ഉത്തരവ് നല്കുകയായിരുന്നു. ഖത്തര്‍ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ”ഖത്തറില്‍ തടവിലാക്കപ്പെട്ട ദഹ്റ ഗ്ലോബല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന എട്ട് ഇന്ത്യക്കാരെ…
Read More » -
India
ഉത്തർപ്രദേശില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി
ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. മരണവുമായി ബന്ധപ്പെട്ട കാരണം വ്യക്തമല്ലെങ്കിലും കുടുംബം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. പൈപ്പ് വ്യാപാരിയായ തരുണിനെ വീട്ടുജോലിക്കാരനാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ഇയാൾ അയല്‍വാസികളെ വിവരമറിയിക്കുകയും അവർ പൊലീസിനെ വിളിക്കുകയും ചെയ്തു. പൊലീസ് വീട്ടിലെത്തിയപ്പോള്‍ തരുണിൻ്റെ അമ്മയുടെയും 12 വയസ്സുള്ള മകൻ്റെയും മൃതദേഹങ്ങള്‍ മറ്റൊരു മുറിയില്‍ കണ്ടെത്തി. ഇയാളുടെ ഫോണില്‍ നിന്ന് മരിക്കുന്നതിന് തൊട്ടുമുമ്ബ് റെക്കോർഡ് ചെയ്ത വീഡിയോ കണ്ടെടുത്തു. ബിസിനസി്ല്‍ വലിയ നഷ്ടം സംഭവിച്ചെന്നും ഏകദേശം 1.5 കോടി കടബാധ്യതയുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷിക്കുമെന്നും സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതില്‍ വ്യക്തത വരുത്തുമെന്നും പൊലീസ് പറഞ്ഞു.
Read More » -
India
യുപിയില്‍ വനിതാ ബിജെപി നേതാവ് ജീവനൊടുക്കി
ഭദോഹി: യുപിയില്‍ ബിജെപി വനിതാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി.സവിതാ ഗൗതം(45) ആണ് മരിച്ചത്. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ സവിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം കഴിച്ചാണു മരിച്ചതെന്നാണു സംശയം. തന്‍റെ മരണത്തില്‍ ആർക്കും പങ്കില്ലെന്നു കാണിച്ചുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. ഭദോഹി ജില്ലയിലെ ബിജെപി വനിതാ വിഭാഗം ഭാരവാഹിയാണ് സവിത.ഭർത്താവ് മദൻ ഗൗതവും ബിജെപി നേതാവാണ്.
Read More » -
Kerala
പത്തനംതിട്ട – മാനന്തവാടി – തിരുനെല്ലി ടെമ്പിൾ ഫാസ്റ്റ്
Pathanamthitta – Mananthavady – Thirunelli Temple സൂപ്പർ ഫാസ്റ്റ് Route:- റാന്നി , എരുമേലി , കാഞ്ഞിരപ്പള്ളി , പൊൻകുന്നം , പാലാ , തൊടുപുഴ , മൂവാറ്റുപുഴ , പെരുമ്പാവൂർ , അങ്കമാലി , ചാലക്കുടി , തൃശൂർ , ഷൊർണ്ണൂർ , പട്ടാമ്പി , പെരിന്തൽമണ്ണ , മഞ്ചേരി , മുക്കം , താമരശ്ശേരി , കല്പറ്റ , മാനന്തവാടി , കാട്ടിക്കുളം വഴി ആകും തിരുനെല്ലിയിൽ എത്തി ചേരുന്നത്. Seat booking : onlineksrtcswift.com ●പത്തനംതിട്ട – പാലാ – തൃശൂർ – മാനന്തവാടി – തിരുനെല്ലി● ■05:00PM – പത്തനംതിട്ട ■05.35PM – റാന്നി ■06.00PM – എരുമേലി ■06.30PM – കാഞ്ഞിരപ്പള്ളി ■06.45PM – പൊൻകുന്നം ■07.25PM – പാലാ ■08.20PM – തൊടുപുഴ ■09.00PM – മുവാറ്റുപുഴ ■09.30PM – പെരുമ്പാവൂർ ■10.20PM – അങ്കമാലി ■10.40PM – ചാലക്കുടി ■11.05PM –…
Read More » -
Careers
പാരാമെഡിക്കൽ വിഭാഗങ്ങൾക്കുൾപ്പടെ ദക്ഷിണ റെയില്‍വേയില്‍ 2860 അവസരങ്ങള്‍
ചെന്നൈ: ദക്ഷിണ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ മേഖലകളിലായി 2860 പേരെയാണ് തിരഞ്ഞെടുക്കുക. ഐടിഐ/ റേഡിയോളജി/പതോളജി/കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് എന്നിവയാണ് ട്രേഡുകള്‍. ട്രേഡുകൾ ഐ.ടി.ഐ.ക്കാരുടെ വിഭാഗത്തിലെ ട്രേഡുകള്‍: ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, ഇലക്‌ട്രിഷ്യൻ, മെക്കാനിക്-മോട്ടോർ വെഹിക്കിള്‍, വെല്‍ഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), കാർപെന്റർ, പ്ലംബർ, മെക്കാനിക്-മെഷീൻ ടൂള്‍ മെയിന്റനൻസ്, മെക്കാനിക്-റഫ്രിജറേഷൻ ആൻഡ് എ.സി., മെക്കാനിക്-ഡീസല്‍, ഇലക്‌ട്രോണിക്സ് മെക്കാനിക്, പെയിന്റർ (ജനറല്‍), വയർമാൻ, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് (പാസാ), ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ് (ഐ.സി.ടി.എസ്.എം.), കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ്പാ), അഡ്വാൻസ്ഡ് വെല്‍ഡർ, സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (എസ്.എസ്.എ.) മെഡിക്കല്‍ ലാബ് ടെക്നീഷ്യൻ/റേഡിയോളജി ട്രേഡിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുള്‍പ്പെട്ട പന്ത്രണ്ടാംക്ലാസ് വിജയവും മറ്റ് ട്രേഡുകളിലേക്ക് പത്താംക്ലാസ് വിജയവുമാണ് യോഗ്യത. ഐ.ടി.ഐ.ക്കാരുടെ വിഭാഗത്തില്‍ എല്ലാ അപേക്ഷകരും പത്താംക്ലാസ് വിജയിച്ചവരാകണം. കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റിലുള്ള എൻ.സി.വി.ടി.യുടെ…
Read More » -
Kerala
യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയെന്ന് ശ്രീകുമാരൻ തമ്ബി
തിരുവനന്തപുരം: സാഹിത്യഅക്കാദമിയിലെ കേരളഗാന വിവാദം തുടരുന്നു.യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയെന്ന് സംവിധായകൻ ശ്രീകുമാൻ തമ്ബി.കുറ്റമേറ്റ സച്ചിദാനന്ദനെ പരിഹസിച്ചാണ് ശ്രീകുമാരന്‍ തമ്ബി ഫേസ് ബുക്കില്‍ കുറിച്ചത് ഫേസ് ബുക്കിന്റെ പൂർണ രൂപം ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ‘മഹത് പ്രവൃത്തി’കള്‍ക്ക് ഉത്തമമാതൃക! തല്‍ക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയില്‍ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കില്‍ പറഞ്ഞാല്‍ ‘ക്ളീഷേ’!! പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര്: ”അദ്ധ്യാത്മരാമായണം കിളിപ്പാട്ട്”- എന്നാണ്.
Read More » -
Health
ചുമയും ജലദോഷവും പടരുന്നു; വീട്ടിലുണ്ട് പരിഹാരം
ചുമയും ജലദോഷവും മിക്കവാറും എല്ലാ ആളുകളും അനുഭവിക്കുന്ന ഒരു രോഗമാണ്.200ലധികം വ്യത്യസ്ത വൈറസുകള്‍ കാരണവും അലര്‍ജികള്‍, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവ മൂലവും ചുമയും ജലദോഷവും ഉണ്ടാവാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു പക്ഷെ ഇന്‍ഫ്‌ലുവന്‍സ, ന്യുമോണിയ, ശ്വാസകോശത്തിലെ അണുബാധ തുടങ്ങിയ കൂടുതല്‍ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇവ നയിച്ചേക്കാം. ചുമയുടെയും ജലദോഷത്തിന്റെയുമൊക്കെ ആരംഭത്തിൽ തന്നെ വീട്ടില്‍ ചില പൊടിക്കൈകളൊക്കെ പരീക്ഷിക്കാവുന്നതാണ്. ചുമയും ജലദോഷവും കുറയ്ക്കാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍ നോക്കാം. 1.തുളസി ആന്റിമൈക്രോബയല്‍, ആന്റി -ഇന്‍ഫ്‌ലമേറ്ററി അലര്‍ജി വിരുദ്ധ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചുമ, ജലദോഷ ലക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ തുളസിയാണ് ആദ്യത്തെ പ്രതിവിധി. തുളസിയുടെ ഏതാനും ഇലകള്‍ തേനോടൊപ്പം കഴിക്കുന്നത് രോഗപ്രതിരോധ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. തുളസിയിലയും ഇഞ്ചിയും ചേര്‍ത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ശേഷം രണ്ടോ മൂന്നോ തുള്ളി നാരങ്ങനീരും ചേര്‍ത്ത് കുടിക്കുന്നത് ജലദോഷവും ചുമയും മാറാന്‍ വളരെയധികം സഹായിക്കും. 2.കുരുമുളക് കുരുമുളകില്‍ വൈറ്റമിന്‍ സിയും ആന്റിഓക്സിഡന്റുകളും…
Read More »