KeralaNEWS

തൃപ്പുണിത്തുറ പടക്കശാല സ്‌ഫോടനം; മരണം രണ്ടായി, ക്ഷേത്രം ഭാരവാഹികള്‍ക്കും കരാറുകാരനുമെതിരെ കേസ്

തൃപ്പൂണിത്തുറയിലെ പടക്കശാലയില്‍ നടന്ന സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. തീവ്ര പരിചരണത്തില്‍ പൊള്ളല്‍ ഐ സിയു വില്‍ ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്.

55 വയസായിരുന്നു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ ദിവാകരൻ വൈകീട്ട് ഏഴുമണിയോടെയാണ് മരിച്ചത്. നേരത്തെ പടക്കശാലയിലേക്ക് ഓട്ടത്തിന് എത്തിയിരുന്ന ടെമ്ബോ ട്രാവലർ ഡൈവർ വിഷ്ണുവും അപകടത്തില്‍ മരിച്ചിരുന്നു. തിരുവനന്തപുരം ഉള്ളൂർ പോങ്ങുംമൂട് സ്വദേശിയാണ് മരിച്ച വിഷ്ണു. മൊത്തം 16 പേർക്കാണ് സംഭവത്തില്‍ പരിക്കേറ്റത്.

മൂന്ന് പേരുടെ നിലകൂടി ഗുരുതരമാണ്. തൃപ്പുണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടിനുള്ള പടക്കവും സ്ഫോടകവസ്തുക്കളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. രാവിലെ 10.45 ഓടെയാണ് സ്‌ഫോടനം നടന്നത്.

Signature-ad

സ്‌ഫോടനത്തില്‍ പരുക്കേറ്റ 4 പേർ കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൊല്ലം പാരിപ്പിള്ളി സ്വദേശി അനില്‍ (49), മധുസൂദനൻ (60), ആദർശ് (29), ആനന്ദൻ (69) എന്നിവരാണ് പൊള്ളല്‍ ഐസിയുവില്‍ ചികിത്സയിലുള്ളത്. നേരത്തെ പടക്ക നിർമാണത്തിന് കരാറെടുത്ത തിരുവനന്തപുരം പോത്തൻകോട് സ്വദേശി ആദർശിന്റെ (അനൂപ് ) ഗോഡൗണില്‍ പോത്തൻകോട് പോലീസ് പരിശോധന നടത്തിയിരുന്നു.

കരിമരുന്ന് എത്തിച്ച ക്ഷേത്ര ഭാരവാഹികള്‍ക്ക് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പുതിയകാവ് ദേവസ്വം പ്രസിഡന്റ് ഉള്‍പ്പെടെ നാല് പേരെ പ്രതിചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദേവസ്വം പ്രസിഡന്റ് സജീഷ് കുമാറാണ് ഒന്നാം പ്രതി. ദേവസ്വം സെക്രട്ടറി, ട്രഷറല്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. കരാറുകാരന്‍ ആദര്‍ശ് നാലാം പ്രതിയാണ്.

Back to top button
error: