Month: February 2024

  • Social Media

    മാരുതി വരുന്നു; ഇലക്‌ട്രിക് എയര്‍ കോപ്റ്ററുമായി

    ഇലക്‌ട്രിക് എയര്‍ കോപ്റ്ററുമായി മാരുതി വരുന്നു.മൂന്ന് പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരിക്കും എയര്‍ കോപ്റ്റര്‍. ജാപ്പനീസ് കമ്ബനിയായ സുസുക്കിയുടെ സഹായത്തോടെയാണ് ഇലക്‌ട്രിക് കോപ്റ്ററുകള്‍ വികസിപ്പിക്കാന്‍ മാരുതി പദ്ധതിയിടുന്നത്. വലുപ്പത്തില്‍ ഡ്രോണിനേക്കാള്‍ വലുതായിരിക്കും. എന്നാല്‍ ഹെലികോപ്റ്ററിനേക്കാള്‍ ചെറുതുമായിരിക്കും. പൈലറ്റ് ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് പേരെ വഹിക്കാന്‍ സാധിക്കുന്നതായിരിക്കും മാരുതിയുടെ എയര്‍ കോപ്റ്റര്‍. സ്‌കൈ ഡ്രൈവ് എന്ന പേരായിരിക്കും മാരുതി എയര്‍ കോപ്റ്ററിന് നല്‍കുകയെന്നും റിപ്പോര്‍ട്ടുണ്ട്. എയര്‍ കോപ്റ്ററിന് 1.4 ടണ്‍ ഭാരമുണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഇത് ഹെലികോപ്റ്ററിന്റെ ഭാരത്തിന്റെ പകുതിയോളം വരും. എയര്‍ കോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനും പറന്നുയരാനും കെട്ടിടത്തിന്റെ റൂഫ്‌ടോപ്പ് വരെ ഉപയോഗിക്കാനാകുമെന്നാണു പറയപ്പെടുന്നത്.

    Read More »
  • Kerala

    145 ശതമാനത്തിലധികം വളര്‍ച്ച നേടി കൊച്ചി മെട്രോ

    കൊച്ചി: പ്രവര്‍ത്തന വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടവുമായി കൊച്ചി മെട്രോ.2022-23 സാമ്ബത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ വരുമാനത്തില്‍ 145 ശതമാനത്തിലധികം വളര്‍ച്ചയാണ് നേടിയത്. സംസ്ഥാനത്തിന്റെ പൊതുഗതാഗത രംഗത്ത് വിപ്‌ളവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) ആദ്യമായാണ് പ്രവര്‍ത്തന ലാഭത്തിലേക്ക് കടക്കുന്നത്. 2020-21 സാമ്ബത്തിക വര്‍ഷത്തിലെ 54.32 കോടി രൂപയില്‍ നിന്ന് 134.04 കോടിയിലേക്കാണ് പ്രവര്‍ത്തന വരുമാനം കുതിച്ചുയര്‍ന്നത്. 2022-23 വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 5.35 കോടി രൂപയാണ്. നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ 150-160 കോടി രൂപ വരുമാനമാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. വായ്പ തിരിച്ചടവും മറ്റും മാറ്റിനിര്‍ത്തിയാല്‍ ഈ വര്‍ഷം 15-20 കോടി രൂപ പ്രവര്‍ത്തന ലാഭം നേടാനാണ് ശ്രമങ്ങള്‍. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് മെട്രോയെ ലാഭ പാതയിലേക്ക് എത്താന്‍ സഹായിച്ചത്‌. 2022 സെപ്തംബറിനും നവംബറിനുമിടക്ക് യാത്രക്കാരുടെ ശരാശരി എണ്ണം 75,000 കടന്നു. ഈ വര്‍ഷം ജനുവരിയില്‍ ഇത് 80,000 കടന്നു. നിലവില്‍ ഒരു ലക്ഷത്തിലധികം യാത്രക്കാരാണ്…

    Read More »
  • Sports

    ഈ സീസണിലെ ഏറ്റവും മോശം പ്രകടനം: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകമനോവിച്ച്‌

    കൊച്ചി: ഐഎസ്‌എല്ലില്‍ പഞ്ചാബ് എഫ്‌സിക്കെതിരെ ഈ സീസണിലെ ഏറ്റവും മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തതെന്ന് കോച്ച്‌ ഇവാൻ വുകോമനോവിച്ച്‌. ഈ പ്രകടനമാണ് നടത്തുന്നതെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താൻ കഴിയില്ലെന്നും വുകോമനോവിച്ച്‌ പറഞ്ഞു. സ്വന്തം മൈതാനത്ത് വിജയം മോഹിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്(1-3) പഞ്ചാബിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങുകയായിരുന്നു.ഹോം ഗ്രൗണ്ടില്‍ സീസണിലെ ആദ്യ തോല്‍വിയായിരുന്നു ഇത്. 39-ാം മിനുട്ടില്‍ മിലോസ് ഡ്രിൻസിച്ചിലൂടെ മുന്നിലെത്തിയതിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളുകള്‍ വഴങ്ങിയത്. 42, 61 മിനുട്ടുകളില്‍ വില്‍മർ ജോർഡാനും എണ്‍പതിയെട്ടാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ലൂക്ക മാജെനുമാണ് പഞ്ചാബിന്‍റെ ഗോള്‍ സ്കോറർമാർ. നിലവില്‍ 26 പോയിന്‍റുമായി ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്. 16ന് ചെന്നെയിൻ എഫ്സിക്കെതിരെയാണ് അടുത്ത മത്സരം.

    Read More »
  • Kerala

    ഇന്ന് വ്യാപാരികളുടെ കടയടപ്പ് പ്രതിഷേധം

    തിരുവനന്തപുരം:സംരംഭക സമൂഹത്തെ സംരക്ഷിക്കുക, വ്യാപാര മേഖലയെ തളർത്തുന്ന വികലമായ നിയമങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ കടകളടച്ച്‌ പ്രതിഷേധിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് 3ന് സംരംഭകരുടെ പ്രതിഷേധ സംഗമവും നടക്കും. പ്രതിഷേധ സംഗമത്തിന്റെയും കടയടപ്പ് സമരത്തിന്റെയും മുന്നോടിയായി സംഘടിപ്പിച്ച വ്യാപാര സംരക്ഷണയാത്രയും ഇന്ന് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.

    Read More »
  • NEWS

    കനത്ത മഴ: ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചിടും

    ദുബായ്: രാജ്യത്ത് തുടരുന്ന ശക്തമായ മഴ കാരണം ദുബായുടെ വ്യാപാര-കലാ-സാംസ്കാരിക കേന്ദ്രമായ ഗ്ലോബല്‍ വില്ലേജ് ഇന്ന് (ഫെബ്രു 12) അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം അതിഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഗ്ലോബല്‍ വില്ലേജ്  അടച്ചിടുന്നതെന്ന് അധികൃതർ അറിയിച്ചു. അതേസമയം ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രാജ്യവ്യാപകമായി ശക്തമായ മഴ പ്രവചിച്ച സാഹചര്യത്തില്‍ സ്കൂള്‍, യൂനിവേഴ്സിറ്റി, നഴ്സറി ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും  വിദ്യാർഥികള്‍ക്ക് ഓണ്‍ലൈൻ പഠന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.വീടിന് വെളിയിൽ ഇറങ്ങരുതെന്നാണ് നിർദ്ദേശം.

    Read More »
  • India

    പള്ളിയും മദ്രസയും പൊളിച്ച ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിൽ നിന്നും മുസ്ലിം കുടുംബങ്ങളുടെ ഒഴിഞ്ഞുപോക്ക് തുടരുന്നു; കടുത്ത നടപടിയുമായി പോലീസും നഗരസഭയും 

    ഡെറാഡൂൺ: പള്ളിയും മദ്രസയും പൊളിച്ച ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിൽ നിന്നും മുസ്ലിം കുടുംബങ്ങളുടെ ഒഴിഞ്ഞുപോക്ക് തുടരുന്നു. ജില്ലയ്ക്ക് പുറത്തുള്ള സുരക്ഷിത മേഖലകളിലേക്കാണ് മുസ്ലിം കുടുംബങ്ങള്‍ കുടിയേറാൻ ആരംഭിച്ചിരിക്കുന്നത്.അഞ്ഞൂറിലധികം കുടുംബങ്ങള്‍ നഗരം വിട്ടുപോയതായാണ് റിപ്പോർട്ടുകള്‍.  പലകുടുംബങ്ങളും തങ്ങളുടെ സാധനങ്ങളുമായി തെരുവുകളിലൂടെ കാല്‍നടയായി പോകുന്നത് കാണാൻ കഴിയും. പ്രദേശത്ത് നിലവില്‍ കർഫ്യൂ ഏർപ്പെടുത്തിയതിനാല്‍ വാഹന ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ബൻഭൂല്‍പുരയിലെ അനധികൃത മുസ്ലീം പള്ളിയും മദ്രസയും ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങള്‍ക്ക് ശേഷം പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി പൊലീസ് രംഗത്തെത്തി. കേസില്‍ ഇതുവരെ 30 പേരെ  അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ ബൻഭൂല്‍പുര പ്രദേശത്ത് ഫെബ്രുവരി എട്ടിന് അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ പോയ സർക്കാർ ജീവനക്കാർക്കും പൊലീസുകാർക്കും നേരെ നടന്ന അക്രമ സംഭവങ്ങളില്‍ നടപടിയുമായി നഗരസഭയും രംഗത്തെത്തി. കല്ലേറിലും തീവെപ്പിലും മുനിസിപ്പല്‍- സർക്കാർ സ്വത്തുക്കള്‍ക്ക് കനത്ത നഷ്ടമുണ്ടായിരുന്നു. നഷ്ടം വിലയിരുത്തിയശേഷം അത് നികത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യപ്രതി അബ്ദുള്‍ മാലിക്കിന് നഗരസഭ റിക്കവറി…

    Read More »
  • Kerala

    തൃപ്പുണിത്തുറ പടക്കശാല സ്‌ഫോടനം; മരണം രണ്ടായി, ക്ഷേത്രം ഭാരവാഹികള്‍ക്കും കരാറുകാരനുമെതിരെ കേസ്

    തൃപ്പൂണിത്തുറയിലെ പടക്കശാലയില്‍ നടന്ന സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. തീവ്ര പരിചരണത്തില്‍ പൊള്ളല്‍ ഐ സിയു വില്‍ ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്. 55 വയസായിരുന്നു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ ദിവാകരൻ വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. നേരത്തെ പടക്കശാലയിലേക്ക് ഓട്ടത്തിന് എത്തിയിരുന്ന ടെമ്ബോ ട്രാവലർ ഡൈവർ വിഷ്ണുവും അപകടത്തില്‍ മരിച്ചിരുന്നു. തിരുവനന്തപുരം ഉള്ളൂർ പോങ്ങുംമൂട് സ്വദേശിയാണ് മരിച്ച വിഷ്ണു. മൊത്തം 16 പേർക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. മൂന്ന് പേരുടെ നിലകൂടി ഗുരുതരമാണ്. തൃപ്പുണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനുള്ള പടക്കവും സ്ഫോടകവസ്തുക്കളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. രാവിലെ 10.45 ഓടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പരുക്കേറ്റ 4 പേർ കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൊല്ലം പാരിപ്പിള്ളി സ്വദേശി അനില്‍ (49), മധുസൂദനൻ (60), ആദർശ് (29), ആനന്ദൻ (69) എന്നിവരാണ് പൊള്ളല്‍ ഐസിയുവില്‍ ചികിത്സയിലുള്ളത്. നേരത്തെ പടക്ക നിർമാണത്തിന് കരാറെടുത്ത തിരുവനന്തപുരം പോത്തൻകോട് സ്വദേശി ആദർശിന്റെ (അനൂപ് )…

    Read More »
  • Sports

    ഷില്ലോംഗ് ലാജോംഗിനെ കീഴടക്കി ഗോകുലം കേരള (2-0)

    കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ കേരളത്തിന്‍റെ സാന്നിധ്യമായ ഗോകുലം കേരള എഫ്സിക്ക് തകർപ്പൻ ജയം.2-0 ന് ഷില്ലോംഗ് ലാജോംഗിനെയാണ് അവർ  കീഴടക്കിയത്. കെ. സൗരവ് (45+4′), മതിജ ബാബോവിച്ച്‌ (72′) എന്നിവരാണ് ഗോകുലത്തിനുവേണ്ടി ഗോള്‍ നേടിയത്. ബാബോവിച്ചിന്‍റെ കന്നി ഗോളാണ്. ജയത്തോടെ ഗോകുലം കേരള പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 13 മത്സരങ്ങളില്‍ 23 പോയിന്‍റായി ഗോകുലത്തിന്. ഇത്രയും പോയിന്‍റുമായി റിയല്‍ കാഷ്മീരാണ് രണ്ടാം സ്ഥാനത്ത്. മുഹമ്മദൻ 28 പോയിന്‍റുമായി തലപ്പത്ത് തുടരുന്നു.

    Read More »
  • NEWS

    കനത്ത മഴ; ഒമാനില്‍  ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ മൃതദേഹം കിട്ടി; യുഎഇയിൽ മുന്നറിയിപ്പ്

    മസ്കറ്റ്: ഒമാനില്‍ കനത്ത മഴയില്‍ ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ മൃതദേഹം കിട്ടി. മറ്റൊരു കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.അല്‍ റുസ്താക്ക് ഗവര്‍ണറേറ്റില്‍ വാദി ബാനി ഗാഫിറിലാണ് അപകടമുണ്ടായത്. ദാഹിറ ഗവര്‍ണറേറ്റിലെ യാങ്കില്‍ വിലായത്തില്‍ വെള്ളപ്പാച്ചിലില്‍ വാഹനം കുടുങ്ങി ഒരാളെ കാണാതായിരുന്നു. ഇതേ സ്ഥലത്ത് 6 പേരെ സിവില്‍ ഡിഫന്‍സ് രക്ഷിക്കുകയും ചെയ്തു. ശക്തമായ ഇടിമിന്നലോട് കൂടിയ മഴ ഇന്നു രാത്രിയും നാളെ പുലര്‍ച്ചെയും പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ അറിയിപ്പ്. അതേസമയം യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍  മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം.പൊതുജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യമല്ലാതെ പുറത്തേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് മിക്കയിടത്തും ശക്തമായ മഴ പെയ്യുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മൊബൈല്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പ് സന്ദേശം അയച്ചു.സ്വകാര്യ കമ്ബനികളടക്കം വര്‍ക് ഫ്രം ഹോമിന് നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ വിദൂര പഠനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ ഇന്നലെ തന്നെ അധികൃതര്‍ നിര്‍ദേശങ്ങള്‍…

    Read More »
  • Sports

    രഞ്ജി ട്രോഫിയില്‍  ആദ്യ ജയം സ്വന്തമാക്കി കേരളം

    തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരളം. കരുത്തരായ ബംഗാളിനെ 109 റണ്‍സിനാണ് കേരളം തകര്‍ത്തത്. കേരളം ഉയര്‍ത്തിയ 449 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ പൊരുതിയ ബംഗാള്‍ 339 റണ്‍സിന് കീഴടങ്ങുകയായിരുന്നു. ബംഗാളിനായി ഷഹ്്ബാസ് 100 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 80 റണ്‍സ് നേടി. ഓപ്പണര്‍ അഭിമന്യൂ ഈശ്വര്‍ 119 പന്തില്‍ ഏഴ് ഫോറടക്കം 65 റണ്‍സും സ്വന്തമാക്കി. കരണ്‍ ലാല്‍ 78 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 40 റണ്‍സും ക്യാപ്റ്റന്‍ മനോജ് തിവാരി 69 പന്തില്‍ രണ്ട് ഫോറടക്കം 35 റണ്‍സും സ്വന്തമാക്കി. നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ കേരളം 363 റണ്‍സെടുത്തപ്പോള്‍ ബംഗാള്‍ 180 റണ്‍സിനാണ് പുറത്തായത്. ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയാണ് ബംഗാളിനെ എറിഞ്ഞിട്ടത്. ഇതോടെ 183 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡും കേരളം സ്വന്തമാക്കിയിരുന്നു.   രണ്ടാം ഇന്നിംഗ്‌സില്‍ കേരളം ആറ് വിക്കറ്റ്…

    Read More »
Back to top button
error: