NEWSPravasi

അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റി; ഇനി മുതല്‍ സായിദ് അന്താരാഷ്‌ട്ര വിമാനത്താവളം

അബുദാബി: യുഎഇയുടെ തലസ്ഥാന നഗരിയിലെ അന്താരാഷ്‌ട്ര വിമാനത്താവളമായ അബുദാബി ഇന്റർനാഷണൽ എയർപോർട്ട് ഇനി സായിദ് ഇന്റർനാഷണല്‍ എയർപോർട്ട് എന്ന് അറിയപ്പെടും.പേര് മാറ്റാനുള്ള തീരുമാനം ഇന്നലെ പ്രാബല്യത്തില്‍ വന്നു.

യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുല്‍ത്താൻ അല്‍ നഹ്യാനോടുള്ള ആദര സൂചകമായാണ് വിമാനത്താവളത്തിന്റെ പേര് മാറ്റിയത്. യുഎഇ സ്ഥാപക പിതാവിന്റെ സ്മരണയില്‍ അബുദാബിയിലെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ പേര് മാറ്റുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അബുദാബി എയർപോർട്ട് ബോർഡ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അല്‍ നഹ്യാൻ പറഞ്ഞു.

വിമാനത്താവളത്തിന്റെ പേര് സായിദ് ഇന്റർനാഷണല്‍ എയർപോർട്ട് എന്ന് മാറ്റാൻ തീരുമാനിച്ച്‌ കൊണ്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ കഴിഞ്ഞ നവംബറില്‍ ഉത്തരവിറക്കിയിരുന്നു.വിമാനത്താവളത്തിന്റെ പുതിയ ലോഗോ ഇതിന്റെ ഭാഗമായി അനാച്ഛാദനം ചെയ്തു.

Back to top button
error: