Social MediaTRENDING

മാരുതി വരുന്നു; ഇലക്‌ട്രിക് എയര്‍ കോപ്റ്ററുമായി

ലക്‌ട്രിക് എയര്‍ കോപ്റ്ററുമായി മാരുതി വരുന്നു.മൂന്ന് പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരിക്കും എയര്‍ കോപ്റ്റര്‍.

ജാപ്പനീസ് കമ്ബനിയായ സുസുക്കിയുടെ സഹായത്തോടെയാണ് ഇലക്‌ട്രിക് കോപ്റ്ററുകള്‍ വികസിപ്പിക്കാന്‍ മാരുതി പദ്ധതിയിടുന്നത്.

വലുപ്പത്തില്‍ ഡ്രോണിനേക്കാള്‍ വലുതായിരിക്കും. എന്നാല്‍ ഹെലികോപ്റ്ററിനേക്കാള്‍ ചെറുതുമായിരിക്കും.

Signature-ad

പൈലറ്റ് ഉള്‍പ്പെടെ കുറഞ്ഞത് മൂന്ന് പേരെ വഹിക്കാന്‍ സാധിക്കുന്നതായിരിക്കും മാരുതിയുടെ എയര്‍ കോപ്റ്റര്‍.

സ്‌കൈ ഡ്രൈവ് എന്ന പേരായിരിക്കും മാരുതി എയര്‍ കോപ്റ്ററിന് നല്‍കുകയെന്നും റിപ്പോര്‍ട്ടുണ്ട്.

എയര്‍ കോപ്റ്ററിന് 1.4 ടണ്‍ ഭാരമുണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഇത് ഹെലികോപ്റ്ററിന്റെ ഭാരത്തിന്റെ പകുതിയോളം വരും.

എയര്‍ കോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനും പറന്നുയരാനും കെട്ടിടത്തിന്റെ റൂഫ്‌ടോപ്പ് വരെ ഉപയോഗിക്കാനാകുമെന്നാണു പറയപ്പെടുന്നത്.

Back to top button
error: