തിരുവനന്തപുരം:സംരംഭക സമൂഹത്തെ സംരക്ഷിക്കുക, വ്യാപാര മേഖലയെ തളർത്തുന്ന വികലമായ നിയമങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കും.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് 3ന് സംരംഭകരുടെ പ്രതിഷേധ സംഗമവും നടക്കും. പ്രതിഷേധ സംഗമത്തിന്റെയും കടയടപ്പ് സമരത്തിന്റെയും മുന്നോടിയായി സംഘടിപ്പിച്ച വ്യാപാര സംരക്ഷണയാത്രയും ഇന്ന് പുത്തരിക്കണ്ടം മൈതാനത്ത് സമാപിക്കും.